എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി!!അറസ്റ്റിലായത് നാവികസേനാ ഉദ്യോഗസ്ഥന്‍!!

Subscribe to Oneindia Malayalam

ദില്ലി: എയര്‍ ഇന്ത്യാ വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണിയുയര്‍ത്തിയ നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ഇയാള്‍ ബോംബ് കൈവശമുണ്ടെന്നു പറഞ്ഞാണ് എയര്‍ ഇന്ത്യാ ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. എയര്‍ ഇന്ത്യയുടെ എഐ 47 വിമാനത്തിലാണ് സംഭവം നടന്നത്. ജോധ്പൂര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ബോംബ് ഭീഷണി മൂലം വിമാനം മൂന്ന് മണിക്കൂര്‍ വൈകിയാണ് യാത്ര പുനരാരംഭിച്ചത്.

ഇയാള്‍ ദില്ലിയില്‍ നിന്നും ജയ്പൂരിലേക്കാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ തനിക്ക് ജോധ്പൂരില്‍ ഇറങ്ങമെന്ന് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. നാവികസേനാ ഉദ്യോഗസ്ഥനും എയര്‍ ഇന്ത്യാ ജീവനക്കാരനും തമ്മില്‍ ഇതിന്റെ പേരില്‍ വാക്തര്‍ക്കവും ഉണ്ടായി.കോപാകുലനായ ഇയാള്‍ ബോംബ് ഭീഷണി ഉയര്‍ത്തുകയായിരുന്നു. തന്റെ കൈവശം ബോംബ് ഉണ്ടെന്നു പറഞ്ഞാണ് ഭീഷണി മുഴക്കിയത്.

07-air-india-aircraft-burst-600-0
Navy Officer Detained Over Hoax In Air India Flight

ബോംബ് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയിലെ 175 യാത്രക്കാരെ സിഐഎസ്എഫ് എത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. ഭീഷണി മുഴക്കിയ നാവികസേനാ ഉദ്യോഗസ്ഥനെ ജോധ്പൂര്‍ പോലീസിന് കൈമാറിയെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

English summary
Navy officer detained over bomb hoax in Air India flight
Please Wait while comments are loading...