കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂകമ്പം: നേപ്പാളില്‍ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ ഉറങ്ങുന്നത് റോഡില്‍

Google Oneindia Malayalam News

ദില്ലി: നേപ്പാളിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ ഇന്ത്യയുടെ ജൂനിയര്‍ വനിതാ ഫുട്‌ബോള്‍ ടീമംഗങ്ങളും പെട്ടു. ഇറാനെതിരെ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പ്ലേ ഓഫ് കളിക്കാന്‍ വേണ്ടി പരിശീലനത്തിലായിരുന്ന അണ്ടര്‍ 14 ഫുട്‌ബോള്‍ ടീമംഗങ്ങളും കോച്ചിംഗ് സ്റ്റാഫുമാണ് നേപ്പാളില്‍ അപകടത്തിലായിരിക്കുന്നത്. ഭൂകമ്പം തുടങ്ങുമ്പോള്‍ കളിക്കാര്‍ സ്‌റ്റേഡിയത്തില്‍ പരിശീലനത്തിലായിരുന്നു.

ഫുട്‌ബോള്‍ ടീമംഗങ്ങളെ പ്രത്യേക പരിഗണന കൊടുത്ത് വേഗം തന്നെ രക്ഷിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷ സ്വരാജ് ട്വിറ്ററില്‍ പറഞ്ഞു. കാഠ്മണ്ഡുവിലെ ഭ്രികുണ്ഡി ഹോട്ടല്‍ വ്യൂവിലാണ് ഇവര്‍ താമസിക്കുന്നത്. ഭൂചലനം പേടിച്ച് ഹോട്ടലിന് പുറത്ത് റോഡിലാണ് ഇവര്‍ രാത്രി കഴിച്ചുകൂട്ടിയത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കൊപ്പം ഇറാന്‍ ടീമിലെ കളിക്കാരും ഹോട്ടലിന് പുറത്താണ് ഉറങ്ങിയത്.

nepal

ഭൂചലനം ഉണ്ടാകുമ്പോള്‍ തങ്ങള്‍ സ്‌റ്റേഡിയത്തിലായിരുന്നു എന്ന് കോച്ച് മെയ്‌മോള്‍ റോക്കി പറഞ്ഞു. കളിക്ക് മുമ്പായി പരിശീലനം നടത്തുകയായിരുന്നു ഞങ്ങള്‍. നൂറ് കണക്കിന് ആളുകള്‍ കളി കാണാന്‍ ഉണ്ടായിരുന്നു. സ്റ്റേഡിയം കുലുങ്ങാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ മൈതാനത്തിന്റെ നടുവിലേക്ക് ഓടിച്ചെന്നു. തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ ഇടിഞ്ഞുവീഴുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു.

ടീമിലെ പെണ്‍കുട്ടികള്‍ 14 വയസ്സ് പോലും തികയാത്തവരാണ്. ഇത്തരം ഒരു അനുഭവം എല്ലാവര്‍ക്കും ആദ്യമായിട്ടാണ്. കുട്ടികള്‍ ശരിക്കും പേടിച്ചുപോയി. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടപ്പോള്‍ കാഠ്മണ്ഡുവിലെ വിമാനത്താവളത്തില്‍ എത്താനാണ് കിട്ടിയ നിര്‍ദേശമെന്നും ഇവര്‍ പറഞ്ഞു. മിലിട്ടറി വിമാനത്തില്‍ കളിക്കാരെ ഇന്ത്യയിലെത്തിക്കുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധി പറഞ്ഞു.

English summary
External Affairs Minister of India, Sushma Swaraj finally confirmed that rescue team will evacuate the under-14 girls' football team members are stranded in massive earthquake-hit Nepal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X