• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'നമുക്കൊന്നിക്കണമെന്ന് നരേന്ദ്ര മോദി, ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു'; തുറന്ന് പറഞ്ഞ് ശരദ് പവാര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: തന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ബിജെപി നിരന്തരം ശ്രമിച്ചിരുന്നുവെന്ന് എന്‍സിപി നേതാവ് ശരദ്പവാര്‍ പറഞ്ഞു. 2019ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ളവര്‍ സഖ്യത്തിന് ശ്രമിച്ചിരുന്നതെന്നും എന്നാല്‍ അതൊരിക്കലും നടക്കില്ല എന്നായിരുന്നു താന്‍ നല്‍കിയ മറുപടിയെന്നും ശരദ് പവാര്‍ പറഞ്ഞു. തന്റെ 81-ാം ജന്മ ദിനത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിക്കിടെ ലോകസത്ത എഡിറ്റര്‍ ഗിരീഷ് കുബേറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും; ഭക്തർക്ക് നാളെ മുതൽ ദർശനം നടത്താംശബരിമല നട ഇന്ന് വൈകിട്ട് തുറക്കും; ഭക്തർക്ക് നാളെ മുതൽ ദർശനം നടത്താം

രണ്ട് പാര്‍ട്ടികളും തമ്മിലുള്ള സഖ്യത്തെക്കുറിച്ച് ചര്‍ച്ച നടന്നിരുന്നു എന്നത് ശരിയാണെന്നും നമ്മള്‍ അതിനെക്കുറിച്ച് ചിന്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നുവെന്നും എന്നാല്‍ അത് സാധ്യമല്ലെന്നാണ് താന്‍ പ്രധാനമന്ത്രിയോട് പറഞ്ഞതെന്നും തന്റെ പാര്‍ട്ടിക്കാരെ ഇരുട്ടില്‍ നിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ച്തന്നെ അദ്ദേഹത്തിന് മറുപടി നല്‍കിയിരുന്നുവെന്നും ശരദ് പവാര്‍ പറഞ്ഞു.

cmsvideo
  Night curfew issued in Kerala | Oneindia Malayalam
  1

  സംസ്ഥാന തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് പിന്തുണ നല്‍കുന്നതിനെ കുറിച്ച് എന്‍സിപി ഗൗരവകരമായി ആലോചിക്കുന്നുവെന്ന് താന്‍ വെറുതെ പറഞ്ഞിരുന്നുവെന്നും ഇത് കോണ്‍ഗ്രസുമായും എന്‍സിപിയുമായും സഖ്യത്തിന് മുന്നോട്ട് വന്ന ശിവസേനക്ക് ഇത് സംശയം ജനിപ്പിച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസുമായി ഒപ്പം ചേരാന്‍ അജിത് പവാറിനെ അയച്ചിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. അജിത് പവാറിനെ ബിജെപിക്കൊപ്പം കൂടാന്‍ അയച്ചിരുന്നെങ്കില്‍ അപൂര്‍ണമായ ജോലി താന്‍ ഒരിക്കലും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

  ഗോഡ്‌സയെ അഭിനന്ദിച്ച് ഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; മതനേതാവിനെ അറസ്റ്റ് ചെയ്തുഗോഡ്‌സയെ അഭിനന്ദിച്ച് ഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; മതനേതാവിനെ അറസ്റ്റ് ചെയ്തു

  2

  2019ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും സഖ്യമുണ്ടാക്കിയപ്പോള്‍ കോണ്‍ഗ്രസും എന്‍സിപിയും ഒരുമിച്ച് പോരാടുകയായിരുന്നു. ഒടുവില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നുവെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സേനയുമായുള്ള സഖ്യം തകര്‍ന്നതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് എന്‍സിപിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ നേടാനാണ് ബിജെപി ശ്രമിച്ചത്. അങ്ങനെ അജിത് പവാറിനെ ഉപമുഖ്യമന്ത്രിയായും ഫഡ്നാവിസ് മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു, എന്നാല്‍ ഈ ക്രമീകരണം ഏതാനും മണിക്കൂറുകള്‍ മാത്രമാണ് നീണ്ടുനിന്നത്. ഒടുവില്‍ ശിവസേന ക്യാമ്പുകള്‍ മാറി എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

