കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

54ൽ 50 എംഎൽഎമാരും എൻസിപി ക്യാമ്പിലെന്ന് ശരദ് പവാർ: എംഎൽമാരെ സുരക്ഷിതരാക്കി മൂന്ന് പാർട്ടികൾ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ തങ്ങൾക്കൊപ്പമുള്ള എംഎൽഎമാരുടെ എണ്ണം വെളിപ്പെടുത്തി എൻസിപി തലവൻ ശരദ് പവാർ. 54 എൻസിപി എംഎൽഎമാരിൽ 50 പേരും തങ്ങൾക്കൊപ്പമുണ്ടെന്നാണ് മുംബൈയിൽ എൻസിപി എംഎൽഎമാരുമായി നടത്തിയ യോഗത്തിന് ശേഷം ശരദ് പവാർ വെളിപ്പെടുത്തിയത്. എംഎൽഎമാർക്കിടയിൽ കൂറുമാറ്റവും പിളർപ്പുമുണ്ടായെന്ന അഭ്യൂഹങ്ങൾക്കിടെയാണ് എൻസിപിയുടെ വെളിപ്പെടുത്തൽ.

 മഹാരാഷ്ട്ര അട്ടിമറി: സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങൾ, ഹർജി രാവിലെ 11.30 മണിക്ക് പരിഗണിക്കും!! മഹാരാഷ്ട്ര അട്ടിമറി: സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങൾ, ഹർജി രാവിലെ 11.30 മണിക്ക് പരിഗണിക്കും!!

കോൺഗ്രസിനും എൻസിപിക്കും ശിവസേനയ്ക്കും കൂടി 169-170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ശരദ് പവാർ വ്യക്തമാക്കിയത്. അവർ സർക്കാർ രൂപീകരിക്കാനും തയ്യാറാണ്. ഇതിനിടെ കോൺഗ്രസ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെ ഭോപ്പാലിലേക്കും ശിവസേന എംഎൽഎമാരെ ജയ്പൂർ ഉൾപ്പെടെ കോൺഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലേക്കും മാറ്റിയിട്ടുണ്ട്.

 എംഎൽഎമാർ ദില്ലിയിലേക്ക് പറന്നു?

എംഎൽഎമാർ ദില്ലിയിലേക്ക് പറന്നു?

ചില വിമത എംഎൽഎമാരെ ബിജെപി ദില്ലിയിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ദൌലത്ത് ദരോദ, നർഹരി സിർവാർ, സുനിൽ ഭുസര, ദിലീപ് ബൻകർ, അനിൽ പാട്ടീൽ, സുനിൽ ഷെൽക്കെ, ബാബാ സാഹേബ് പാട്ടീൽ, സഞ്ജയ് ബെൻസൺ എന്നിവർ ദില്ലിയിലേക്ക് പറന്നുവെന്നും ചില റിപ്പോർട്ടുകളുണ്ട്. ഇവരെ തങ്ങൾക്കൊപ്പം കൂട്ടുന്നതിനായി ചില എംഎൽമാർ മുംബൈ വിമാനത്താവളത്തിലെത്തിയെന്നും എംഎൽഎമാരെക്കൂടാതെ മടങ്ങിയെന്നും ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ശിവസേന എംഎൽഎമാർ ഒരു എംഎൽഎയെക്കൂടി വൈബി ചവാൻ സെന്ററിലെത്തിച്ചെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ബിജെപിയുടെ വാദം

ബിജെപിയുടെ വാദം


ഇതിനിടെ തങ്ങൾക്ക് 54 എൻസിപി എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാൽ പാർട്ടി യോഗത്തിൽ തയ്യാറാക്കിയ ഹാജർ പട്ടികയാണ് ലെറ്റർ ഓഫ് സപ്പോർട്ടായി അജിത് പവാർ ഗവർണർക്ക് സമർപ്പിച്ചിട്ടുള്ളതെന്നാണ് ശരദ് പവാർ പ്രതികരിച്ചത്. അതേ സമയം

അറിഞ്ഞത് രാജ്ഭവനിലെത്തിയപ്പോൾ

അറിഞ്ഞത് രാജ്ഭവനിലെത്തിയപ്പോൾ

രാജേന്ദ്ര ഷിംഗ്നെ, സന്ദീപ് ക്ഷീർസാഗർ, എന്നിവരോട് അജിത് പവാർ രാവിലെ ഏഴ് മണിക്ക് ഗവർണറുടെ വസതിയിലെത്താൻ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഞാൻ രാജ്ഭവനിലെത്തിയ ശേഷം മാത്രമാണ് ശരിക്കും എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് ബോധ്യം വന്നതെന്നാണ് എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായിരുന്ന ഷിംഗ്നെയുടെ പ്രതികരണം.

