ഹനുമാൻ ചാലിസ: മഹാരാഷ്ട്ര നിയമസഭാംഗങ്ങളായ രവി റാണ, നവനീത് റാണ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു
ഡൽഹി: മഹാരാഷ്ട്ര നിയമസഭാംഗങ്ങളായ രവി റാണ, നവനീത് റാണ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീക്ക് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലാനുള്ള പദ്ധതി റദ്ദാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്.
ഇരുവരെയും നാളെ ബാന്ദ്ര ഹോളിഡേ കോടതിയിൽ ഹാജരാക്കും. മുംബൈ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി സെക്ഷൻ 153 (എ) (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക,
സൗഹാർദ്ദം നിലനിർത്തുന്നതിന് ദോഷകരമായ പ്രവൃത്തികൾ ചെയ്യുക), കൂടാതെ സെക്ഷൻ 135 പ്രകാരമാണ് റാണകൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് മുംബൈയിലെ ഖാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹാരാഷ്ട്രയിലെ ഹനുമാൻ ചാലിസ തർക്കം രൂക്ഷമായി.

എന്നാൽ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സ്വന്തം വീടായ മാതോശ്രീക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് അമരാവതിയിൽ നിന്നുള്ള സ്വതന്ത്ര എം.പിയായ നവനീത് റാണയും ഭർത്താവും എം.എൽ.എയുമായ രവി റാണയും പറഞ്ഞിരുന്നു. ഇവരുടെ പ്രസ്താവന വന്നതിന് പിന്നാലെ വൻ പ്രതിഷേധമാണ് ഉണ്ടായത്. ശിവസേന പ്രവർത്തകർ ഇതിന് എതിരെ രംഗത്ത് എത്തി.
മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലിയാൽ അപ്പോൾ കാണാമെന്ന് ശിവസേന പ്രവർത്തകർ ഇവർക്ക് എതിരെ വെല്ലുവിളിച്ചിരുന്നു. എം.പി നവനീത് റാണയുടെയും ഭർത്താവ് എം.എൽ.എ രവി റാണയുടെയും മുംബൈയിലെ അപ്പാർട്ട്‌മെന്റിന് പുറത്ത് ശിവസേന പ്രവർത്തകർ തടിച്ചു കൂടിയിരുന്നു. പിന്നാലെ ദമ്പതികൾ ഹനുമാൻ ചാലിസ പാരായണം ചെയ്യും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ശിവസേന പ്രവർത്തകർ മുദ്രാവാക്യം വിളികൾ ആരംഭിക്കുകയാണ് ചെയ്തത്.
ഇതിന് പിന്നാലെ ശിവസേന പ്രവർത്തകർ ബാരിക്കേഡുകൾ തകർത്ത് പ്രതിഷേധിച്ചിരുന്നു. തുടർന്ന് സബർബൻ ഖാറിലെ നിയമസഭാംഗ ദമ്പതികളുടെ വസതിയുടെ വളപ്പിലേക്ക് പ്രവേശിക്കാൻ ശിവസേന പ്രവർത്തകർ ശ്രമിച്ചു. പ്രതിഷേധത്തിൽ പൊലീസ് സ്ഥിതി ഗതികൾ നിയന്ത്രണത്തിലാക്കുകയും ശിവസേന പ്രവർത്തകരെ കൂടുതൽ മുന്നോട്ട് പോകുന്നതിൽ നിന്ന് തടയുകയും ചെയ്തു.
അതേസമയം, ശിവസേന പ്രവർത്തകർ ഇന്നലെ മുതൽ മാതോശ്രീക്ക് പുറത്ത് ക്യാമ്പ് ചെയ്യുകയാണ് എന്നാണ് റിപ്പോർട്ട്. മുംബൈ മുൻ റാണ ദമ്പതികളുടെ വെല്ലുവിളി ഞങ്ങൾ സ്വീകരിച്ചു. അവർ വരട്ടെ, അവരെ സ്വാഗതം ചെയ്യാനും അവർക്ക് 'പ്രസാദം' നൽകാനും ഞങ്ങൾ തയ്യാറാണ്. മേയറും ശിവസേന നേതാവുമായ കിഷോരി പെഡ്‌നേക്കർ വ്യക്തമാക്കി.












Click it and Unblock the Notifications