Get Updates
Get notified of breaking news, exclusive insights, and must-see stories!

നീറ്റ്-പിജി കൗണ്‍സലിംഗ് ജനുവരി 12 മുതല്‍ ആരംഭിക്കും: കേന്ദ്ര ആരോഗ്യ മന്ത്രി

ദില്ലി: 2021 - 2022ലെ നീറ്റ്-പിജി കൗണ്‍സലിംഗ് ജനുവരി 12 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഞായറാഴ്ച അറിയിച്ചു. റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് ആരോഗ്യ മന്ത്രാലയം ഉറപ്പ് നല്‍കിയത് പ്രകാരം, ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന്, 2022 ജനുവരി 12 മുതല്‍ മെഡിക്കല്‍ കൗണ്‍സലിംഗ് കമ്മിറ്റി നീറ്റ്-പിജി കൗണ്‍സലിംഗ് ആരംഭിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ഇത് കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് കൂടുതല്‍ കരുത്ത് പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നീറ്റ് പി ജി കൗണ്‍സിലിംഗ് ഉടന്‍ ആരംഭിക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു . നീറ്റ് പി ജി പ്രവേശനത്തിന് മുന്നാക്ക സംവരണം ഈ വര്‍ഷം നടപ്പാക്കാനാണ് ഉത്തരവിലൂടെ കേന്ദ്ര സര്‍ക്കാര്‍റിന് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ ഏറെ നാളായി നിലനില്‍ക്കുന്ന ആശങ്കയ്ക്കാണ് താല്‍ക്കാലിക പരിഹാരമായിരിക്കുന്നത്. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി കൗണ്‍സിലിംഗ് എത്രയും വേഗം ആരംഭിക്കാനാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു .

neet

കൗണ്‍സിലിംഗ് നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് യുവ ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരുന്നു. ഇഡബ്ല്യുഎസ് സംവരണത്തിന് എട്ട് ലക്ഷം രൂപ വാര്‍ഷിക വരുമാനപരിധി നിശ്ചയിച്ചതാണ് കോടതി പ്രധാനമായും പരിശോധിച്ചത്. മുന്നാക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധിയില്‍ ഈ വര്‍ഷത്തേക്ക് മാറ്റങ്ങള്‍ നടപ്പാക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തിരുന്നു . 2019 ലെ മാനദണ്ഡപ്രകരാമായിരിക്കും സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുകയെന്നാണ് സുപ്രീംകോടതി ഇന്നത്തെ ഉത്തരവിലൂടെ വ്യക്തമാക്കിയിരിക്കുന്നത് .

അതിന് ശേഷം സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങളൊക്കെ തല്‍ക്കാലം മാറ്റി വെച്ചിരിക്കുകയാണ്. ഈ മാറ്റങ്ങള്‍ അടുത്ത വര്‍ഷം നടപ്പാക്കണമോയെന്ന കാര്യത്തില്‍ സുപ്രീ കോടിതിയുടെ നിലപാട് അന്തിമമാവും. 2019 ലെ വിജ്ഞാപനത്തില്‍ എട്ട് ലക്ഷമാണ് വരുമാന പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. എട്ട് ലക്ഷത്തിന് താഴെ വരുമാനമുള്ള എല്ലാവര്‍ക്കും സാമ്പത്തിക സംവരണത്തിന് അര്‍ഹതയുണ്ടാവും. എന്നാല്‍ ആ എട്ട് ലക്ഷം എങ്ങനെ കണക്കാക്കും എന്ന വിഷയത്തിലാണ് ഇപ്പോഴും തര്‍ക്കം നില നില്‍ക്കുന്നത് .

Recommended Video

cmsvideo
    രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 2 ലക്ഷത്തിലേക്ക്, കൂടുതല്‍ നിയന്ത്രണങ്ങള്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+