കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിൽ അമരീന്ദറിനെതിരെ പുതിയ പടയൊരുക്കം; മന്ത്രിമാരെയും എംഎൽഎമാരുമാരെയും കണ്ട് നവജ്യോത് സിദ്ധു

Google Oneindia Malayalam News

ചണ്ഡീഗഡ്; പശ്ചിമബംഗാൾ, അസം, കേരള, തമിഴ്നാട്, പുതുച്ചേരി എന്നിവടങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്. അധികാരം പിടിക്കാമെന്ന കരുതിയ കേരളത്തിലും അസമിലും നിലംതൊടാൻ കഴിഞ്ഞില്ല. പശ്ചിമബംഗാൾ ഒരു സീറ്റ് പോലും ലഭിച്ചില്ല. പുതിച്ചേരിയിലും ദയനീയ പരാജയമായിരുന്നു നേരിട്ടത്. തമിഴ്നാട്ടിൽ മാത്രമാണ് കോൺഗ്രസിന് ആശ്വസിക്കാൻ വകയുള്ളത്.

വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം

അതേസമയം തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ തിരുത്തൽ നടപടികൾ വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പ്രത്യേകിച്ച് പഞ്ചാബ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ. അതിനിടെ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി പുതിയ പ്രതിസന്ധിയാണ് പഞ്ചാബിൽ ഉടലെടുത്തിരിക്കുന്നത്.

നിയമസഭ തിരഞ്ഞെടുപ്പ്

നിയമസഭ തിരഞ്ഞെടുപ്പ്

കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ അടുത്ത വർഷമാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. അധികാരം നിലനിർത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളിലാണ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ കോൺഗ്രസ്. എന്നാൽ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്ക മുഖ്യമന്ത്രിയ്ക്കെതിരെ പാളയത്തിൽ പടയൊരുങ്ങുകയാണ്. മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ വിമർശകനായ നവജ്യോത് സിംഗ് സിദ്ധുവിന്റെ നേതൃത്വത്തിലാണ് നീക്കം.

 അമരീന്ദറിനെതിരെ

അമരീന്ദറിനെതിരെ

മുഖ്യമന്ത്രിക്കെതിരെ മുന്നണി രൂപീകരിക്കാൻ സിദ്ധു പാർട്ടിയിലെ ഒരു കൂട്ടം എംഎൽഎമാരുമായും മന്ത്രിമാരുമായും ചർച്ച നടത്തിയെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നത്. സിദ്ധുവും അമരീന്ദറും തമ്മിലുള്ള അസ്വാരസ്യങ്ങൾ നേരത്തേ തന്നെ പഞ്ചാബ് കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്ക് വഴിവെച്ചതാണ്.
അമരീന്ദറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സിദ്ധു മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

തിളങ്ങിയില്ലെന്ന്

തിളങ്ങിയില്ലെന്ന്

മന്ത്രിപദത്തിൽ സിദ്ധു തിളങ്ങിയില്ലെന്നായിരുന്നു അമരീന്ദറിന്റെ വിമർശനം. രാജിവെച്ച ശേഷം സിദ്ധു കോൺഗ്രസുമായി അകൽച്ച പാലിച്ചു.
തുടര്ന്ന് സിദ്ധു ബിജെപിയിലേക്ക് പോകാനുള്ള ശ്രമങ്ങൾ സിദ്ധു ആരംഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതല്ല ആംആദ്മിയുമായി ചേർന്ന് കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള സാധ്യതകൾ ഉണ്ടെന്നും തരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നു.

കോൺഗ്രസിനൊപ്പമെന്ന്

കോൺഗ്രസിനൊപ്പമെന്ന്


എന്നാൽ അഭ്യൂഹങ്ങളെ പാടെ തള്ളി താൻ കോൺഗ്രസിന് ഒപ്പം തന്നെയാണെന്ന് സിദ്ധു പിന്നീട് പ്രഖ്യാപിക്കുകയും ചെയ്തു. തിരിച്ചെത്തിയെങ്കിലും അമരീന്ദറുമായുള്ള ഭിന്നതകൾ പൂർണമായ രീതിയിൽ പരിഹരിക്കപ്പെട്ടിരുന്നില്ല. ഇതിനിടയിലാണ് ഇപ്പോൾ എംഎൽഎമാരെ ഉപയോഗിച്ച് കൊണ്ട് അമരീന്ദറിനെതിരായ നീക്കം സിദ്ധു ശക്തമാക്കിയത്.

