• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നീറ്റ്, ജെഇഇ പരീക്ഷ; തിരുമാനം വിദ്യാർത്ഥികളുടെ സമ്മർദ്ദം മൂലമെന്ന് വിദ്യാഭ്യാസ മന്ത്രി

ദില്ലി; ജെഇഇ, നീറ്റ് പരീക്ഷകൾ നടത്താൻ വിദ്യാർത്ഥികളും രക്ഷിതാക്കളും സർക്കാരിന് മേൽ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ.രണ്ട് തവണ മാറ്റി വെച്ച ശേഷമാണ് വീണ്ടും പരീക്ഷ നടത്താൻ തിരുമാനിച്ചത്. സുപ്രീം കോടതിയും ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ചതാണെന്നും മന്ത്രി പറഞ്ഞു. പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച് വിമർശനം ഉയരുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം.

വിദ്യാർത്ഥികൾ പരീക്ഷ നീളുന്നതിൽ ആശങ്കയിലാണ്. 85 ശതമാനം പരീക്ഷാർത്ഥികളും അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്ത് കഴിഞ്ഞുവെന്നും ഡിഡി ന്യൂസിന് നൽകിയ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിൽ വ്യക്തമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് കൊണ്ട് മാത്രമേ പരീക്ഷ നടത്തുകയുള്ളൂവെന്ന് നാഷ്ണൽ ടെസ്റ്റിങ്ങ് ഏജൻസി അറിയിച്ചു.ജെഇഇ സെപ്റ്റംബർ 1 മുതൽ 6 വരെയും നീറ്റ് പരീക്ഷ സപ്റ്റംബർ 13 നുമാണ് നടക്കുക.

പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. പരീക്ഷ മാറ്റിയാൽ വിദ്യാർഥികളുടെ ഭാവി അപകടത്തിലാകുമെന്നായിരുന്നു കോടതിയുടെ വിശദീകരണം. കോവിഡിന് ഇടയിലും ജീവിതം മുന്നോട്ട് പോകേണ്ടതുണ്ടെന്ന് പരീക്ഷ മാറ്റിവെയക്കണമെന്ന ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ

cmsvideo
  India's discussion with russia for sputnik 5 | Oneindia Malayalam

  അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു.

  ജെഇഇ, നീറ്റ് എന്നിവ നീട്ടിവെക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഐഐടി ദില്ലി ഡയറക്ടർ വി രാംഗോപാൽ റാവു പറഞ്ഞു. പരീക്ഷകൾ അക്കാദമിക് കലണ്ടറിൽ മറ്റ് പല കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുകയാണ്. പരീക്ഷകൾ നീട്ടുന്നത് വിദ്യാർത്ഥികളുടെ ഭാവി ജീവിതത്തെ തടസ്സപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബറിൽ പരീക്ഷകൾ നടത്തുകയാണെങ്കിൽ, ഐഐടികൾക്ക് കുറഞ്ഞത് ഡിസംബറിൽ പുതിയ സെഷനുകൾ ആരംഭിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  അതേസമയം കൊറോണ കേസുകൾ രാജ്യത്ത് കുതിക്കുമ്പോൾ എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷകൾ നടത്തുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ. പരീക്ഷാ നടത്തിപ്പിനെതിരെ ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച് ചേർത്ത ബിജെപി ഇതര സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ കേന്ദ്രത്തിനെതിരെ നേതാക്കൾ രൂക്ഷമായ വിമർശനമാണ് ഉയരർത്തിയത്. കോൺഗ്രസ് മുഖ്യമന്ത്രിമാരായ അമരീന്ദർ സിംഗ് (പഞ്ചാബ്), അശോക് ഗെഹ്‌ലോട്ട് (രാജസ്ഥാൻ), ഭൂപേഷ് ബാഗേൽ (ഛത്തീസ്ഗഡ് ), വി നാരായണസ്വാമി (പുതുച്ചേരി), മമത ബാനർജി (പശ്ചിമബംഗാൾ), ഹേമന്ദ് സോറൻ (ജാർഖണ്ഡ്)എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

  പരീക്ഷ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ പ്രവേശന പരീക്ഷ മാറ്റിവെക്കാൻ മുഖ്യമന്ത്രിമാർ സുപ്രീം കോടതിയെ സമീപിക്കണമെന്ന് മമത ബാനർജി യോഗത്തിൽ ആവശ്യപ്പെട്ടു. സഹകരണ ഫെഡറലിസത്തിൻ്റെ പേരിൽ കേന്ദ്രം സംസ്ഥാന സർക്കാരുകളെ തകർക്കുകയാണെന്നു മമത ബാനർജി ആരോപിച്ചു.

  കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്; തിരഞ്ഞെടുപ്പിന് മുൻപ് അസമിൽ 47 പ്രമുഖർ കോൺഗ്രസിൽ ചേർന്നു

  "നിങ്ങളുടെ പഞ്ചായത്ത് സെക്രട്ടറിക്ക് ക്ഷീണം എന്നൊന്നില്ലേ...?", വൈറലായി കളക്ടറുടെ കുറിപ്പ്

  ബാബറി മസ്ജിദ് ഗൂഢാലോചനക്കേസ്;പ്രതിഭാഗത്തിനെതിരെ കോടതി,വിചാരണ വൈകിപ്പിക്കാൻ മനപ്പൂർവ്വം ശ്രമിക്കുന്നു

  English summary
  NEET, JEE exam; Education Minister says the decision was due to the pressure of the students
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X