Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലുമായി ചര്‍ച്ച, അടുത്ത ദിവസം ഒറ്റയ്ക്ക് മത്സരം, കര്‍ണാടകത്തില്‍ തനിച്ച് മത്സരിക്കാന്‍ എന്‍സിപി

ദില്ലി: പ്രതിപക്ഷ ഐക്യത്തിനായുള്ള ശ്രമങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ സന്ദര്‍ശിച്ചത്. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ പുതിയൊരു തീരുമാനമെടുത്തിരിക്കുകയാണ് പവാറിന്റെ എന്‍സിപി. കര്‍ണാടകത്തില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് എന്‍സിപിയുടെ തീരുമാനം. കോണ്‍ഗ്രസിനെതിരെ ഇതോടെ എന്‍സിപി മത്സരിക്കുമെന്ന് വ്യക്തമായിരിക്കുകയാണ്.

കര്‍ണാടകയില്‍ 45 സീറ്റില്‍ വരെ മത്സരിക്കാനാണ് എന്‍സിപി ആലോചിക്കുന്നത്. സംസ്ഥാനത്ത് ബിജെപി, കോണ്‍ഗ്രസ്, ജെഡിയു എന്നിവര്‍ ത്രികോണ പോരാട്ടം നടത്തുമ്പോഴാണ് എന്‍സിപി കൂടി എത്തുന്നത്. പ്രതിപക്ഷത്തിന് ഇത് വലിയ തിരിച്ചടിയാണ്.എന്‍സിപി അടുത്തിടെ ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടിരുന്നു. അത് തിരിച്ചുപിടിക്കാനാണ് ഇപ്പോള്‍ പലയിടത്തും മത്സരിക്കുന്നത്.

congress pawar

ദേശീയ പാര്‍ട്ടി പദവി തിരിച്ചുപിടിക്കാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായെന്ന് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. അലാറം ക്ലോക്ക് ചിഹ്നമാണ് കര്‍ണാടകത്തില്‍ പാര്‍ട്ടിക്ക് അനുവദിച്ചിരിക്കുന്നത്. മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് മഹാരാഷ്ട്ര ഏകീകരണ്‍ സമിതിയുമായി സഖ്യമുണ്ടാക്കി മത്സരിക്കാനായിരിക്കും എന്‍സിപിയുടെ ശ്രമം. ഈ മേഖലയിലാണ് മറാത്തി വോട്ടര്‍മാര്‍ ധാരാളമുള്ളത്.

ഇത് കോണ്‍ഗ്രസിന്റെ സാധ്യതകളെയാണ് കാര്യമായി ബാധിക്കുക.ബിജെപിക്കെതിരെ കടുത്ത അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ വികാരങ്ങളുമുണ്ട്. ഇങ്ങനൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ വോട്ട് ഭിന്നിച്ച് പോകുന്നത് അവര്‍ക്ക് ഒട്ടും ഗുണം ചെയ്യില്ല. കഴിഞ്ഞ ദിവസം വൈകീട്ടാണ് ശരത് പവാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും കണ്ടത്.

ഈ ജാപ്പനീസ് ഫുഡ് ജപ്പാനില്‍ ആരും കഴിക്കാറില്ല, പക്ഷേ വേള്‍ഡ് ഫേമസാണ്; കഴിച്ചുനോക്കണം

അതേസമയം പവാറിന്റെ അടുത്തിടെ വന്ന പരാമര്‍ശങ്ങളെല്ലാം പ്രതിപക്ഷ നിരയില്‍ ആശയഭിന്നത പ്രകടമാക്കുന്നതായിരുന്നു.നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷം നടത്തുന്ന സമരങ്ങളൊന്നും അംഗീകരിക്കുന്നില്ലെന്നായിരുന്നു പവാറിന്റെ നിലപാട്. ഹിന്‍ഡര്‍ബര്‍ഗ് വിഷയത്തില്‍ അദാനിക്കെതിരെ ജെപിസി അന്വേഷണം വേണ്ടെന്നായിരുന്നു പവാറിന്റെ നിലപാട്.

പ്രധാനമന്ത്രി ഡിഗ്രി സംബന്ധമായ വിഷയത്തെയും പവാര്‍ തള്ളിയിരുന്നു. അനാവശ്യമായ വിവാദമെന്നായിരുന്നു പവാര്‍ ഇതിനെ വിശേഷിപ്പിച്ചത്. അതേസമയം കോണ്‍ഗ്രസ് എന്‍സിപി ഒറ്റയ്ക്ക് മത്സരിക്കുന്നതിനെ എതിര്‍ക്കാന്‍ സാധ്യതയില്ല. കാരണം കര്‍ണാടകയില്‍ യാതൊരു ശക്തിയും എന്‍സിപിക്കില്ല.

എന്‍സിപിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായത് മാത്രമല്ല, ഗോവ, മണിപ്പൂര്‍, മേഘാലയ എന്നിവിടങ്ങളില്‍ സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടി പദവിയും നഷ്ടമായിരുന്നു. ദേശീയ പാര്‍ട്ടിയാണെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പൊതുവായ ഒരു ചിഹ്നം രാജ്യത്താകെ ഉപയോഗിക്കാന്‍ സാധിക്കും. ദില്ലിയില്‍ കണ്‍വെന്‍ഷന്‍ ഓഫീസും ഇതോടൊപ്പം സ്ഥാപിക്കാം. തൃണമൂലും, സിപിഐയും നേരത്തെ ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടവരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+