എന്‍ഡിഎയിലും അഗാഡി സഖ്യത്തിലും തര്‍ക്കങ്ങള്‍, മഹാരാഷ്ട്രയില്‍ 100 സീറ്റ് ലക്ഷ്യമിട്ട് ശിവസേന
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍ഡിഎയിലും മഹാവികാസ് അഗാഡിയിലും സീറ്റ് വിഭജനത്തില്‍ തര്‍ക്കങ്ങള്‍. തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളെലിലാം അതോടെ എളുപ്പത്തില്‍ അല്ല നടക്കുന്നത്. സഖ്യകക്ഷികളെല്ലാം നൂറ് സീറ്റില്‍ കൂടുതല്‍ മത്സരിക്കാനാണ് താല്‍പര്യപ്പെടുന്നത്. ഇത് വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 110 സീറ്റില്‍ മത്സരിക്കണമെന്നാണ് ആഗ്രഹം.
ഷിന്‍ഡെയുടെ ഔദ്യോഗിക വസതിയായ വര്‍ഷയില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി നിരീക്ഷകരെ നിയമിച്ചിട്ടുണ്ട്. നൂറ് സീറ്റിലെങ്കിലും തിരഞ്ഞെടുപ്പിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചോളാനാണ് ഷിന്‍ഡെ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം ബിജെപി നൂറ് സീറ്റുകള്‍ ശിവസേനയ്ക്ക് നല്‍കുമോ എന്നതാണ് ഏറ്റവും വലിയ കാര്യം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളുടെ പ്രകടനം ദയനീയമായിരുന്നു. അജിത് പവാറിന്റെ എന്‍സിപിക്ക് വന്‍ തകര്‍ച്ച നേരിട്ടിരുന്നു. അതുകൊണ്ട് കൂടുതല്‍ സീറ്റുകള്‍ തന്നെ ആവശ്യപ്പെടുന്നതിന് പരിധികളുണ്ട്. എന്നാല്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ നിയമസഭാ സീറ്റിലും ഓരോ നേതാക്കള്‍ക്ക് ചുമതല നല്‍കാനാണ് ഷിന്‍ഡെയുടെ തീരുമാനം.
നേരത്തെ മുന്‍ മന്ത്രി രാംദാസ് കദം തന്നെ ഷിന്‍ഡെയുടെ സാന്നിധ്യത്തില്‍ നൂറ് സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ഷിന്‍ഡെയുടെ അറിവോടെയാണെന്ന് അഭ്യൂഹങ്ങളുണ്ട്. പക്ഷേ മഹായുതിയില്‍ ഇതിനോടകം ഷിന്‍ഡെയുടെ നീക്കങ്ങള്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.
അജിത് പവാറിന്റെ എന്‍സിപി വിട്ടുകൊടുക്കാന്‍ ഉദ്ദേശമില്ലാതെ നില്‍ക്കുകയാണ്. 85 മുതല്‍ 100 സീറ്റുകള്‍ വരെ അജിത് പവാറിന്റെ പാര്‍ട്ടിക്ക് മത്സരിക്കാനായി ആവശ്യപ്പെടുന്നത്. മുതിര്‍ന്ന ക്യാബിനറ്റ് അംഗമായ ധര്‍മാറാവു ആത്രം ആവശ്യപ്പെടുന്നത് അജിത് പവാറിന്റെ പാര്‍ട്ടിക്ക് 100 സീറ്റ് ലഭിക്കണമെന്നാണ്. നൂറ് സീറ്റുകളില്‍പ്രവര്‍ത്തനം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഛഗന്‍ ബുജ്ബല്‍ സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. ഇത് വലിയ പ്രശ്‌നങ്ങള്‍ സഖ്യത്തിലുണ്ടാക്കിയിരുന്നു. ഷിന്‍ഡെയും അജിത്തും വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ നില്‍ക്കുകയാണ്. അതേസമയം കൂടുതല്‍ സീറ്റില്‍ മത്സരിക്കാനുളള ആഗ്രഹം ബിജെപി മറക്കേണ്ടി വരും. പക്ഷേ അതിന് ബിജെപി തയ്യാറായേക്കില്ല.
സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളെ കുറിച്ച് ഓരോ വീടുകളിലും വിവരങ്ങള്‍ എത്തിക്കണമെന്ന് ഷിന്‍ഡെ പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയിലേക്ക് പുതിയ അംഗങ്ങള്‍ കൊണ്ടുവരാനും തിരഞ്ഞെടുപ്പിന് മുമ്പായി ഷിന്‍ഡെ ആവശ്യപ്പെട്ടു. മഹായുതിയിലെ ഒരു നേതാവുമായും പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ ഉറപ്പാക്കണെന്ന് ഷിന്‍ഡെ പറഞ്ഞു.
സഖ്യകക്ഷികളായത് കൊണ്ട് ചില സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടി വരും, അതുപോലെ തന്നെ ചില സീറ്റുകളില്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വരാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സിറ്റിംഗ് എംഎല്‍എമാര്‍ക്ക് കൂടുതല്‍ പരിഗണന സ്ഥാനാര്‍ത്ഥിത്വത്തില്‍ നല്‍കും. എംവിഎയില്‍ ശരത് പവാറിന്റെ എന്‍സിപിയും ഉദ്ധവിന്റെ ശിവസേനയും നൂറിലധികം സീറ്റുകള്‍ വേണമെന്നാണ് ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications