കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎ ഒരു പാര്‍ട്ടിയുടെ സ്വത്തല്ല, പാര്‍ലമെന്റിലെ സീറ്റ് മാറ്റത്തില്‍ തുറന്നടിച്ച് ശിവസേന!!

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റില്‍ പ്രതിപക്ഷ നിരയിലേക്ക് മാറിയതില്‍ പ്രതികരിച്ച് ശിവസേന. കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍ ഒരാളുടെ സ്വത്തുവകയല്ലെന്നും, എന്നാല്‍ ചിലര്‍ സ്വയം ദൈവങ്ങളായി കാണുകയാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ജനാധിപത്യം നിലനില്‍ക്കണം. ഒരാള്‍ എല്ലാവര്‍ക്കും മുകളിലാണെന്ന് കരുതരുത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഈഗോയില്‍ നിന്നാണ് ഉണ്ടായതെന്നും റാവത്ത് പറഞ്ഞു.

1

എന്‍ഡിഎയുടെ നാല് സ്ഥാപക പാര്‍ട്ടികളിലൊന്നാണ് ഞങ്ങള്‍. അത് ഒരു പാര്‍ട്ടിയുടെ മാത്രം സ്വത്താണെന്ന് പറയാനാവില്ല. എന്നാല്‍ അങ്ങനെ ഒരു പാര്‍ട്ടി ചിന്തിക്കുന്നുണ്ടെന്നും റാവത്ത് പറഞ്ഞു. നിങ്ങള്‍ വാക്കു നല്‍കി ഉറപ്പിച്ച ഒരു കാര്യത്തില്‍ നിന്ന് പിന്മാറുന്നത് ഒരിക്കലും ധാര്‍മികമായ കാര്യമല്ല. എന്‍ഡിഎ രൂപീകരിച്ചത് ബാല്‍ താക്കറെയും കൂടി ചേര്‍ന്നിട്ടാണ്. ഞങ്ങള്‍ എന്‍ഡിഎയെ പലതവണ രക്ഷിച്ചിട്ടുണ്ട്. ഒരിക്കലും അവരെ കൈവിടാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ലെന്നും റാവത്ത് പറഞ്ഞു.

ബിജെപി ഇപ്പോള്‍ സ്വയം ദൈവമാണെന്ന് കരുതുകയാണ്. അതുകൊണ്ടാണ് അവരെ ഞങ്ങള്‍ കൈവിട്ടത്. നിങ്ങള്‍ ഞങ്ങളെ എന്‍ഡിഎയില്‍ നിന്ന് ഒഴിവാക്കിയാല്‍ പിന്നാലെ ദൈവമെന്ന വിശേഷണം ബിജെപിക്കുണ്ടാവില്ല. നിങ്ങള്‍ ശിവസേനയെ എന്‍ഡിഎയില്‍ നിന്ന് ഒഴിവാക്കുന്നതിന് മുമ്പ് പ്രകാശ് സിംഗ് ബാദലിനോടോ നിതീഷ് കുമാറിനോടോ നിങ്ങള്‍ ചോദിക്കാന്‍ തയ്യാറായോ എന്നും റാവത്ത് ചോദിച്ചു.

നിങ്ങളുടെ ഈ സ്വഭാവം ഒരിക്കലും നല്ലതല്ല. ശിവസേന എവിടെ ഇരിക്കുന്നു എന്നതല്ല പ്രധാനം. എന്ത് ചെയ്യുന്നു എന്നതാണ്. രാജ്യത്തിന്റെ വികസനത്തിനായി പ്രതിപക്ഷത്തിരുന്ന് പ്രവര്‍ത്തിക്കാനും ശിവസേന തയ്യാറാണെന്നും റാവത്ത് പറഞ്ഞു. അതേസമയം എന്‍സിപി, കോണ്‍ഗ്രസ് സഖ്യവുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉടന്‍ തന്നെ രൂപീകരിക്കും. മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് തന്നെയാണെന്നും റാവത്ത് പറഞ്ഞു. മികച്ച സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് തെളിയിക്കുമെന്നും റാവത്ത് പറഞ്ഞു.

എന്‍സിപിയെയും ബിജെഡിയെയും രാജ്യസഭയില്‍ പുകഴ്ത്തി പ്രധാനമന്ത്രി, എല്ലാ പാര്‍ട്ടികളും കണ്ട് പഠിക്കണംഎന്‍സിപിയെയും ബിജെഡിയെയും രാജ്യസഭയില്‍ പുകഴ്ത്തി പ്രധാനമന്ത്രി, എല്ലാ പാര്‍ട്ടികളും കണ്ട് പഠിക്കണം

English summary
nda not one partys property says sanjay raut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X