കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഷണല്‍ ഹെറാള്‍ഡില്‍ സോണിയയ്ക്കും രാഹുലിനും ആശ്വാസം, സ്വാമിയുടെ ഹര്‍ജി തള്ളി

നാഷണല്‍ ഹെറാള്‍ഡിന്റെ അക്കൗണ്ട് ബുക്കുകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജി ദില്ലി പാട്യാല ഹൗസ് കോടതി തള്ളി.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും താല്‍ക്കാലം ആശ്വാസം. നാഷണല്‍ ഹെറാള്‍ഡിന്റെ അക്കൗണ്ട് ബുക്കുകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജി ദില്ലി പാട്യാല ഹൗസ് കോടതി തള്ളി.

ഹെറാള്‍ഡുമായി ബന്ധപ്പെട്ട രേഖകളും കോണ്‍ഗ്രസ് പാര്‍ട്ടിയും അസോസിയേറ്റ് ജേര്‍ണല്‍സ് ലിമിറ്റഡും സൂക്ഷിച്ച ലെഡ്ജര്‍ബുക്കും ഹാജരാക്കണമെന്നായിരുന്നു സ്വാമിയുടെ ആവശ്യം. ഇതാണ് കോടതി തള്ളിയത്. കേസ് ഫെബ്രുവരി 10ന് വീണ്ടും പരിഗണിക്കും.

അക്കൗണ്ടുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക്

അക്കൗണ്ടുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക്

നാഷല്‍ ഹെറാള്‍ഡിന്റെ അക്കൗണ്ടുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സ്വാമി പറയുന്നു. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന് ടാക്‌സ് ഒഴിവാക്കി 90 കോടി രൂപ ലോണായി കോണ്‍ഗ്രസ് നല്‍കിയോയെന്ന് പരിശോധിക്കണമെന്നും സ്വാമി.

 വീണ്ടും പരിഗണിക്കും

വീണ്ടും പരിഗണിക്കും

കേസില്‍ സോണിയയ്ക്കും രാഹുലിനും തത്കാലം മാത്രമാണ് ആശ്വാസം. കേസ് ഫെബ്രുവരി പത്തിന് വീണ്ടും പരിഗണിക്കും. അന്ന് സാക്ഷികളുടെ പട്ടിക സ്വാമി കോടതിയില്‍ സമര്‍പ്പിക്കും.

 പ്രതികള്‍ ഇവര്‍

പ്രതികള്‍ ഇവര്‍

നാഷണല്‍ ഹെറാള്‍ഡ് പത്രം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നിട്ടുണ്ടെന്നാരോപിച്ചാണ് സ്വാമി ഹര്‍ജി നല്‍കിയത്. നിയമം ലംഘിച്ച് സോണിയയും രാഹുലും പത്രത്തിന്റെ ഓഫീസടക്കമുള്ള വിലമതിക്കുന്ന വസ്തുക്കള്‍ തട്ടിയെടുത്തെന്നാണ് കേസ്. സോണിയയ്ക്കും രാഹുലിനും പുറമെ മോത്തിലാല്‍ വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബെ, സാം പിത്രോദ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

2008ല്‍ അവസാനിപ്പിച്ചു

2008ല്‍ അവസാനിപ്പിച്ചു

1938ല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവാണ് നഷണല്‍ ഹെറാള്‍ഡ് പത്രം ആരംഭിച്ചത്. നഷ്ടം കാരണം 2008ല്‍ പത്രം പൂട്ടുകയായിരുന്നു.

 വീണ്ടും ആരോപണം

വീണ്ടും ആരോപണം

2010ല്‍ പത്രം ഏറ്റെടുക്കുമ്പോള്‍ സോണിയയും രാഹുലും മൂല്യം ഇടിച്ചു കാട്ടിയെന്ന ആരോപണവും ഉണ്ട്.

English summary
In some reprieve for the Congress party in the National Herald case, a Delhi court has dismissed BJP lawmaker Subramanian Swamy's petition asking for its account books.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X