കര്‍ഷക പ്രതിഷേധത്തിനിടയിലേയ്ക്ക് ട്രക്കിടിച്ച് കയറി: 20 പേര്‍ മരിച്ചു

  • Written By:
Subscribe to Oneindia Malayalam

വിജയവാഡ: കര്‍ഷക പ്രതിഷേധത്തിനിടയിലേയ്ക്ക് ട്രക്കിടിച്ച് കയറി 20 പേര്‍ കൊല്ലപ്പെട്ടു. ട്രക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചതിനെ തുടര്‍ന്ന് ഷോക്കടിച്ചായിരുന്നു ചിലര്‍ മരിച്ചത്. 20 പേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുപ്പതി ക്ഷേത്രത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ യെര്‍പ്പാഡ് റോഡിലെ പുത്തലപ്പാട്ട്- നായിഡുപ്പേട്ടയിലാണ് സംഭവം. മണല്‍ മാഫിയയ്‌ക്കെതിരെയായിരുന്നു കര്‍ഷക പ്രതിഷേധം.

അമിതവേഗതയിലെത്തിയ ട്രക്ക് ജനക്കൂട്ടത്തിനുള്ളിലേയ്ക്ക് ഇടിച്ചുകയറുന്നതിന് മുമ്പ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിയ്ക്കുകയായിരുന്നു. യെര്‍പ്പാഡ് പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു സംഭവമെന്ന് പോലീസ് വ്യക്തമാക്കി. ഷോക്കേറ്റാണ് കൂടുതല്‍ പേരും മരിച്ചതെന്ന് തിരുപ്പതി അര്‍ബന്‍ പോലീസ് സൂപ്രണ്ട് വിജയലക്ഷ്മി പറഞ്ഞു. പരിക്കേറ്റവരെ തിരുപ്പതിയിലേയും ശ്രീകാലഹഷ്ഠിയിലേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് പോലീസ് ഓഫീസര്‍മാര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

lorry-accident

പോലീസ് സ്‌റ്റേഷനില്‍ പരാതി സമര്‍പ്പിക്കുന്നതിനായി കാത്തുനിന്നിരുന്ന ജനക്കൂട്ടത്തിനിടയിലേയ്ക്ക് നിയന്ത്രണം വിട്ടെത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ട്രക്കിന്റെ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പത്ത് പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു.

English summary
At least 20 people are feared dead and several others grievously injured after a heavily-loaded truck ran into a crowd outside the Yerpedu Mandal police station near Tirupati of Andhra Pradesh on Friday afternoon.
Please Wait while comments are loading...