സ്റ്റെന്റുകളുടെ വില കുത്തനെ കുറച്ചു; ഹൃദ് രോഗ ചികിത്സയില്‍ ആശുപത്രികളുടെ കൊള്ളയ്ക്ക് അന്ത്യം!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഹൃദ്രോഗ ചികിത്സാരംഗത്ത് ആശുപത്രികളുടെ കൊള്ളയ്ക്ക് അന്ത്യം കുറിച്ച് കേന്ദ്രസര്‍ക്കാര്‍. ആറ് മാസം നീണ്ടുനിന്ന നടിപടികള്‍ക്കൊടുവിലാണ് സ്റ്റെന്റുകള്‍ക്ക് 85 ശതമാനം വരെ വില കുറച്ചുകൊണ്ടുള്ള കേന്ദ്ര നീക്കം. ദേശീയ ഔഷധവില നിയന്ത്രണ സമിതിയുടെ ഉത്തരവ് പ്രകാരം നികുതികള്‍ക്ക് പുറമേ 29,600 രൂപയാണ് സറ്റെന്റുകളുടെ വില. ഇതോടെ ഹൃദ്രോഗ ചികിത്സയായ ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് വരുന്ന ചെലവില്‍ വിപ്ലവകരമായ കുറവാണ് ഇതോടെ വരിക.

രാജ്യത്ത് ജീവിത ശൈലി രോഗങ്ങള്‍ മൂലം ഹൃദ് രോഗ ബാധിതരുടെ എണ്ണത്തില്‍ പ്രതിവര്‍ഷം ക്രമാതീതമായ വര്‍ധനവാണ് ഉണ്ടാകുന്നത്. എന്നാല്‍ സ്റ്റെന്റുകളെ ജീവന്‍ രക്ഷാ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് വേണ്ടി ലക്ഷങ്ങള്‍ ഈടാക്കുന്ന ആശുപത്രികളുടെ കീഴ് വഴക്കങ്ങള്‍ക്ക് അന്ത്യമായിക്കഴിഞ്ഞു.

 സ്‌റ്റെന്റുകള്‍ എത്രയിനം

സ്‌റ്റെന്റുകള്‍ എത്രയിനം

മരുന്നുകള്‍ നിറച്ചതും അല്ലാത്തതുമായി രണ്ടിനം സ്‌റ്റെന്റുകളാണ് നിലവിലുള്ളത്. ഇതില്‍ ബെയര്‍ മെറ്റല്‍ സ്‌റ്റെന്‍ഡുകള്‍ക്ക് നികുതിയില്ലാതെ 7620 രൂപയാണ് വിലവരുന്നത്. എന്നാല്‍ 30,000 രൂപ മുതല്‍ 75, 000 രൂപ വരെയാണ് ആശുപത്രികള്‍ ഈടാക്കുന്നത്.

ആശുപത്രികളുടെ കൊള്ളയ്ക്ക് അന്ത്യം

ആശുപത്രികളുടെ കൊള്ളയ്ക്ക് അന്ത്യം

ഇന്ത്യയില്‍ ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് വേണ്ടി ഉപയോഗിച്ചുവരുന്ന ബൈപാസ് സ്റ്റെന്റുകളുടെ പേരില്‍ ആശുപത്രികള്‍ രോഗികളെ പിഴിയുകയാണെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.

 ജീവന്‍ രക്ഷാമരുന്നുകളുടെ പട്ടികയില്‍

ജീവന്‍ രക്ഷാമരുന്നുകളുടെ പട്ടികയില്‍

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷമാണ് കഴിഞ്ഞ ജൂലൈ 19ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്‌റ്റെന്റുകളെ ജീവന്‍ രക്ഷാമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതിന് പുറമേ ഡിസംബര്‍ 21ന് സ്റ്റെന്റുകളെ ഡ്രഗ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

സ്റ്റെന്റുകള്‍ക്ക് പിന്നില്‍ തീവെട്ടിക്കൊള്ള

സ്റ്റെന്റുകള്‍ക്ക് പിന്നില്‍ തീവെട്ടിക്കൊള്ള

നിര്‍മാതാക്കള്‍, ഇറക്കുമതിക്കാര്‍ എന്നിവരില്‍ നിന്ന് യഥാര്‍ത്ഥ വിപണി വില ഖേരിച്ച പഠനസംഘം ജനുവരി 16ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്‌റ്റെന്റുകള്‍ക്ക് പിന്നില്‍ നടക്കുന്ന തട്ടിപ്പ് പുറത്തുവരുന്നതിന് സഹായിച്ചത്. തുടര്‍ന്ന് ജനുവരി 23ന് ചേര്‍ന്ന വിലനിയന്ത്രണ സമിതി യോഗത്തില്‍ വില നിയന്ത്രണം കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന തീരുമാനത്തിലെത്തുകയായിരുന്നു. പിന്നീട് തിങ്കളാഴ്ചത്തെ യോഗത്തില്‍ ഉത്തരവിന് അംഗീകാരം ലഭിയ്ക്കുകയായിരുന്നു.

ആശുപത്രികള്‍ ഈടാക്കുന്നത് നാലിരട്ടി തുക!!

ആശുപത്രികള്‍ ഈടാക്കുന്നത് നാലിരട്ടി തുക!!

നിലവില്‍ രാജ്യത്ത് ആറ് ലക്ഷത്തിലധികം ആന്‍ഡിയോ പ്ലാസ്റ്റികള്‍ക്ക് സ്റ്റെന്റുകള്‍ ഉപയോഗിച്ചതായും ആശുപത്രികള്‍ക്ക് 654 ശതമാനത്തിന് കിട്ടിയിരുന്ന സ്റ്റെന്റുകള്‍ക്ക് ആശുപത്രികള്‍ 1026 ശതമാനം വരെയാണ് രോഗികളില്‍ നിന്ന് ഈടാക്കിയിരുന്നത്.

English summary
The National Pharmaceutical Pricing Authority on Monday fixed the ceiling price of drug eluting stents (DES) and bioresorbable stents at Rs 30,000 and that of bare metal stents at Rs 7,500. The prices will be effective from notification on February 14.
Please Wait while comments are loading...