കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നയന്‍താരയും വിഘ്നേഷും കുടുങ്ങുമോ: ആശുപത്രിക്കെതിരെ നടപടിയുണ്ടായേക്കും, നിർണ്ണായക റിപ്പോർട്ട് ഇന്ന്

Google Oneindia Malayalam News

ചെന്നൈ: വാടകഗർഭധാരണം സംബന്ധിച്ച ആരോപണങ്ങളില്‍ താരദമ്പതികളായ നയന്‍താരയ്ക്കും വിഘ്നേഷ് ശിവനും ഇന്ന് നിർണ്ണായ ദിനം. ദമ്പതികകള്‍ വാടകഗർഭധാരണം വഴി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതില്‍ ചട്ടലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് പുറത്ത് വിടും. തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വടാകഗർഭധാരണത്തില്‍ ദമ്പതികള്‍ ചട്ടലംഘനം നടത്തിയെന്ന ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ സത്യാവസ്ഥ കണ്ടെത്തുന്നതിനായി തമിഴ്നാട് ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നാലംഗ സമിതിയായിരുന്നു അന്വേഷണം ആരംഭിച്ചത്.

കുട്ടികള്‍ ജനിച്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രി

കുട്ടികള്‍ ജനിച്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരില്‍ നിന്നുള്‍പ്പടെ വിശദീകരണം തേടിയിരുന്നു. വാടകഗർഭധാരണത്തില്‍ ആശുപത്രി മാനേജ്മെന്റ് ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയെന്ന സൂചനയുണ്ട്. ആശുപത്രിക്കെതിരെ നടപടിയുണ്ടായാല്‍ അത് താരദമ്പതികളേയും ബാധിക്കും.

വിമാനത്തിലെ നടുവിലെ സീറ്റിലിരുന്നാലുള്ള ഈ ഭാഗ്യം അറിയുമോ: ലോട്ടറിയടിച്ചാല്‍ ഒരു കോടിയിലേറെ രൂപ നേടാംവിമാനത്തിലെ നടുവിലെ സീറ്റിലിരുന്നാലുള്ള ഈ ഭാഗ്യം അറിയുമോ: ലോട്ടറിയടിച്ചാല്‍ ഒരു കോടിയിലേറെ രൂപ നേടാം

നയന്‍താരയും വിഘ്നേഷും ചട്ടം ലംഘിച്ചു

വാടകഗർഭധാരണത്തില്‍ ചട്ടലംഘനമുണ്ടായാല്‍ ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഉണ്ടാകുന്നില്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം തിരഞ്ഞെടുക്കാവു എന്നതാണ് നിലവിലുള്ള ചട്ടം. നയന്‍താരയും വിഘ്നേഷും ഇത് ലംഘിച്ചെന്ന ആരോപണം ശക്തമായതിന് പിന്നാലെയായിരുന്നു സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.

സൗദിക്ക് ഇന്ത്യയിലേക്ക് പുതുവഴി തുറന്ന് 'അദാനി': ഖത്തറും യുഎഇയും പിന്നിട്ട് കപ്പല്‍ ഗുജറാത്തിലെത്തുംസൗദിക്ക് ഇന്ത്യയിലേക്ക് പുതുവഴി തുറന്ന് 'അദാനി': ഖത്തറും യുഎഇയും പിന്നിട്ട് കപ്പല്‍ ഗുജറാത്തിലെത്തും

 ദമ്പതികളുടെ ഭാഗവും ആരോഗ്യ വകുപ്പ്

സംഭവത്തില്‍ ദമ്പതികളുടെ ഭാഗവും ആരോഗ്യ വകുപ്പ് കേട്ടിരുന്നു. കഴിഞ്ഞ ജൂൺ 9നു നടന്ന ചടങ്ങിലാണ് വിവാഹിതരായതെങ്കിലും. 2016ൽ തന്നെ വിവാഹം റജിസ്റ്റർ ചെയ്തിരുന്നുവെന്നാണ് ദമ്പതികള്‍ ആരോഗ്യ വകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. വാടകഗർഭധാരണത്തിന് തയ്യാറായത് നയൻതാരയുടെ ബന്ധുവും വിദേശത്ത് താമസക്കാരിയുമായ സ്ത്രീയാണെന്നും സത്യവാങ്മൂലത്തിലുണ്ടായിരുന്നു.

ഋഷി സുനക് മാത്രമല്ല, ലോകരാജ്യങ്ങളുടെ തലപ്പത്ത് വേറെയുമുണ്ട് നിരവധി ഇന്ത്യന്‍ വംശജർ: പട്ടിക കാണാം

ആറ് വർഷം മുമ്പ് വിവാ

ആറ് വർഷം മുമ്പ് വിവാഹം രജിസ്റ്റർ ചെയ്തതിന്റേയും വാർക ഗർഭധാരണത്തിന്റേയും രേഖകളും ഇവർ സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കുകയും ചെയ്തിരുന്നു. ഏഴ് വർഷത്തിലേറെ നീണ്ടു നിന്ന പ്രണയത്തിനൊടുവില്‍ ഈ വർഷം ജൂണില്‍ മഹാബലിപുരത്ത് നടന്ന പ്രൌഢഗംഭീരമായ ചടങ്ങില്‍ വെച്ചായിരുന്നു നയന്‍താരയും വിഘേനേഷും വിവാഹിതരായത്.

വാടക ഗർഭധാരണം സംബന്ധിച്ച വിമർശനങ്ങളും

ഇതിന് പിന്നാലെയാണ് ഈ മാസം 9 ന് തങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്ന കാര്യം ദമ്പതികള്‍ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇരുവരേയും അഭിനന്ദിച്ച് നിരവധിയാളുകള്‍ രംഗത്ത് എത്തി. അതേസമയം തന്നെ മറുവശത്ത് ഒരു കൂട്ടർ അധിക്ഷേപം നടത്തുന്നതിനും ഒട്ടും മടിച്ചിരുന്നില്ല. ഇതിനിടയില്‍ തന്നെയായിരുന്നു വാടക ഗർഭധാരണം സംബന്ധിച്ച വിമർശനങ്ങളും ഉയർന്ന് വന്നത്.

രാജ്യത്ത് ഏറെ നാള്‍ നീണ്ട് നിന്ന ചർച്ച

രാജ്യത്ത് ഏറെ നാള്‍ നീണ്ട് നിന്ന ചർച്ചകള്‍ക്കും ആലോചനങ്ങള്‍ക്കും ശേഷം കഴിഞ്ഞ വർഷമാണ് വാടക ഗർഭധാരണ നിയന്ത്രണ നിയമം (2021) ഇന്ത്യയില്‍ പ്രാബല്യത്തിൽ വന്നത്. അഞ്ച് വർഷത്തെ സമയ പരിധിയിടൊപ്പം തന്നെ സ്വാഭാവിക രീതികളിൽ ഗർഭധാരണം സാധ്യമല്ലെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയ സർട്ടഫിക്കറ്റുകളും വാടക ഗർഭധാരണത്തിന് ആവശ്യമാണ്.

English summary
Nayanthara-Vignesh Shivan Surrogacy issue: Tamil Nadu Health Department report will be released today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X