മടങ്ങി, നാല് പേരെ കാണാനില്ല

മടങ്ങി, നാല് പേരെ കാണാനില്ല

ശനിയാഴ്ച നട നിയമസഭാ കക്ഷി യോഗത്തിൽ 54 ശിവസേന എംഎൽഎമാരിൽ 49 പേരും പങ്കെടുത്തിരുന്നു. ഇതിനിടെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. പാർട്ടി നയങ്ങൾക്കനുസൃതമായാണ് നടപടി. ശനിയാഴ്ച രാത്രി നടന്ന നിയമസഭാ കക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതാണെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. അജിത് പവാറിനെ പിന്തുണയ്ക്കുന്ന എൻസിപി നേതാവ് ധനജ്ഞയ് മുണ്ടെയും നിയമസഭാ കക്ഷി യോഗത്തിനെത്തിയിരുന്നു.

 അട്ടിമറി എങ്ങനെ

അട്ടിമറി എങ്ങനെ

മഹാരാഷ്ട്രയിൽ ഒറ്റരാത്രി കൊണ്ട് രാഷ്ട്രീയ സമവാക്യങ്ങൾ മാറുകയായിരുന്നു. രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് സർക്കാർ രൂപീകരിക്കാൻ ഗവർണർ ദേവേന്ദ്ര ഫട്നാവിസിന് അനുമതി നൽകിയിരുന്നു. ശനിയാഴ്ച പുലർച്ചെ 5.47ന് നടന്ന നീക്കത്തിനൊടുവിൽ എട്ട് മണിയോടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നാവിസും ഉപമുഖ്യമന്ത്രിയായി അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെയാണ് ബിജെപിയുടെ നീക്കത്തിനെതിരെ കോൺഗ്രസും ശിവസേനയും എൻസിപിയും രംഗത്തെത്തിയത്. മഹാരാഷ്ട്രിലെ ജനങ്ങൾക്ക് മേലുള്ള ഫർജിക്കൽ സ്ട്രൈക്കിന് ജനങ്ങൾ പകരം ചോദിക്കുമെന്നും സഞ്ജയ് റാവത്ത് ആരോപിച്ചിരുന്നു. ബിജെപിയിൽ ചേരുന്നതിനുള്ള തീരുമാനം ജനങ്ങളുടെ പുറത്തേറ്റ കുത്താണെന്നും റാവത്ത് പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ ജനവിധിയെ അപമാനിക്കുന്നതാണ് ബിജെപിയുടെ നടപടിയെന്ന് ഉദ്ധവ് താക്കറെ ശനിയാഴ്ച കുറ്റപ്പെടുത്തിയിരുന്നു.

ഫർജിക്കൽ സ്ട്രൈക്ക്

ഫർജിക്കൽ സ്ട്രൈക്ക്


പാകിസ്താനെതിരെ സർജിക്കൽ സ്ട്രൈക്ക് നടന്നപ്പോൾ കേന്ദ്ര മന്ത്രി സഭ പുലർച്ചെ യോഗം ചേർന്നതായി ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ഇത് മഹാരാഷ്ട്രയ്ക്ക് മേലുള്ള ഫർജിക്കൽ സ്ട്രൈക്കാണ്. ഇത് ജനവിധിയെയും ഭരണഘടനയെയും അപമാനിക്കുന്ന നീക്കമാണ്. ഈ സർജിക്കൽ സ്ട്രൈക്ക് മഹാരാഷ്ട്രയിലെ ജനങ്ങളുടെ മേലാണ്. തീർച്ചയായും അവരതിന് പകരം ചോദിക്കും. ഛത്രപതി ശിവജി മഹാരാജ് ഒറ്റുകൊടുക്കപ്പെട്ടുവെന്നും പിന്നിൽ നിന്ന് കുത്തിയാണ് കൊല്ലപ്പെട്ടിട്ടുള്ളതെന്നും. പാർട്ടി എംഎൽഎമാരെ റാഞ്ചാനുള്ള ശ്രമങ്ങൾ ശിവസേന ഏത് വിധേനയും തടയുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു.

സഖ്യത്തിൽ പിളർപ്പ്

സഖ്യത്തിൽ പിളർപ്പ്

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പിന് സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ച ശിവസേനയും ബിജെപിയും മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുന്ന വിഷയത്തിലാണ് പരസ്പരമിടഞ്ഞത്. 105 സീറ്റുകൾ നേടി ബിജെപി സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ല. കോൺഗ്രസ് 44 സീറ്റ് നേടിയപ്പോൾ എൻസിപി 54 സീറ്റുകളാണ് മഹാരാഷ്ട്രയിൽ നേടിയത്. ശിവസേനയ്ക്കാവട്ടെ 56 സീറ്റുകളും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചിരുന്നു.

English summary
NCP Says 50 of Its 54 MLAs Back in Sharad Pawar's Camp after Nephew Ajit Takes over as Deputy CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X