നീറ്റ്- ജെഇഇ പരീക്ഷ: വിദ്യാർത്ഥികളെ കേൾക്കാൻ സർക്കാർ തയ്യാറാകണം; രാഹുൽ ഗാന്ധി
ദില്ലി: നീറ്റ്- ജെഇഇ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പരിക്ഷാർത്ഥികൾക്ക് പറയാനുള്ളത് കൂടി കേന്ദ്രസർക്കാർ കേൾക്കാൻ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽഗാന്ധി. അവരുടെ പ്രശ്നങ്ങൾ കേട്ട ശേഷം സർക്കാർ അനുയോജ്യമായ പരിഹാരം കണ്ടെത്തണമെന്നും രാഹുൽ ട്വീറ്റിൽ ആവശ്യപ്പെട്ടു. പരീക്ഷാർത്ഥികൾക്ക് അവരുടെ ഭാവിയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ആശങ്കയുണ്ടെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
കൊറോണ വൈറസ് വ്യാപനത്തിന് പുറമേ അവർക്ക് ആശങ്കപ്പെടാൻ മറ്റ് കാരണങ്ങളുണ്ടെന്നും പകർച്ചാ വ്യാധിക്കും ഗതാഗത പ്രശ്നങ്ങൾക്കും പുറമേ അസമിലും ബിഹാറിലും പ്രളയും നാശം വിതച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മെഡിക്കൽ- എൻജിനീയറിംഗ് പ്രവേശന പരീക്ഷകൾ നീട്ടിവെയ്ക്കണമെന്ന ആവശ്യം വിദ്യാർത്ഥികൾ ഉന്നയിച്ച സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ് പുറത്തുവരുന്നത്.

ബിജെപിയിതര സർക്കാരുകൾ അധികാരത്തിലിരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വിളിച്ച് ചേർത്ത് നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റി വെക്കുന്നത് അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദേശീയ തലത്തിൽ അടിയന്തര യോഗം വിളിച്ച് ചേർത്ത അതേ ദിവസം തന്നെയാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റും പുറത്തുവന്നിട്ടുള്ളത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കൂടാതെ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, പുതുച്ചേരി മുഖ്യമന്ത്രി ലി നാരായണ സ്വാമി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അടക്കമുളള 7 മുഖ്യമന്ത്രിമാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ നീറ്റ്- ജീ പ്രവേശന പരീക്ഷ നടത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിജെപിയിതര സർക്കാരുകൾ. ഇതിന്റെ ഭാഗമായി കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാഗന്ധിയുടെ നേത്വത്തിൽ മുഖ്യമന്ത്രിമാർ ഇന്ന് യോഗം ചേർന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ നീറ്റ് പോലുള്ള പരീക്ഷകളുടെ നടത്തിപ്പ് സുരക്ഷിതമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പ്രവേശന പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യമാണ് അദ്ദേഹം ഉന്നയിച്ചിട്ടുള്ളത്. ഇതിന് പുറമേ പല സംസ്ഥാനങ്ങളും ഇതേ ആവശ്യവുമായി രംഗത്തെത്തികഴിഞ്ഞെന്നും യെച്ചൂരി ചൂണ്ടിക്കാണിച്ചു.
NEET-JEE aspirants are worried about their health & future.
— Rahul Gandhi (@RahulGandhi) August 26, 2020
They have genuine concerns of:
- fear of Covid19 infection
- transport & lodging during pandemic
- flood-mayhem in Assam & Bihar.
GOI must listen to all stakeholders & find an acceptable solution.#AntiStudentModiGovt
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications