പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം:യുപിയിൽ മരിച്ചവരുടെ എണ്ണം ആറായി
India
oi-Ajmal MK
By Desk
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം പലയിടങ്ങളിലും അക്രമാസക്തമായി. മംഗളൂരുവില്‍ രണ്ടുപേരും ലക്നൗവില്‍ ഒരാളും വെടിവെപ്പില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശങ്ങളില്‍ പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മംഗളൂരുവില്‍ മാധ്യപ്രവര്‍ത്തകരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മീററ്റ്, കാൺപൂർ, ഫിറോസാബാദ്, ബിജ്നോർ, സാമ്പാൾ എന്നിവിടങ്ങളിലാണ് പ്രതിഷേധക്കാർ കൊല്ലപ്പെട്ടിട്ടുള്ളത്.
Dec 21, 2019, 12:22 am IST
ആറ് പേരാണ് സംഘർഷങ്ങൾക്കിടെ ഉത്തർപ്രദേശിൽ കൊല്ലപ്പെട്ടത്. ഇതോടെ ഒറ്റദിവസം മരിച്ചവരുടെ എണ്ണം എട്ടിലേക്ക് ഉയരുകയും ചെയ്തുു. എന്നാൽ പോലീസ് വെടിവെയ്പിലല്ല ഇവർ കൊല്ലപ്പെട്ടതെന്നാണ് പോലീസ് വാദം. വെടിവെപ്പുണ്ടായിട്ടുണ്ട്. അത് പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നാണ്. പോലീസ് നിറയൊഴിച്ചിട്ടില്ലെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു.
Dec 21, 2019, 12:22 am IST
ചന്ദൌലിയിൽ ഇന്റർനെറ്റ് വിഛേദിച്ചിരുന്നു. യുപിയിലെ റാംപൂരിൽ ശനിയാഴ്ച ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകളും കോളേജുകളും സർവ്വകലാശാലകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Dec 20, 2019, 10:01 pm IST
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ദില്ലി ജമാ മസ്ജിദിനുള്ളിൽ തുടരുന്നു. അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കം പരാജയപ്പെട്ടു.
Delhi: Bhim Army Chief Chandrashekhar Azad present at Jama Masjid. Earlier today, police had tried to detain him, during protest at Jama Masjid against #CitizenshipAmendmentAct but he was taken out of the spot by his supporters. pic.twitter.com/2Q94RZt39q
ദില്ലി ഗേറ്റ് അക്രമത്തിൽ പരിക്കേറ്റ 36 പേർ ചികിത്സയ്ക്കെത്തിയെന്ന് ലോക് നായക്ആശുപത്രി മെഡിക്കൽ സൂപ്രണ്ട്. ഒരാളെ കാലിനേറ്റ പരിക്ക് കാരണം വാർഡിലേക്ക് മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി.
Dr Kishore Singh, Medical Superintendent, Lok Nayak Hospital, Delhi Gate to ANI: 36 injured protesters have come for treatment. One protester has got his leg injured, would be shifted in ward. https://t.co/PkGI9LyXQl
ദില്ലി ഗേറ്റ് അക്രമത്തിൽ പരിക്കേറ്റ 36 പേർ ചികിത്സയ്ക്കെത്തിയെന്ന് ലോക് നായക്ആശുപത്രി മെഡിക്കൽ സൂപ്രണ്ട്. ഒരാളെ കാലിനേറ്റ പരിക്ക് കാരണം വാർഡിലേക്ക് മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി.
Dr Kishore Singh, Medical Superintendent, Lok Nayak Hospital, Delhi Gate to ANI: 36 injured protesters have come for treatment. One protester has got his leg injured, would be shifted in ward. https://t.co/PkGI9LyXQl
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ദില്ലി ജമാ മസ്ജിദിനുള്ളിൽ തുടരുന്നു. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രതികരണം.
Dec 20, 2019, 8:00 pm IST
യുപിയിലെ അക്രമസംഭവങ്ങളിൽ ഏറ്റവുമൊടുവിൽ കൊല്ലപ്പെട്ടത് അഞ്ച് പേർ. ബിജ്നോരിലും ഫിറോസാബാദിലും ഇന്റർനെറ്റ് വിച്ഛേദിച്ചു.
