ഏഴ് മുഖ്യമന്ത്രിമാര്‍ സുപ്രീംകോടതിയിലേക്ക്; പരീക്ഷ വേണ്ട, കേന്ദ്രത്തെ വെട്ടിലാക്കി സോണിയയുടെ നീക്കം
ദില്ലി: കൊറോണ ആശങ്ക അകലും മുമ്പ് നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മുഖ്യമന്ത്രിമാര്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുന്‍കൈ എടുത്ത് വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നാണ് പൊതുവികാരം. ഏഴ് മുഖ്യമന്ത്രിമാരാണ് ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്.
മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശന പരീക്ഷകള്‍ നടത്താന്‍ പറ്റിയ സമയമല്ല ഇതെന്ന് മുഖ്യമന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും വ്യക്തമാക്കി. മറ്റുള്ളവര്‍ അനുകൂലിച്ചു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി വിഹിതം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയായി. വിശദാംശങ്ങള്‍...

പങ്കെടുത്തവര്‍
പരീക്ഷയും ജിഎസ്ടിയുമായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് എന്നിവര്‍ക്ക് പുറമെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ അമരീന്ദര്‍ സിങ്, അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗേല്‍, വി നാരായണ സ്വാമി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

സുപ്രീംകോടതിയിലേക്ക്
കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ പോകണമെന്ന് മമത ബാനര്‍ജി പറഞ്ഞു. ഈ വേളയില്‍ വിദ്യാര്‍ഥികള്‍ കടുത്ത പരീക്ഷണമാണ് നേരിടുന്നത്. നീറ്റ്-ജെഇഇ പരീക്ഷ നടത്തുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് മമത ബാനര്‍ജി പറഞ്ഞു. രാജ്യം മൊത്തം പ്രതിസന്ധി നിറഞ്ഞ വേളയിലാണ് കേന്ദ്രസര്‍ക്കാര്‍ പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്. റെയില്‍വെ ഗതാഗതമില്ല, മറ്റു ഗതാഗത സൗകര്യങ്ങളും ലഭ്യമല്ല. ഇത് പരീക്ഷാര്‍ഥികളെ ശരിക്കും ബാധിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.

അടുത്ത മാസം
ജെഇഇ-നീറ്റ് പരീക്ഷകള്‍ സപ്തംബറില്‍ നിശ്ചയിച്ച പോലെ നടക്കുമെന്ന് വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. പരീക്ഷ നീട്ടി വയ്ക്കണമെന്നാണ് ബിജെപി ഇതര സംസ്ഥാനങ്ങളുടെ ആവശ്യം. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് പരീക്ഷ നടത്തുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

ബിജെപി പറയുന്നു
അതേസയമം, പരീക്ഷ നടത്തുന്നതില്‍ കുഴപ്പമില്ലെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു. ഗോവയിലും കര്‍ണാടകത്തിലും 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നു. പിന്നെ എന്തുകൊണ്ട് ജെഇഇ, നീറ്റ് പരീക്ഷകള്‍ നടത്തിക്കൂടാ. പ്രതിപക്ഷം വിദ്യാര്‍ഥികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും മാളവ്യ പറഞ്ഞു.

ഓണ്‍ലൈനിലാക്കാം
കൊറോണ ഭീതി അകന്നിട്ടില്ലാത്ത പശ്ചാത്തലത്തില്‍ പരീക്ഷ നടത്തരുത് എന്നാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് അഭിപ്രായപ്പെട്ടത്. പരീക്ഷ നടത്തണം, ഇപ്പോള്‍ വേണ്ട എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. സുപ്രീംകോടതിയെ സമീപിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അഭിപ്രായപ്പെട്ടു. ഓണ്‍ലൈനില്‍ പരീക്ഷ നടത്തുന്ന കാര്യം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയെ കാണാം
സുപ്രീംകോടതിയെ സമീപിക്കും മുമ്പ് പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും കാണണമെന്ന് ഹേമന്ത് സോറന് പറഞ്ഞു. എല്ലാ വശവും സര്‍ക്കാര്‍ പരിഗണിച്ച് പരിഹാരം കണ്ടെത്തണമെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ഒറ്റക്കെട്ടായി പോരാടണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications