കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങള്‍ മോദിക്കെതിരെ വോട്ടു ചെയ്യണം ബിജെപിയെ പുറത്താക്കണം, വിവാദം കത്തിച്ച് സിദ്ദു!!

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീണ്ടും വിവാദം. ഇത്തവണ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പയിനര്‍ നവജ്യോത് സിംഗ് സിദ്ദുവിന്റെ പ്രസ്താവനയാണ് വന്‍ വിവാദമായിരിക്കുന്നത്. മുസ്ലീങ്ങള്‍ കൂട്ടത്തോടെ വോട്ടു ചെയ്യണമെന്നും, എന്നാല്‍ നരേന്ദ്ര മോദിയെ പരാജയപ്പെടുത്താം എന്നാണ് സിദ്ദു പറഞ്ഞിരിക്കുന്നത്. ബീഹാറിലെ കാത്തിഹാറില്‍ പ്രചാരണം നടത്തവേയാണ് സിദ്ദുവിന്റെ വിവാദ പ്രസ്താവന ഉണ്ടായിരിക്കുന്നത്.

1

അതേസമയം യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മേനകാ ഗാന്ധി, അസം ഖാന്‍, മായാവതി എന്നിവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശം വന്നിരിക്കുന്നത്. എനിക്ക് മുസ്ലീം സഹോദരന്‍മാര്‍ക്കൊരു മുന്നറിയിപ്പ് നല്‍കാനുണ്ട്. കുറച്ച് പേര്‍ ചേര്‍ന്ന് നിങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുകയാണ്. ഒവൈസിയെ പോലുള്ളവരെ അതിനായിട്ടാണ് ഉപയോഗിക്കുന്നത്. നിങ്ങള്‍ ഒന്നിച്ച് വോട്ടു ചെയ്താല്‍ മോദിയെ പുറത്താക്കാന്‍ സാധിക്കുമെന്നും സിദ്ദു പറഞ്ഞു.

സിദ്ദുവിന്റെ പ്രസ്താവന വന്‍ വിവാദമായെങ്കിലും കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചിട്ടില്ല. അതേസമയം സിദ്ദുവിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കാന്‍ സാധ്യതയുണ്ട്. യോഗി ആദിത്യനാഥ് മുസ്ലീം ലീഗിനെ കുറിച്ച് നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണത്തില്‍ വിലക്കേര്‍പ്പെടുത്തിയത്. മൂന്ന് ദിവസത്തേക്കാണ് വിലക്ക്. മായാവതിക്ക് രണ്ട് ദിവസത്തേക്കുമാണ് വിലക്ക്.

അസംഖാന്‍ ജയപ്രദയ്‌ക്കെതിരെ നടത്തിയ അശ്ലീല പരാമര്‍ശങ്ങളെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്. മേനകാ ഗാന്ധി മുസ്ലീങ്ങള്‍ തനിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ സഹായം ലഭിക്കില്ലെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ബിജെപിക്ക് കൂടുതല്‍ വോട്ടുചെയ്യുന്നവര്‍ക്കാണ് വികസനം ആദ്യം ലഭിക്കുകയെന്നും മേനക ഗാന്ധി പറഞ്ഞിരുന്നു. ഇതോടെ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇത് ആദ്യമായിട്ടാണ് രാഷ്ട്രീയക്കാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

രാഹുല്‍ ഗാന്ധിയുടെ പത്തനാപുരം പ്രസംഗം പരിഭാഷപ്പെടുത്തിയത് ആരാണ്? പരിഭാഷകയ്ക്ക് കൈയ്യടി!!രാഹുല്‍ ഗാന്ധിയുടെ പത്തനാപുരം പ്രസംഗം പരിഭാഷപ്പെടുത്തിയത് ആരാണ്? പരിഭാഷകയ്ക്ക് കൈയ്യടി!!

English summary
navjot singh sidhu courts trouble with vote appeal to muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X