Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാര്‍ഹിക പീഡനത്തെ സ്ത്രീകളും ന്യായീകരിക്കുന്നു; ഏറ്റവും കൂടുതല്‍ തെലങ്കാനയില്‍, കേരളത്തില്‍ 52 %

ദില്ലി: സ്ത്രീ ശാക്തീകരണണത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു ഭാഗത്ത് ശക്തമായി നടക്കുമ്പോഴും രാജ്യത്ത് ഗാര്‍ഹിക പീഡനങ്ങളുടെയും കേസുകളുടെ എണ്ണത്തിലും ഒരു കുറവും സംഭവിക്കുന്നില്ല. അടുത്തിടെ പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്ന കാര്യമാണത്. ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകളുടെ എണ്ണം ദിവസേന കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്.

'നിങ്ങളുടെ അഭിപ്രായത്തില്‍, ഭര്‍ത്താവ് ഭാര്യയെ തല്ലുകയോ അടിക്കുകയോ ചെയ്യുന്നത് ന്യായീകരിക്കുമോ...' എന്ന ചോദ്യത്തിനുള്ള പ്രതികരണങ്ങള്‍ വ്യത്യസ്തമായിരുന്നു. 18-ഓളം സംസ്ഥാനങ്ങളില്‍ നിന്നും ജമ്മു കശ്മീരില്‍ നിന്നുമാണ് ഈ സര്‍വ്വ നടത്തിയത്. തെലങ്കാനയില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 83.8 ശതമാനവും പേരും പുരുഷന്‍മാര്‍ ഭാര്യയെ അടിക്കുന്നത് ന്യായമാണെന്ന് പറയുന്നു. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പുരുഷന്മാരെ ന്യായീകരിക്കുന്നത് തെലങ്കാനയിലാണ്. ഏറ്റവും കുറവ് ഹിമാചല്‍ പ്രദേശിലും. വെറും 14 ശതമാനം പേര്‍ മാത്രമാണ് ഭാര്യമാരെ മര്‍ദ്ദിക്കുന്ന പുരുഷന്മാരെ ന്യായീകരിക്കുന്നത്.

india

പുരുഷന്മാരില്‍ കര്‍ണാടകയാണ് ഏറ്റവും മുന്നില്‍. 81.9 ശതമാനം പേരാണ് കര്‍ണാടകയില്‍ സ്ത്രീകളെ മര്‍ദ്ദിക്കുന്ന പുരുഷന്മാരെ ന്യായീകരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ 14.2 ശതമാനം പുരുശന്മാരാണ് ഈ ചോദ്യത്തെ ന്യായീകരിക്കുന്നത്. ഭാര്യയെ അടിക്കാനോ തല്ലാനോ ഉള്ള കാരണമായി ചില സാഹചര്യങ്ങള്‍ കൂടി പട്ടികപ്പെടുത്തിയിരുന്നു. ഭര്‍ത്താവിനോട് പറയാതെ പുറത്തുപോയാല്‍?,

വീടിനെയോ കുട്ടിയെയോ അവഗണിക്കുകയാണെങ്കില്‍? ഭര്‍ത്താവിനോട് ഭാര്യ തര്‍ക്കിച്ചാല്‍? , ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചാല്‍?, ഭക്ഷണം ശരിയായ രീതിയില്‍ പാചകം ചെയ്യുന്നില്ലെങ്കില്‍ ? ഭാര്യയെ വിശ്വസിക്കാത്ത സാഹചര്യമുണ്ടയാല്‍? മുതിര്‍ന്നവരോട് അനാദരവ് കാണിക്കാതിരിക്കല്‍? എന്നീ ചോദ്യങ്ങളാണ് സര്‍വ്വെയില്‍ സ്ത്രീകളോടും പുരുഷന്മാരോടും ചോദിച്ചത്.
സര്‍വേ അനുസരിച്ച്, ഗാര്‍ഹിക പീഡനത്തെ ന്യായീകരിക്കാന്‍ ഉദ്ധരിച്ച ഏറ്റവും സാധാരണമായ കാരണങ്ങള്‍: മരുമക്കളോട് അനാദരവ് കാണിക്കുക, വീടിനെയും കുട്ടികളെയും അവഗണിക്കുക എന്നിവയാണ്.

2019- 21ല്‍ നടത്തിയ സര്‍വേകളുടെ വിവരങ്ങളാണ് ബുധനാഴ്ച പുറത്തുവിട്ടത്. അസം, ആന്ധ്രാപ്രദേശ്, ബീഹാര്‍, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, തെലങ്കാന, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് ഇവ നടത്തിയത്.

ഗാര്‍ഹിക പീഡനത്തെ ന്യായീകരിക്കുന്ന സ്ത്രീകള്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍ ആന്ധ്രാപ്രദേശ് (83.6 ശതമാനം), കര്‍ണാടക (76.9 ശതമാനം), മണിപ്പൂര്‍ (65.9 ശതമാനം), കേരളം (52.4 ശതമാനം) എന്നിവയാണ്. ഗാര്‍ഹിക പീഡനത്തിന് ഏറ്റവും കുറവ് സ്വീകാര്യത ലഭിച്ചത് ഹിമാചല്‍ പ്രദേശിലെയും ത്രിപുരയിലെയും പുരുഷന്മാരാണ്, 14.2 ശതമാനം പേര്‍ മാത്രമാണ് സമ്മതിച്ചത്, പ്രതികരിച്ചത് 21.3 ശതമാനം പേര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+