  3

  ഉദ്ധവ് താക്കറെ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചത് താനും ബിജെപിയും തമ്മില്‍ തീരുമാനിച്ചത് നടപ്പാക്കാത്തതിനാലാണെന്നും പവാര്‍ പറഞ്ഞു. അദ്ദേഹം സുഹൃത്ത് എന്ന് വിശേഷിപ്പിച്ച അന്തരിച്ച ബാലാസാഹേബ് താക്കറെയ്ക്ക് വേണ്ടി എന്‍സിപി ശിവസേനയെ പിന്തുണച്ചിരുന്നുവെന്നും പവാര്‍ പറഞ്ഞു. യുപിയില്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ 5..50യാണ് സാധ്യതയെന്നും വ്യക്തമായ വിജയി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ നിലവിലെ സ്ഥിതി ബിജെപിയെ ഗൗരവകരമായി തന്നെ എടുത്തിട്ടുമ്ട് എന്നതിന് തെളിവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശില്‍ പോയി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

  മുബൈയില്‍ കോവിഡ് മൂന്നാം തരംഗം; രാജ്യത്ത് 900 കടന്ന് ഒമൈക്രോണ്‍, മഹാരാഷ്ട്രയില്‍ 252 പേര്‍ക്ക് രോഗംമുബൈയില്‍ കോവിഡ് മൂന്നാം തരംഗം; രാജ്യത്ത് 900 കടന്ന് ഒമൈക്രോണ്‍, മഹാരാഷ്ട്രയില്‍ 252 പേര്‍ക്ക് രോഗം

  4

  യുപി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിധികള്‍ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകാണ് വഹിക്കുന്നതെന്ന് പരവാര്‍ പറഞ്ഞു. വാരണാസിയില്‍ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മോദി ചെയ്തത് ശരിയായ കാര്യമാണെന്നും അദ്ദേഹത്തിന്റെ തീരുമാനം കാരണം ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ അദ്ദേഹത്തിന് പിന്നില്‍ അണിനിരന്നുവെന്നും പവാര്‍ പറഞ്ഞു. താന്‍ 14 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു, അതില്‍ ഏഴ് ലോക്സഭാ തെരഞ്ഞെടുപ്പുകളായിരുന്നു, പക്ഷേ താന്‍ ഒരിക്കലും തന്റെ സംസ്ഥാനത്തിന് പുറത്ത് മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് പവാര്‍ പറഞ്ഞു.

  5

  വളരെയധികം കഠിനാധ്വാനം ചെയ്യാനും സമയം നല്‍കാനും തയ്യാറുള്ള വ്യക്തിയാണ് മോദി. ഏറ്റെടുത്ത ദൗത്യം അതിന്റെ യുക്തിസഹമായ നിഗമനത്തിലെത്തിക്കുന്നതില്‍ അദ്ദേഹം വിശ്വസിക്കുന്നു. അദ്ദേഹം ഭരണകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുന്നു. എന്നിരുന്നാലും, പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍, അതിന്റെ പ്രത്യാഘാതം കാണാനാകില്ല. അദ്ദേഹം അതിന് പിന്നിലാണ്. നയപരമായ തീരുമാനങ്ങള്‍ ശക്തമായി നടപ്പിലാക്കുന്നതില്‍ അദ്ദേഹം വിശ്വസിക്കുന്നു. സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ മോദിക്ക് തന്റേതായ ശൈലിയുണ്ടെന്നും പവാര്‍ പറഞ്ഞു. തങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ തങ്ങളുടെ നേതാക്കള്‍ക്കെതിരായ ഇഡി അന്വേഷണത്തെ സംബന്ധിച്ച് സെസാരിക്കാറില്ലയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എംവിഎ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന അനില്‍ ദേശ്മുഖിനെ ഒരു സ്ഥാപനം തന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച 4 കോടിയുടെ പേരിലാണ് പ്രാഥമികമായി അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈയിലെ ബാറുടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ഫയല്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍സിപി നേതാവ് അനില്‍ ദേശ്മുഖിനെതിരെ ബുധനാഴ്ച ഇഡി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ ഒരു കുറ്റത്തിന് 700 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഒരു വ്യക്തിയോടും പാര്‍ട്ടിയോടുമുള്ള അതിരുകടന്ന മനോഭാവമാണ് ഇത് കാണിക്കുന്നതെന്നും പവാര്‍ പറഞ്ഞു.