Dec 20, 2019, 7:46 pm IST
ഇതുവരെ മരിച്ചത് എട്ട് പേർ. സംസ്ഥാനത്ത് 13 പേർക്ക് പരിക്കേറ്റു. 25 പേരാണ് ഇതിനകം പിടിയിലായത്. യുപിയിലെ ബുലന്ദ്ഷഹറിൽ പോലീസ് വാഹനങ്ങൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി.
Dec 20, 2019, 7:27 pm IST
പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് തീയിട്ടു. സംഘര്‍ഷത്തില്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്
Dec 20, 2019, 7:27 pm IST
പൗരത്വ നിയമം: ദില്ലി ഗേറ്റില്‍ സംഘര്‍ഷം
പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു
Dec 20, 2019, 6:17 pm IST
ദില്ലിയിലെ ദരിയാഗഞ്ചിൽ വൻ ജനക്കൂട്ടം പ്രതിഷേധത്തിനായി സംഘടിച്ചു. ഇവരെ പിരിച്ചുവിടാനായി ദില്ലി പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു.
Dec 20, 2019, 6:15 pm IST
രാജ്യത്തെ പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ 24 മണിക്കൂറിനുള്ളിൽ മരിച്ചത് നാല് പേർ.
Dec 20, 2019, 6:05 pm IST
ദില്ലി ഗേറ്റിലെ ദരിയാഗഞ്ച് പ്രദേശത്ത് പ്രക്ഷോഭക്കാർ തടിച്ചുകൂടിയിരക്കുന്നു.
മീഡിയ വണ്ണിന്‍റെ വാഹനം കര്‍ണാടക പോലീസ് വിട്ട് നല്‍കിയില്ല
Dec 20, 2019, 4:15 pm IST
മാധ്യമങ്ങള്‍ക്ക് നേരെ ബിജെപി സര്‍ക്കാര്‍ കടന്നാക്രമണം നടത്തുന്നുവെന്ന് മുല്ലപ്പള്ളി
Dec 20, 2019, 4:13 pm IST
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമായിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ ബിജെപിയെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ് തിരഞ്ഞെടുപ്പ് ഫലം
Dec 20, 2019, 4:08 pm IST
മാധ്യമപ്രവര്‍ത്തകരെ മോചിപ്പിച്ചത് ഏഴ് മണിക്കൂറിന് ശേഷം
Dec 20, 2019, 3:48 pm IST
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും പിന്‍വലിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി
Dec 20, 2019, 3:47 pm IST
ദില്ലിയില്‍ നാല് മെട്രോ സ്റ്റേഷനുകള്‍ അടച്ചു
Dec 20, 2019, 3:43 pm IST
മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകളും ക്യാമറകളും തിരികെ നല്‍കി
Dec 20, 2019, 3:28 pm IST
കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തകരെ കേരള അതിർത്തിയിൽ എത്തിച്ചു
Dec 20, 2019, 3:09 pm IST
ദില്ലിയിലെ പ്രതിഷേധക്കാര്‍ ജന്തര്‍മന്തറിലേക്ക് നീങ്ങുന്നു.
Dec 20, 2019, 3:08 pm IST
ഹൈദരാബാദ് ചാര്‍മിനാറിന്‍റെ മുന്നിലും പ്രതിഷേധം. ജുമാനമസ്കാരം കഴിഞ്ഞ പുറത്തിറങ്ങിയവരാണ് പ്രതിഷേധിക്കുന്നത്.
Dec 20, 2019, 2:32 pm IST
നിലമ്പൂര്‍ വഴിക്കടവില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കര്‍ണാടക ആര്‍ടിസി ബസ് തടഞ്ഞു
Dec 20, 2019, 2:13 pm IST
മംഗളൂരുവിലേക്ക് കടക്കാൻ സിദ്ധരാമയ്യയ്ക്ക് അനുമതി നിഷേധിച്ചു. മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ തെളിവെന്ന് സിദ്ധരാമയ്യ
READ MORE
11:42 AM, 19 Dec
ബെംഗളൂരുവില്‍ ചരിത്രകാരന് രാമചന്ദ്ര ഗുഹയെ അറസ്റ്റ് ചെയ്തു. പോലീസ് നടപടി ബലം പ്രയോഗിച്ച്
11:43 AM, 19 Dec
ഗാന്ധിജിയുടെ പോസ്റ്ററേന്തിയതിനാണ് അറസ്റ്റെന്ന് രാമചന്ദ്ര ഗുഹയുടെ പ്രതികരണം
11:50 AM, 19 Dec
തമിഴ്നാട് കടലൂര്‍ വിമണ്‍സ് കോളേജിലും പ്രതിഷേധക്കാര്‍ അറസ്റ്റില്‍
11:50 AM, 19 Dec
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ 14 മെട്രോ സ്റ്റേഷനുകള്‍ അടക്കുകയും റോഡ് ഗതാഗത നിയന്ത്രണവും പൊലീസ് ഏര്‍പ്പെടുത്തി.
