രാജ്യസഭയില്‍ ഭൂരിപക്ഷത്തിന് തൊട്ടരികില്‍ എന്‍ഡിഎ, ഇനി വേണ്ടത് വെറും മൂന്ന് സീറ്റുകള്‍
ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഭൂരിപക്ഷത്തിന് തൊട്ടരികിലെത്തി എന്‍ഡിഎ. കഴിഞ്ഞ ദിവസം വന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തവന്നതോടെ വെറും മൂന്ന് സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎ ഭൂരിപക്ഷത്തിനായി വേണ്ടത്. 56 രാജ്യസഭാ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അതേസമയം ബിജെപിയുടെ സീറ്റ് നില മാത്രം നൂറിനടുത്ത് എത്തിയിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് നടന്ന 56 സീറ്റുകളില്‍ മുപ്പത് എണ്ണത്തിലും വിജയിച്ചത് ബിജെപിയാണ്. 97 സീറ്റാണ് ഇപ്പോള്‍ ബിജെപിക്ക് രാജ്യസഭയില്‍ ഉള്ളത്. എന്‍ഡിഎയ്ക്ക് 118 സീറ്റുമാണ് മൊത്തത്തില്‍ ഉള്ളത്. 56 സീറ്റുകളില്‍ 41 എണ്ണത്തില്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം മൂന്ന് സംസ്ഥാനങ്ങളിലായി ബാക്കി വന്ന പതിനഞ്ച് സീറ്റിലായിരുന്നു ചൊവ്വാഴ്ച്ച തിരഞ്ഞെടുപ്പ് നടന്നത്. അധികമായി രണ്ട് സീറ്റുകള്‍ കൂടി തിരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കി. ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസിനും സമാജ് വാദി പാര്‍ട്ടിക്കുമാണ് സീറ്റുകള്‍ നഷ്ടമായത്. രാജ്യസഭയില്‍ ഭൂരിപക്ഷത്തിന് ആവശ്യം 123 സീറ്റാണ്.
ആകെയുള്ളത് 245 അംഗങ്ങളാണ്. നിലവില്‍ അഞ്ച് സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. ഇതില്‍ നാലെണ്ണവും ജമ്മു കശ്മീരിലാണ്. ഇവിടം രാഷ്ട്രപതി ഭരണത്തിലായത് കൊണ്ട് തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഒരു സീറ്റ് നോമിനേറ്റഡ് കാറ്റഗറിയിലാണ്. ഇതോടെ സഭയുടെ അംഗസംഖ്യ 240 ആയി കുറഞ്ഞിട്ടുണ്ട്. ഇതോടെ 121 സീറ്റ് മതി ഭൂരിപക്ഷത്തിന്. മൂന്ന് സീറ്റ് ദൂരമാണ് എന്‍ഡിഎയ്ക്ക് അതിലേക്ക് ഉള്ളത്.
ലോക്‌സഭയില്‍ ബിജെപിക്ക് വലിയ ഭൂരിപക്ഷമുള്ളതിനാല്‍ രാജ്യസഭയിലും അതുപോലെ ആധിപത്യം പാര്‍ട്ടിക്ക് ആവശ്യമാണ്. കാരണം നിര്‍ണായക ബില്ലുകള്‍ പലതും ആരുടെയും സഹായമില്ലാതെ പാസാക്കാന്‍ ഇതിലൂടെ സാധിക്കും. 2019 മുതല്‍ നിരവധി ബില്ലുകള്‍, പ്രത്യേകിച്ച് ഭൂപരിഷ്‌കരണ ബില്‍, മുത്തലാഖ് ബില്‍, എന്നിവയെല്ലാം രാജ്യസഭയില്‍ പ്രതിപക്ഷം തടഞ്ഞിരുന്നു.
ഇതില്‍ ഭൂപരിഷ്‌കരണ ബില്‍ വീണ്ടും അവതരിപ്പിച്ചിട്ടില്ല. മുത്തലാഖ് ബില്‍ രണ്ടാം ഊഴത്തില്‍ കേന്ദ്രം പാസാക്കുകയും ചെയ്തു. അതേസമയം 2019ന് ശേഷം പല ബില്ലുകളും പ്രതിപക്ഷത്തെ ചില പാര്‍ട്ടികളുമായി സഹകരിച്ചാണ് എന്‍ഡിഎ സര്‍ക്കാര്‍ പാസാക്കിയിട്ടുള്ളത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് അടക്കം ഇതില്‍ വരും.
നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍, ആന്ധ്രപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരെല്ലാം പല ഘട്ടത്തില്‍ മോദി സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. അതേസമയം രാജ്യസഭയില്‍ കൂടി ന്യൂനപക്ഷമായാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം അപ്രസക്തമാവും.
ഇതുവരെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പോലുള്ള ഇന്ത്യാ സഖ്യം പൂര്‍ത്തിയാക്കിയിട്ടില്ല. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കും. എന്‍സിപി ശരത് പവാര്‍ വിഭാഗം, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എന്നിവരുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications