കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത് സുന്ദരനായ സിദ്ദുവോ? '6 മാസം കൊണ്ട് 35 കിലോ കുറച്ചു'

Google Oneindia Malayalam News

കാർ പാർക്കിങ്ങിന്റെ പേരിലുള്ള തർക്കത്തിനിടെ 1988ൽ ഗുർണാം സിങ് എന്നയാളെ അക്രമിച്ച കേസിൽ ആണ്, കോൺഗ്രസ് നേതാവും ഇന്ത്യൻ മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദുവിന് സുപ്രീം കോടതി ഒരു വർഷം തടവും 1000 രൂപ പിഴയും ചുമത്തിയത്. സിദ്ദു ഇപ്പോൾ ജയിലിലാണ്. സിദ്ദുവിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് അദ്ദേഹത്തിന്റെ അനുയായി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നത് അനുസരിച്ചാണെങ്കില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ സിദ്ദുവിന്റെ പുതിയ ഒരു മുഖം ആകും എല്ലാവരും കാണുക. ജയിലിലേക്ക് പോകുമ്പോള്‍ അത്യാവശ്യം നല്ല തടിയുണ്ടായിരുന്നു അദ്ദേഹത്തിന്..എന്നാല്‍ ഇപ്പോള്‍ ഒരുപാട് മാറ്റം വന്നു എന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വിശേഷം അറിയാം..

1

സിദ്ദു ആറ് മാസത്തെ ജയില്‍ ജീവിതത്തിനിടയില്‍ കുറച്ചത് 34 കിലോ ശരീര ഭാരം ആണെന്നും കഠിനമായ ഭക്ഷണ ക്രമത്തിലൂടെയും രണ്ടു മണിക്കൂര്‍ നീളുന്ന യോഗയിലൂടെയും വ്യായാമത്തിലൂടെയും ആണ്‌ സിദ്ദു ഇത്രയും ഭാരം കുറച്ചതെന്ന് അദ്ദേഹത്തിന്റെ അനുയായി പറഞ്ഞു. ഒരു വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന സിദ്ദുവിന്റെ നിലവിലെ ഭാരം 99 കിലോയാണ്.

2

'സിദ്ദു കുറഞ്ഞത് നാല് മണിക്കൂര്‍ ധ്യാനിക്കുകയും രണ്ട് മണിക്കൂര്‍ യോഗയും വ്യായാമവും ചെയ്യുന്നു. രണ്ട് മുതല്‍ നാല് മണിക്കൂര്‍ വരെ വായിക്കുന്നു. നാല് മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത്' സിദ്ദുവിന്റെ അനുയായിയും മുന്‍ എം.എല്‍.എയുമായ നവ്‌തേജ് സിങ് ചീമ പറഞ്ഞു.

3

ശിക്ഷാ കാലാവധി കഴിഞ്ഞ സിദ്ദു പുറത്തിറങ്ങുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും. ക്രിക്കറ്റ് താരമായിരുന്ന കാലത്തേതു പോലെയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതശൈലി. 34 കിലോ ഇതിനോടകം കുറച്ചു. ഇനിയും കുറയ്ക്കും. ഇപ്പോള്‍ 99 കിലോയുണ്ട്. എന്നാല്‍ ആറടി രണ്ടിഞ്ച് ഉയരമുള്ള സിദ്ദു, ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ശരീരഭാരത്തില്‍ സുന്ദരനാണ്. ധ്യാനത്തിന് കൂടുതല്‍ സമയം ചെലവിടുന്നതിനാല്‍ സിദ്ദു ശാന്തൻ ആയെന്നും ചീമ പറഞ്ഞു. വെള്ളിയാഴ്ച സിദ്ദുവിനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

4

'നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറും എംബോളിസവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. തേങ്ങാവെള്ളം, ബദാം മില്‍ക്ക്, റോസ്മേരിചായ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഗോതമ്പും പഞ്ചസാരയും ഭക്ഷണത്തില്‍നിന്ന് ഒഴിവാക്കി. ദിവസം രണ്ടു നേരം മാത്രമേ ഭക്ഷണം കഴിക്കൂ. വൈകീട്ട് ആറ് മണിക്ക് ശേഷം ഒന്നും കഴിക്കില്ല. ജയിലില്‍ ഒരു ക്ലര്‍ക്കിന്റെ ജോലിയാണ് സിദ്ദു ചെയ്യുന്നതെന്നും ജയിലധികൃതര്‍ നല്‍കുന്ന ജോലികള്‍ തന്റെ തടവറയില്‍ വെച്ചാണ് സിദ്ദു ചെയ്യുന്നതെന്നും ചീമു വ്യക്തമാക്കി

English summary
Navjot Singh Sidhu's friend said that he has lost 34 kg weight and will be surprised when he comes out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X