അമരീന്ദറിനോട് മാപ്പുപറയാന്‍ തന്നെ കിട്ടില്ല, ക്യാപ്റ്റന്റെ മോഹം നടക്കില്ല, കൂടിക്കാഴ്ച്ച വൈകിയേക്കും
ദില്ലി: പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനോട് കൊമ്പുകോര്‍ക്കാന്‍ തന്നെ ലക്ഷ്യമിട്ട് നവജ്യോത് സിംഗ് സിദ്ദു. അമരീന്ദറിനോട് മാപ്പുപറയാന്‍ തനിക്ക് ഉദ്ദേശമില്ലെന്നാണ് സൂചിപ്പിക്കുന്നത്. സിദ്ദുവിന്റെ ക്യാമ്പ് അതിനുള്ള സാധ്യതയും തള്ളിക്കളയുന്നു. സിദ്ദുവുമായി താന്‍ കൂടിക്കാഴ്ച്ച നടത്തണമെങ്കില്‍ അദ്ദേഹത്തെ പരസ്യമായി തനിക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ക്ക് മാപ്പുപറയണമെന്ന് അമരീന്ദര്‍ സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നു. സിദ്ദു സംസ്ഥാനത്ത് തന്റെ സ്വാധീനം വര്‍ധിപ്പിച്ചിരിക്കുകയാണ്. നിരവധി നേതാക്കള്‍ അദ്ദേഹത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ്.

അമരീന്ദര്‍ ഭയപ്പെടേണ്ട സാഹചര്യം ഇപ്പോഴേ ഉണ്ടെന്നാണ് വ്യക്തമാകുന്നത്. നേരത്തെയുണ്ടായിരുന്ന സുനില്‍ ജക്കറിനെ പോലൊരു നേതാവല്ല സിദ്ദു. ജനപ്രീതിയുള്ള യുവാവാണ് നേതാവായ സിദ്ദുവിന് അമരീന്ദറിനേക്കാളും ആരാധകരും പാര്‍ട്ടിയിലുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പലര്‍ക്കും ടിക്കറ്റ് ആവശ്യമാണ്. ഇവര്‍ക്ക് ടിക്കറ്റ് ഉറപ്പാക്കാനും സിദ്ദു ഇടപെടും. ജലന്ധര്‍ കാന്‍ഡിലെ എംഎല്‍എ പാര്‍ഗത് സിംഗ് ഇതിനെതിരെ അമരീന്ദറിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ആരെങ്കിലും ഇവിടെ മാപ്പുപറയാനുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയാണ്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടെന്നും പര്‍ഗത് സിംഗ് പറഞ്ഞു.
പര്‍ഗത് സിംഗ് സിദ്ദുവിന്റെ വിശ്വസ്തനാണ്. നേരത്തെ ക്യാബിനറ്റ് മന്ത്രി ത്രിപ്ത് രജീന്ദര്‍ സിംഗ് ബജ്വയും ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിരുന്നു. മുന്‍ എതിരാളി പ്രതാപ് സിംഗ് ബജ്വയോട് ക്ഷമിച്ചത് പോലെ സിദ്ദുവിനോടും അമരീന്ദര്‍ ക്ഷമിക്കണമെന്ന് ത്രിപ് രജീന്ദര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എല്ലാ പ്രശ്‌നങ്ങളും അതോടെ തീരുമെന്നും പ്രതാപ് സിംഗ് പറഞ്ഞു. അതേസമയം പ്രതാപ് സിംഗ് നേരത്തെ അമരീന്ദര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് ഒന്നിലധികം കത്തുകളെഴുതിയിരുന്നു. ഗനോറില്‍ നിന്നുള്ള എംഎല്‍എ മദന്‍ലാല്‍ ജലാല്‍പൂരും സിദ്ദുവിന്റെ പക്ഷത്തേക്ക് മാറിയിരുന്നു.
സിദ്ദുവിനോട് അമരീന്ദര്‍ ക്ഷമിക്കുമെന്നായിരുന്നു മദന്‍ലാലും പറഞ്ഞത്. അതേസമയം അമരീന്ദര്‍ ഇതുവരെ സിദ്ദുവിനെ അഭിനന്ദിച്ചിട്ടില്ല. സിദ്ദു പല നേതാക്കളെയും സിദ്ദു നേരിട്ട് പോയി കാണുന്നുണ്ട്. എന്നാല്‍ അമരീന്ദറിനെ ഇതുവരെ കണ്ടിട്ടില്ല. അമരീന്ദറിന്റെ ആവശ്യത്തോട് ഇതുവരെ സിദ്ദു പ്രതികരിച്ചിട്ടില്ല. ക്യാപ്റ്റന്‍ അമരീന്ദരിനെ ഉടനെ കാണുമെന്നാണ് സിദ്ദു പറയുന്നത്. അമരീന്ദറിനോട് കൂടിക്കാഴ്ച്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ട് സിദ്ദുവെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ മാധ്യമങ്ങളെ കാണാനും സിദ്ദു തയ്യാറായിട്ടില്ല. പല സീനിയര്‍ നേതാക്കളും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേരിട്ട് ഇറങ്ങിയിട്ടുണ്ട്.
ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍












Click it and Unblock the Notifications