കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി:ഇന്ത്യയുടെ 15-ാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു.

ചരിത്ര സന്ദര്‍ഭത്തില്‍ രാജ്യത്തെ വിവിധ രാഷ്ട്രീയ നേതാക്കളും ലോക നേതാക്കളും പങ്കെടുത്തു. ദൈവനാമത്തിലാണ് നരേന്ദ്ര മോദി സത്യപ്രിജ്ഞ ചെയ്തത്. മോദിക്ക് തൊട്ടുപിറകേ രാജ്‌നാഥ് സിങ് സത്യപ്രതിജ്ഞ ചെയ്തു. രാജ്‌നാഥ് സിങ്ങിന് ശേഷം സുഷ്മ സ്വരാജ് സത്യപ്രതിജ്ഞ ചെയ്തു. മോദിക്കൊപ്പം 44 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നുണ്ട്.

Narendra Modi

ചരിത്രത്തില്‍ ആദ്യമായി ബിജെപി നേടിയ ഏറ്റവും വലിയ ഭൂരിപക്ഷത്തിന്റെ ആത്മവിശ്വാസത്തോടെയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. കൃത്യം അറ് മണിക്ക് തന്നെ മോദി സത്യപ്രതിജ്ഞാചടങ്ങ് നടക്കുന്ന രാഷ്ട്രപതി ഭവനിലേക്ക് എത്തിയിരുന്നു.

മോദിക്ക് മുന്പായി സാര്‍ക് രാജ്യപ്രതിനിധികളും ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളും എത്തി. കാവല്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി എന്നിവര്‍ നേരത്തെ തന്നെ ചടങ്ങിന് എത്തിയിരുന്നു.

English summary
Narendra Modi sworn in as India's 15 th Prime Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X