Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദി ഇസ്രായേലിലേക്ക് പുറപ്പെട്ടു; ആശങ്കയോടെ അറബ് നേതാക്കള്‍, ലക്ഷ്യം ആയുധം!!

ഇസ്രായേലിന്റെ പ്രധാന ആയുധ വിപണി ഇന്ത്യയാണ്. പ്രതിവര്‍ഷം 6500 കോടി രൂപയുടെ ആയുധങ്ങള്‍ ഇന്ത്യയ്ക്ക് അവര്‍ നല്‍കുന്നുണ്ട്. മിസൈല്‍, ഡ്രോണ്‍, റഡാര്‍ എന്നിവയെല്ലാം ഇതില്‍പ്പെടും.

തെല്‍ അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശനത്തിന് പുറപ്പെട്ടു. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ചൊവ്വാഴ്ച വൈകീട്ട് അദ്ദേഹം തെല്‍ അവീവിലെത്തും. മോദിയെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് ഇസ്രായേല്‍ ഭരണകൂടം നടത്തിയിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്റിനും മാര്‍പ്പാപ്പക്കും സമാനമായ സ്വീകരണമാണ് മോദിക്ക് നല്‍കുകയെന്ന് ഇസ്രായേല്‍ വൃത്തങ്ങള്‍ അറിയിച്ചു.

മുന്‍ ഇന്ത്യന്‍ നേതാക്കളില്‍ നിന്നു വ്യത്യസ്തമായി പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തില്‍ മോദി സന്തുലിതത്വം പാലിക്കുന്നില്ലെന്ന പ്രത്യേകതയുമുണ്ട്. സാധാരണ ഇന്ത്യന്‍ പ്രതിനിധികള്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുമ്പോള്‍ പലസ്തീനും സന്ദര്‍ശിക്കുമായിരുന്നു. മോദി അത് ചെയ്യുന്നില്ല.

ഇസ്രായേലില്‍ നിന്നു പഠിക്കാനുണ്ട്

ഇസ്രായേലില്‍ നിന്നു പഠിക്കാനുണ്ട്

അറബ് ലോകത്തോട് അടുപ്പമുള്ള സമീപനവും നയവുമായിരുന്നു ഇന്ത്യ ഇതുവരെ സ്വീകരിച്ചത്. എന്നാല്‍ അടുത്തിടെ ഇന്ത്യയുടെ നയത്തില്‍ പ്രത്യക്ഷമായ മാറ്റങ്ങള്‍ സംഭവിക്കുകയാണ്. ഇസ്രായേലില്‍ നിന്നു ഏറെ പഠിക്കാനുണ്ടെന്ന് യാത്ര പുറപ്പെടും മുമ്പ് മോദി പറഞ്ഞു.

ആയുധ കച്ചവടമാണ് ലക്ഷ്യം

ആയുധ കച്ചവടമാണ് ലക്ഷ്യം

ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 25ാം വാര്‍ഷികത്തിലാണ് മോദിയുടെ സന്ദര്‍ശനം. ആയുധ കച്ചവടമാണ് മോദിയുടെ പ്രധാന ലക്ഷ്യം. ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രായേല്‍. അമേരിക്കയും റഷ്യയും കഴിഞ്ഞാല്‍ ഇസ്രായേലില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുന്നത്.

അറബ് ലോകം ആശങ്കയില്‍

അറബ് ലോകം ആശങ്കയില്‍

പലസ്തീന് മാത്രമല്ല, മോദിയുടെ ഈ യാത്ര ആശങ്ക സൃഷ്ടിക്കുന്നത്. അറബ് ലോകം മൊത്തത്തില്‍ ആശങ്കാകുലരാണ്. ഇന്ത്യയുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നവരാണ് അറബ് നേതാക്കള്‍. ഇറാനും ആശങ്കയോടെയാണ് മോദിയുടെ സന്ദര്‍ശനത്തെ കാണുന്നത്.

ചൈനയ്ക്കും പാകിസ്താനുമുള്ള താക്കീത്

ചൈനയ്ക്കും പാകിസ്താനുമുള്ള താക്കീത്

ഇന്ത്യ, അമേരിക്ക, ഇസ്രായേല്‍ എന്നീ കക്ഷികളുടെ ഐക്യപ്പെടലാണോ ഈ സന്ദര്‍ശനമെന്ന് സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. ഒപ്പം ചൈനയ്ക്കും പാകിസ്താനുമുള്ള ശക്തമായ സന്ദേശമായും വിലയിരുത്തുന്നവരുമുണ്ട്. മൂന്ന് ദിവസമാണ് മോദി ഇസ്രായേലിലുണ്ടാകുക.

മോദിയോടൊപ്പം മുഴുവന്‍ സമയം

മോദിയോടൊപ്പം മുഴുവന്‍ സമയം

മോദിയെ വിമാനത്താവളത്തില്‍ നേരിട്ടെത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വീകരിക്കും. മോദിയോടൊപ്പം പൂര്‍ണ സമയം ചെലവഴിക്കാന്‍ നെതന്യാഹു സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മുംബൈ ആക്രമണത്തിനിടെ പരിക്കേറ്റ കുട്ടി മോശെ ഹോള്‍ട്‌സിനെയും മോദി കാണും.

6500 കോടി രൂപയുടെ ആയുധങ്ങള്‍

6500 കോടി രൂപയുടെ ആയുധങ്ങള്‍

ഇസ്രായേലിന്റെ പ്രധാന ആയുധ വിപണി ഇന്ത്യയാണ്. പ്രതിവര്‍ഷം 6500 കോടി രൂപയുടെ ആയുധങ്ങള്‍ ഇന്ത്യയ്ക്ക് അവര്‍ നല്‍കുന്നുണ്ട്. മിസൈല്‍, ഡ്രോണ്‍, റഡാര്‍ എന്നിവയെല്ലാം ഇതില്‍പ്പെടും. ഭീകരതക്കെതിരായ സഹകരണം ശക്തിപ്പെടുത്തുകയാണ് മോദിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

വിദേശ നയത്തില്‍ വന്ന മാറ്റം

വിദേശ നയത്തില്‍ വന്ന മാറ്റം

കഴിഞ്ഞ മെയില്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ദില്ലിയിലെത്തിയിരുന്നു. ചില സഹകരണ കരാറുകളിലും ഒപ്പുവച്ചു. ഈ സന്ദര്‍ശനത്തിന് കാര്യമായ പ്രാധാന്യം കല്‍പ്പിക്കാതിരുന്നത് ഇന്ത്യയുടെ വിദേശ നയത്തില്‍ വന്ന കാതലായ മാറ്റമാണെന്ന് വിലയിരുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+