11:51 AM, 19 Dec
ദില്ലി-ഗുരുഗ്രാം എക്സ്പ്രസ് വേയില്‍ പോലീസ് ഗതാഗതം തടഞ്ഞു.
പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കര്‍ണാടകയില്‍ ശനിയാഴ്ച്ച വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ഫ്യൂ മറികടന്നും ബെംഗളൂരു നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രതിഷേധം നടന്നു.
11:54 AM, 19 Dec
ബെംഗളൂര് മൈസൂര്‍ പാര്‍ക്കില്‍ പ്രതിഷേധം സംഘടിപ്പിച്ചവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നു
Karnataka: Left parties hold protest in Bengaluru against the amended #CitizenshipAct & #NRC. Visuals from Mysore Bank Circle area. Section 144 is imposed in the city. pic.twitter.com/f3LIjzqOHu
രാമനാഥപുരം സയിദ് കേളേജിലും പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
11:58 AM, 19 Dec
പ്രതിഷേധത്തിനായി പുറപ്പെട്ട ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ നൂറോളം വിദ്യാർത്ഥികളെ തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്തു. മലയാളികള്‍ ഉള്‍പ്പടേയുള്ള വിദ്യാര്‍ത്ഥികള്‍ മൊയ്നാബാദ് പൊലീസ് സ്റ്റേഷനിലാണുള്ളത്.
12:00 PM, 19 Dec
ചരിത്രകാരന് രാമചന്ദ്ര ഗുഹയെ ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്ന കര്‍ണാടക പോലീസ്
ദില്ലി അതിര്‍ത്തികളില്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി
12:36 PM, 19 Dec
ദില്ലിയുടെ ചില ഭാഗങ്ങളില്‍ മൊബൈല്‍ സേവനങ്ങള്‍ റദ്ദ് ചെയ്ത് ഭാരതി എയര്‍ടെല്‍
Bharti Airtel: We're complying with instructions received from govt. authorities on suspending Voice, SMS and data in certain areas in #Delhi. Once the suspension orders are lifted, our services will be fully up and running. pic.twitter.com/PkE5FdMEA3
പോലീസ് നടപടിക്കെതിരെ ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
12:53 PM, 19 Dec
സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും അറസ്റ്റില്‍
12:54 PM, 19 Dec
രാജ്യത്തിന്റെ പല ഭാഗങ്ങളിലും 144 ഏര്പ്പെടുത്തിയിരിക്കുകയാമെന്നും മെട്രോസ്റ്റേഷനുകള്‍ അടച്ചിട്ടും ഇന്റര്‍നെറ്റ് റദ്ദാക്കിയും സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി
READ MORE
പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ വിവിധ ഇടങ്ങളില്‍ പോലീസ് നടപടി. ചെങ്കോട്ടയില്‍ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജാമിഅ വിദ്യാര്‍ഥികളുടെ ചെങ്കോട്ട മാര്‍ച്ചിനും ഇടത് പാര്‍ട്ടികളുടെ പ്രതിഷേധ മാര്‍ച്ചിനും പൊലീസ് അനുമതി നിഷേധിച്ചിരുന്നു.
ചൊങ്കോട്ടയ്ക്ക് സമീപം നിരോധനജ്ഞയും പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധങ്ങള്‍ക്ക് നേരെ ബെംഗളൂരു, തമിഴ്നാട്, തെലങ്കാന എന്നിവടങ്ങളിലും പോലീസ് നടപടി ഉണ്ടായിട്ടുണ്ട്.