നാഷ്ണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി
ഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് . കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേസിൽ 751 കോടി രൂപയുടെ സ്വത്തുക്കൾ ഇതുവരെ കോടതി കണ്ടുകെട്ടിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് 2022 ജൂണിലാണ് രാഹുൽ ഗാന്ധിയെ ഇ ഡി അവസാനമായി ചോദ്യം ചെയ്തത്. ഏകദേശം 40 മണിക്കൂറോളമായിരുന്നു ചോദ്യം ചെയ്യൽ. മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ മൂന്ന് ദിവസങ്ങളിലായി 11 മണിക്കൂറോളമായിരുന്നു ചോദ്യം ചെയ്തത്. യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിൻ്റെ (വൈ ഐ എൽ) ദൈനംദിന പ്രവർത്തനത്തിലെ പങ്കിനെക്കുറിച്ചായിരുന്നു ചോദ്യം ചെയ്യൽ. അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ കൈവശമുണ്ടായിരുന്ന ഓഹരികള്‍ എങ്ങനെയാണ് ഗാന്ധി കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഉള്ള യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ എത്തിയതെന്നായിരുന്നു ഇ ഡി ചോദിച്ചറിഞ്ഞത്. ഇഡി റെയ്ഡിനും ചോദ്യം ചെയ്യലിനുമെതിരെ അന്ന് കോൺഗ്രസ് വലിയ രീതിയിൽ പ്രതിഷേധിച്ചിരുന്നു.

കേസന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് രാഹുലിനെ ചോദ്യം ചെയ്യുന്നതെന്ന് ഇ ഡി ഉദ്യോഗസ്ഥർ അറിയിച്ചു. നേരത്തേ ഇ ഡി തന്നെ ചോദ്യം ചെയ്യുമെന്ന് സൂചന ലഭിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.'എൻ്റെ ചക്രവ്യൂഹ പ്രസംഗം ഇഷ്ടപ്പെട്ടില്ല. ഒരു റെയ്ഡ് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഇഡിയിൽ തന്നെയുള്ള ചിലർ എന്നോട് പറഞ്ഞു. ഇരുകൈകളും നീട്ടി കാത്തിരിക്കുന്നു, ചായയും ബിസ്കറ്റും റെഡിയാണ്', എന്നായിരുന്നു രാഹുൽ ട്വീറ്റ് ചെയ്തത്.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എ ജെ എല്‍) സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ പുതുതായുണ്ടാക്കിയ യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതിൽ അഴമതിയും വഞ്ചനയും ഉണ്ടെന്ന ബി ജെ പി നേതാവ് സുബ്രഹമണ്യൻ സ്വാമിയുടെ പരാതിയിലാണ് രാഹുലും സോണിയയ്ക്കുമെതിരെ അന്വേഷണം നടക്കുന്നത്. 2000 കോടി ആസ്തിയുള്ള ഹെറാൾഡിന്റെ സ്വത്തുക്കൾ 50 ലക്ഷം രൂപയ്ക്ക് സോണിയ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും ഓഹരിയുള്ള യംഗ് ഇന്ത്യ സ്വന്തമാക്കിയെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം. യങ്ങ് ഇന്ത്യ-അസോസിയേറ്റഡ് പ്രസ് ഇടപാടിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ നിലപാട്.
-
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ










Click it and Unblock the Notifications