Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ഞെട്ടിയ്ക്കുന്നത്, ലോട്ടറി കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു

ദില്ലി: രാജ്യത്ത് ലോട്ടറിയുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ദ്ധനവെന്ന് കണ്ടെത്തല്‍. നാഷണല്‍െൈ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട 2015ലെ കണക്ക് പ്രകാരമാണിത്.

രാജ്യത്ത് ലോട്ടറി വില്‍പ്പനയുമായുള്ള വിവാദങ്ങള്‍ പുറത്തുവന്നതോടെ ലോട്ടറി വിതരണവും വില്‍പ്പനയും സംബന്ധിച്ച നിയമങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. ഇതിന് ശേഷവും ലോട്ടറിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ കുറവുവന്നിട്ടില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ

രാജ്യത്ത് 2015ല്‍ ലോട്ടറിയുമായി ബന്ധപ്പെട്ട കേസുകളില്‍ 72 ശതമാനം വര്‍ദ്ധനവുണ്ടായെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നത്.

ലോട്ടറി ആക്ടിന്

ലോട്ടറി ആക്ടിന്

ലോട്ടറി ആക്ടിന് കീഴില്‍ 64 ശതമാനം കേസുകളാണ് 2015ല്‍ വിചാരണ നേരിട്ടത്. ഇതില്‍ 97 കേസുകളിലും ശിക്ഷവിധിയ്ക്കുകയും ചെയ്തിട്ടുണ്ട്. 71 ശതമാനം കേസുകള്‍ മാത്രമാണ് 2014ല്‍ വിചാരണ ചെയ്തത്, ഇതില്‍ 95 ശതമാനം കേസുകളില്‍ ശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്.

ലോട്ടറി ടിക്കറ്റുകള്‍

ലോട്ടറി ടിക്കറ്റുകള്‍

1998ലെ ലോട്ടറീസ് റെഗുലേഷന്‍ ആക്ട് പ്രകാരം സംസ്ഥാന ലോട്ടറി ടിക്കറ്റുകള്‍ സര്‍ക്കാര്‍ പ്രിന്റ് ചെയ്യണമെന്നും സര്‍ക്കാരിന്റെ ഔദ്യോഗിക ലോഗോ പതിയ്ക്കണമെന്നതും നിര്‍ബന്ധമാണ്. ലോട്ടറി ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം സര്‍ക്കാര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും നിബന്ധനയുണ്ട്.

സുപ്രീം കോടതി

സുപ്രീം കോടതി

ലോട്ടറി ആക്ടിന് കീഴില്‍ 2016 നവംബര്‍ അഞ്ച് മുതല്‍ ഓണ്‍ലൈന്‍ ലോട്ടറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ സുപ്രീം കോടതി കേരള സര്‍ക്കാരിന് അനുമതി നല്‍കിയിട്ടുണ്ട്.

 പുതുച്ചേരി

പുതുച്ചേരി

ഓണ്‍ലൈന്‍ ലോട്ടറി റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിവാദമായതോടെ പുതുച്ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓണ്‍ലൈന്‍ ലോട്ടറി റാക്കറ്റ് പൊലീസ് അടച്ചുപൂട്ടിയിരുന്നു. സംഭവവുമായി മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+