മോദിയുടെ പരിപാടിയില്‍ തട്ടം ധരിച്ചെത്തിയ മലയാളി യുവതിക്ക് വിലക്ക്.. യുവതിയോട് തട്ടമൂരാന്‍ സംഘികള്‍.!
ദില്ലി: നരേന്ദ്ര മോദി പങ്കെടുത്ത ലോക വനിതാദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിയില്‍ തട്ടം ധരിച്ചെത്തിയ മലയാളിയായ മുസ്ലിം യുവതിയെ വിലക്കിയതായി ആരോപണം. രാഷ്ട്രീയ പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായ അശ്വതി കെ ടിയാണ് മുസ്ലിം യുവതിക്കുണ്ടായ ദുരനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
Read Also: കൊച്ചിയില്‍ ശിവസേനയുടെ സദാചാരഗുണ്ടായിസം..പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും ചൂരലിന് അടിച്ചോടിച്ചു.!!
Read Also: ആല്‍ബത്തില്‍ അഭിനയിപ്പിക്കാനെന്ന പേരില്‍ ഖത്തറിലെത്തിച്ചു..കാഴ്ചവെച്ചത് 120ലധികം പേര്‍ക്ക്..!!!

വനിതാദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വനിതാ ജനപ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച സ്വച്ഛ് ശക്തി ക്യാംപിലാണ് മലയാളിയായ യുവതിക്ക് ദുരനുഭവം. അഹമ്മദാബാദില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ വയനാട്ടില്‍ നിന്നെത്തിയതാണ് യുവതി.

മുപ്പൈയ്‌നാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശഹര്‍ബാനത്തിനെയാണ് തട്ടമിട്ടതിന്റെ പേരില്‍ പരിപാടിയുടെ സംഘാടകര്‍ തടഞ്ഞത്. മോദിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ കറുത്ത തട്ടമിടരുതത്രേ.

തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ സ്ഥലം എസ്പിയോട് പരാതിപ്പെട്ടു. അങ്ങനെ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായെന്നും അശ്വതി പറയുന്നു.

പരിപാടിയില്‍ രണ്ട് ദിവസമായി മോദിയുടെ ഗുജറാത്ത് മോഡലിന്റെ വിശദീകരണമായിരുന്നുവെന്നും അശ്വതി പറയുന്നു. തുടക്കം മുതല്‍ ബിജെപിയുടെ രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള വേദിയായിട്ടാണ് പരിപാടിയെ ഉപയോഗിച്ചത്.

സ്വച്ഛ് ശക്തി 2017ന്റെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പില്‍ കേരളത്തില്‍ നിന്നും 115 പേരടങ്ങുന്ന സംഘമാണ് പങ്കെടുത്തത്. പ്രധാനപ്പെട്ട പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുത്തത്.

സുരക്ഷാ പ്രശ്‌നം കാരണമാണ് തട്ടം അഴിച്ചുവെയ്ക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് സംഘാടകരുടെ വിശദീകരണം. വയനാട്ടില്‍ നിന്നുള്ള പ്രതിനിധി തട്ടം അഴിച്ചാണ് പരിപാടിയില്‍ പങ്കെടുത്തത്.
അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം












Click it and Unblock the Notifications