ചർച്ച നടത്തിയത്

ചർച്ച നടത്തിയത്


സഹകരണ, ജയിൽ മന്ത്രി സുഖ്ജിന്ദർ രാന്ധവ, സാങ്കേതിക വിദ്യാഭ്യാസ, ടൂറിസം, സാംസ്കാരികകാര്യ മന്ത്രി ചരഞ്ജിത് ചന്നി എന്നിവരുമായും എംഎൽഎമാരായ പ്രതാപ് സിംഗ് ബജ്‌വ,സഹോദരൻ ഫത്തേഹ് ജംഗ് സിംഗ് ബജ്‌വ, കുൽദീപ് സിംഗ് ദില്ലൺ, ബൽ‌വിന്ദർ ലാഡി, ബരീന്ദർമീത് സിംഗ് പഹ്‌റ എന്നിവരുമായാണ് സിദ്ധു കൂടിക്കാഴ്ച നടത്തിയത്.

നടപടി ഇല്ലെന്ന്

നടപടി ഇല്ലെന്ന്

സിഖ് മതഗ്രന്ഥത്തെ അപമാനിച്ചെന്ന ബർഗാരി കേസിലെയും തുടർന്ന് കോട്കാപുരയിലുണ്ടായ പോലീസ് വെടിവയ്പ്പിലെയും പ്രധാന പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവണമെന്നും മയക്കുമരുന്ന് മാഫിയയ്ക്ക് തടയിടാനും സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്താനാണ് നേതാക്കളുടെ നീക്കം.

പ്രചരണവിഷയം

പ്രചരണവിഷയം

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാന പ്രചാരണ വിഷയം ഇവയായിരുന്നു. കഴി‍ഞ്ഞ തിരഞ്ഞെടുപ്പിൽ അകാലിദളിന് അധികാരം നഷ്ടപ്പെടാനുണ്ടായ സാഹചര്യം ഈ കേസ്. വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കാതെ എങ്ങനെയാണ് കോൺഗ്രസ് എംഎൽഎമാർ ജനങ്ങൾക്ക് മുൻപിലേക്ക് വോട്ട് തേടി പോകുകയെന്ന് എംഎൽഎമാർ ചോദിക്കുന്നു. വിഷയം ഹൈക്കമാന്റിനെ അറിയിക്കാനാണ് തിരുമാനമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.

പാർട്ടി അംഗീകാരം; തിടുക്കപ്പെട്ട നീക്കങ്ങളുമായി പിജെ ജോസഫ്.. ലക്ഷ്യം ഈ രണ്ട് പേർപാർട്ടി അംഗീകാരം; തിടുക്കപ്പെട്ട നീക്കങ്ങളുമായി പിജെ ജോസഫ്.. ലക്ഷ്യം ഈ രണ്ട് പേർ

ഇത് 2 വ്യക്തികൾ തമ്മിലുള്ള വ്യവഹാരം, കേസ് പിൻവലിച്ചു...അറസ്റ്റ് വാർത്തയിൽ വിശദീകരണവുമായി ശ്രീകുമാർഇത് 2 വ്യക്തികൾ തമ്മിലുള്ള വ്യവഹാരം, കേസ് പിൻവലിച്ചു...അറസ്റ്റ് വാർത്തയിൽ വിശദീകരണവുമായി ശ്രീകുമാർ

കൂൾ ലുക്കിൽ നന്ദിത ശ്വേത, ചിത്രങ്ങൾ

Recommended Video

cmsvideo
BJP leader o Rajagopal shares light photo while ldf enjoys victory

English summary
Navjot Singh Sidhu meets ministers, MLAs against Chief Minister Amarinder Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X