അദ്ദേഹം നേതാജി തന്നെയോ... ഗുംനാമി ബാബയുടെ പെട്ടിയില്‍ നേതാജിയുടെ കുടുംബചിത്രം
ലക്‌നൗ: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നേതാവ് സുഭാഷ് ചന്ദ്രബോസിന്റെ കുടുംബ ചിത്രങ്ങള്‍ ഗുംനാമി ബാബയുടെ പെട്ടിയില്‍ നിന്ന് കണ്ടെടുത്തതായി റിപ്പോര്‍ട്ട്. സുഭാഷ് ചന്ദ്രബോസിന്റെ ഒറ്റക്കുള്ളതും മാതാപിതാക്കളായ ജാന്‍കിനാഥ് ബോസിന്റെയും പ്രഭാവതി ബോസിന്റെയും ചിത്രങ്ങളാണ് കണ്ടെടുത്തത്. ഉത്തര്‍ പ്രദേശിലെ ഫൈസാബാദ് മ്യൂസിയത്തിലേക്ക് ബാബയുടെ വസ്തുക്കള്‍ മാറ്റുന്ന പ്രവര്‍ത്തികള്‍ നടക്കുന്നതിനിടയിലാണ് ചിത്രങ്ങള്‍ കണ്ടെടുത്തത്.
സുഭാഷ് ചന്ദ്രബോസിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ചിത്രങ്ങള്‍ അനന്തരവള്‍ ലളിതാ ബോസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നേതാജിയുടെ പിറന്നാളിനും ദുര്‍ഗാ പൂജ ദിനത്തിലും മുന്‍ ഐഎന്‍എ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ബാബക്ക് അയച്ച ടെലഗ്രാമുകളും ഈ പെട്ടിയിലുണ്ട്.

ഉത്തര്‍ പ്രദേശിലെ ലക്‌നൗ, നൈമിശാരണ്യ, സീതാപൂര്‍, ബസ്തി, അയോധ്യ, ഫൈസാബാദ് എന്നിവിടങ്ങളില്‍ ജീവിച്ച ഗുംനാമി ബാബ നേതാജി ആയിരുനെന്നാണ് കരുതപ്പെടുന്നത്. ബാബ മരിച്ചതോടെ ഫൈസാബാദിലെത്തിയ ലളിത ബോസ്, ബാബയുടെ വസ്തുക്കള്‍ തന്റെ അമ്മാവന്‍ സുഭാഷിന്റെതാണെന്ന് തിരിച്ചറിയുകയും അലഹബാദ് ഹൈക്കോടതിയില്‍ കേസ് ഹൈല്‍ ചെയ്യുകയും ചെയ്തിരുന്നു.
ഗുംനാമി ബാബയുടേതെന്ന് കരുതുന്ന 27 പെട്ടികളാണ് ഫൈസിയാബാദ് ട്രഷറിയില്‍ സൂക്ഷിച്ചിട്ടുള്ളത്. മുഴുവന്‍ പെട്ടികളും പരിശോധിച്ച് വരികയാണ്. ഗുംനാമി ബാബയുടെ പല്ലിന്റെ ഡിഎന്‍എയും നേതാജിയുടെ രത്ക സാമ്പിളും തമ്മില്‍ ചേര്‍ച്ചയില്ലെന്ന് നേരത്തെ കൊല്‍കത്ത് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ നിഗൂഢതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications