Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല, സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ച നടത്താമെന്ന് കേന്ദ്ര കൃഷിമന്ത്രി

ദില്ലി: കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള കര്‍ഷക സമരം ഇന്നും ദില്ലിയില്‍ തുടരുകയാണ്. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിപപില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. ആറ് മാസത്തില്‍ അധികമായി ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുകയാണ് കര്‍ഷകര്‍. എന്നാല്‍ ഇപ്പോഴിതാ കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് പറഞ്ഞ മന്ത്രി കര്‍ഷകരുമായി ഇനിയും ചര്‍ച്ച നടത്താന്‍ തയ്യാറാമെന്നും വ്യക്തമാക്കി. രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭ പുനസംഘടനയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭ യോഗത്തിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിസഭ യോഗത്തില്‍ കര്‍ഷകര്‍ക്ക് വേണ്ടി സ്വീകരിച്ച പുതിയ പദ്ധതികളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

farmer

എപിഎംസികള്‍ വഴി ഒരു ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. നാളികേര ബോര്‍ഡ് പുനസംഘടിപ്പിക്കുമെന്നും അധ്യക്ഷ സ്ഥാനത്ത് കര്‍ഷകരില്‍ നിന്നുള്ള ആളെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മന്ത്രിസഭ യോഗത്തില്‍ കൊവിഡുമായി ബന്ധപ്പെട്ട പാക്കേജും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 23000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

അതേസമയം, കാര്‍ഷിക നിയമങ്ങള്‍ക്കെതികായ സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച് തലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ ദിവസങ്ങള്‍ക്ക് മുമ്പ് രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കാനിരിക്കെ പാര്‍ലമെന്റ് ചേരുന്ന ദിവസങ്ങളില്‍ പാര്‍ലമെന്റിന് പുറത്ത് സമരം ചെയ്യുമെന്നാണ് കര്‍ഷകരുടെ പ്രഖ്യാപനം. കഴിഞ്ഞ ഞായറാഴ്ച സംയുക്ത കിസാന്‍ മോര്‍ച്ചയുടെ അംഗങ്ങള്‍ സിംഘു അതിര്‍ത്തിയില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ പ്രതിഷേധവുമായി മുന്നോട്ടുപോകുന്നതിനായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കാമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നിട്ടുണ്ട്. ജൂലൈ 19 മുതല്‍ വര്‍ഷകാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് കര്‍ഷകരുടെ നിര്‍ണായക നീക്കം. പാര്‍ലമെന്റ് ചേരുന്ന എല്ലാ ദിവസങ്ങളിലും പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംഘടന അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+