  നടിയെ ആക്രമിച്ച കേസ് ഇനി എന്താകും? വിചാരണ നിർത്തിവെയ്ക്കണം; പൊലീസ് ഹർജി ഇന്ന് കോടതിയിൽനടിയെ ആക്രമിച്ച കേസ് ഇനി എന്താകും? വിചാരണ നിർത്തിവെയ്ക്കണം; പൊലീസ് ഹർജി ഇന്ന് കോടതിയിൽ

  6

  ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദിക്കെതിരെ അന്നത്തെ യുപിഎ സര്‍ക്കാരിലെ ചില ക്യാബിനറ്റ് സഹപ്രവര്‍ത്തകര്‍ അനുകൂലിച്ച പകപോക്കലിന്റെ രാഷ്ട്രീയത്തിന് താനും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും എതിരായിരുന്നുവെന്നും പവാര്‍ പറഞ്ഞു. ആ സമയത്ത് മോദി മന്‍മോഹന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ വിമര്‍ശനത്തിലൂടെ ഗുജറാത്തും തമ്മിലുള്ള അകലം വര്‍ദ്ധിപ്പിച്ചു. ഞാനല്ലാതെ മറ്റാരും മോദിയുമായി സംവദിക്കാന്‍ തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സംസ്ഥാനത്തിന്റെ വികസനത്തില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ വരാന്‍ അനുവദിക്കരുതെന്ന എന്റെ വാദങ്ങള്‍ മന്‍മോഹന്‍ സിംഗ് അംഗീകരിച്ചു.

  7

  എന്റെ കുടുംബത്തിന് ഇടതുപക്ഷ രാഷ്ട്രീയ ചായ്വ് ഉണ്ടായിരുന്നെങ്കിലും, ഗാന്ധി, നെഹ്റു, യശ്വന്ത്‌റാവു ചവാന്‍ എന്നിവരുടെ പ്രത്യയശാസ്ത്രത്തില്‍ നിന്നാണ് തനിക്ക് പ്രചോദനം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി യോഗത്തില്‍ എന്റെ അഭിപ്രായം തുറന്ന് പറഞ്ഞതിന് എന്നെ കോണ്‍ഗ്രസ് ആറ് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. അതിനുശേഷം, എന്റെ അനുയായികള്‍ക്ക് ഒരു വേദിയൊരുക്കുക എന്ന ദൗത്യം തനിക്കുണ്ടായിരുന്നു. അങ്ങനെയാണ് എന്‍സിപി രൂപീകരിച്ചത്. പക്ഷേ, ഗാന്ധി, നെഹ്റു, യശ്വന്ത്‌റാവു ചവാന്‍ എന്നിവരുടെ ആശയങ്ങള്‍ താന്‍ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എനിക്കെതിരെ ഏറ്റവും നല്ല വാക്കുകള്‍ ഉപയോഗിക്കാന്‍ ബാലാസാഹേബ് താക്കറെ ഒരിക്കലും മടികാണിച്ചിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ എല്ലായ്‌പ്പോഴും സുഹൃത്തുക്കളായി തുടരുകയും സഹകരിക്കുകയും സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നുവെന്നും പവാര്‍ പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങളില്‍, തന്റെ പ്രായത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്ന് പവാര്‍ പറഞ്ഞു. എന്നാല്‍ യുവതലമുറയെ പ്രചോദിപ്പിക്കുകയും അവരുടെ നേതൃത്വത്തെ മുന്നില്‍ കൊണ്ടുവരികയും ചെയ്യുന്നതില്‍ താന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഒരു ഭരണ നേതൃത്വവും ഏറ്റെടുക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സുഗമമായ നടത്തിപ്പിനായി താന്‍ ഒരു മാര്‍ഗദര്‍ശകന്റെ വേഷമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

  കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ച് സൈന്യം, ഒരു പൊലീസുകാരന് പരിക്ക്കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ച് സൈന്യം, ഒരു പൊലീസുകാരന് പരിക്ക്

  English summary
  ncp leader sharad pawar opens up pm narendra modi asked them to tie up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X