കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെയും,യോഗിയുടെയും ചിത്രങ്ങള്‍ മാലിന്യ കുമ്പാരത്തില്‍; പിരിച്ചുവിട്ട ശുചീകരണ തൊഴിലാളിയെ തിരിച്ചെടുത്തു

Google Oneindia Malayalam News

മഥുര:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങള്‍ മാലിന്യ വണ്ടിയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പിരിച്ചുവിട്ട ശുചീകരണ തൊഴിലാളിയെ അധികൃതര്‍ തിരിച്ചെടുത്തു. തൊഴിലാളിയും കുടുംബവും ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിച്ചാണ് നടപടി.
സംഭവത്തില്‍ അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം സമൂഹ മാധ്യമങ്ങളിലും ഉയര്‍ന്നിരുന്നു.

താക്കീത് നല്‍കി തൊഴിലാളിയെ ഡ്യൂട്ടിയില്‍ തിരിച്ചെടുത്തെന്നാണ് മഥുര-വൃന്ദാവന്‍ മുനിസിപ്പല്‍ കമ്മീഷണറുടെ വിശദീകരണം. പ്രധാനമന്ത്രിയുടേയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടേയും ചിത്രങ്ങൾ മാലിന്യങ്ങൾക്കൊപ്പം ചവറ്റുവണ്ടിയിൽ കൊണ്ടുപോകുന്ന ശുചീകരണ തൊഴിലാളി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കോർപ്പറേഷൻ ജീവനക്കാരൻ മാലിന്യം നിറച്ച കൈവണ്ടിയുമായി വരുന്നത് കണ്ട് പ്രദേശവാസികളായ മൂന്ന് പേർ തടഞ്ഞ് നിർത്തുകയും വണ്ടിയിൽ നിന്നും ചിത്രങ്ങൾ പുറത്തെടുക്കുകയുമായിരുന്നു.

modi

ഇതിന് പിന്നാലെയാണ് മഥുര മുനിസിപ്പല്‍ കോർപറേഷൻ തൊഴിലാളി ബോബിക്ക് ജോലി നഷ്ടമായത്. ബോബി തന്റെ ജോലിയില്‍ അലംഭാവം കാണിച്ചതിനാല്‍ സേവനം അവസാനിപ്പിക്കുന്നു എന്നായിരുന്നു മഥുര-വൃന്ദാവന്‍ അഡീഷണല്‍ മുനിസിപ്പല്‍ കമ്മീഷണര്‍ സത്യേന്ദ്ര കുമാര്‍ തിവാരി അറിയിച്ചത്. എന്നാല്‍ താന്‍ ജോലി മാത്രമാണ് ചെയ്തതെന്നും മാലിന്യകൂമ്പാരത്തില്‍ ചിത്രങ്ങള്‍ കണ്ടത് തന്‍റെ തെറ്റല്ലന്നും തൊഴിലാളി പറഞ്ഞിരുന്നു.

വരൂ.. ഞങ്ങള്‍ വിട്ടുവീഴ്ചയ്ക് തയ്യാറാണ്; ഇത് പ്രതിപക്ഷ പാർട്ടികള്‍ക്കുള്ള കോണ്‍ഗ്രസിന്റെ വലിയ സന്ദേശംവരൂ.. ഞങ്ങള്‍ വിട്ടുവീഴ്ചയ്ക് തയ്യാറാണ്; ഇത് പ്രതിപക്ഷ പാർട്ടികള്‍ക്കുള്ള കോണ്‍ഗ്രസിന്റെ വലിയ സന്ദേശം

ചിലർ ദുഷ്ടലാക്കോടെ തന്റെ ജോലി കളയാൻ നൽകിയ പരാതിയാണെന്നും ഇയാൾ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധിപ്പേർ ശുചീകരണത്തൊഴിലാളിയെ അനുകൂലിച്ചും എതിർത്തും രംഗത്തെത്തിയിരുന്നു.

'എന്നാലും സോനാരെ ഇത് വല്ലാത്ത പൊളിച്ചടുക്കലായി പോയി', വൈറലായി മമിതയുടെ ഫോട്ടോകൾ

Recommended Video

cmsvideo
ആരാണീ മണ്ണിന്റെ മകളായ ദ്രൗപതി മുര്‍മു, എന്തുകൊണ്ട് അവര്‍ക്ക് നറുക്ക് വീണത് ? | *Politics

English summary
narendra modi yogi adityanath pictures on garbage cart the dismissed cleaner was reinstated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X