എംഎല്‍എമാരെ തട്ടിക്കൊണ്ടു പോയത് തന്നെ!! ശശികലയ്ക്കെതിരേ കേസ്!! പരാതി നല്‍കിയത്....

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിലായ എഐഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികലയ്‌ക്കെതിരേ പുതിയ കേസ്. എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയി റിസോര്‍ട്ടില്‍ താമസിപ്പിച്ചുവെന്നതാണ് ശശികലയ്‌ക്കെതിരായ കുറ്റം.

 പരാതി നല്‍കിയത് ശരവണന്‍

റിസോര്‍ട്ടില്‍ നിന്നു രക്ഷപ്പെട്ട് പനീര്‍ശെല്‍വം ക്യാംപിലേക്ക് കൂടുമാറിയ എംഎല്‍എ എസ് എസ് ശരവണനാണ് താനുള്‍പ്പെടെയുള്ള എംഎല്‍എമാരെ ശശികല തട്ടിക്കൊണ്ടുപോ വുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. ടീ ഷര്‍ട്ടും ബര്‍മുഡയും മാത്രമിട്ട് ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിന്റെ മതില്‍ ചാടിക്കടന്ന് താന്‍ രക്ഷപ്പെടുകയായിരുന്നുവെന്നും ശരവണന്‍ പറഞ്ഞിരുന്നു.

 പോലിസ് റിസോര്‍ട്ടിലെത്തി

ചെന്നൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള റിസോര്‍ട്ടില്‍ പോലിസ് അന്വേഷത്തിനായി എത്തി. നിര്‍ബന്ധിച്ചാണോ ഇവിടെ ശശികല താമസിപ്പിച്ചിരിക്കുന്നതെന്ന് പോലിസ് ചോദിച്ചതായി റിസോര്‍ട്ടിലുള്ള എംഎല്‍എ ഐ എസ് ഇന്‍ബദുരൈ പറഞ്ഞു.

ശരവണന്‍ പറഞ്ഞത് കള്ളം

രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കാനാണ് ശരവണന്റെ ശ്രമമെന്നും ശശികല തങ്ങളെ തട്ടിക്കൊണ്ടു പോയെന്നുള്ള അയാളുടെ ആരോപണം ശുദ്ധ അസംബന്ധമാണെന്നും ഇന്‍ബദുരൈ വ്യക്തമാക്കി. ഞങ്ങള്‍ താമസിച്ച റൂമുകള്‍ പോലിസിന് കാണിച്ചു കൊടുത്തു. ശരവണന്‍ പറയുന്നതുപോലെയല്ല കാര്യങ്ങളെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

എംഎല്‍എമാര്‍ പ്രതിഷേധിച്ചു

കാഞ്ചീപുരം എസ്പി മുത്തരശിന്റെ കീഴിലാണ് പോലിസ് റിസോര്‍ട്ടില്‍ പരിശോധന നടത്തിയത്. പോലിസിനെ റിസോര്‍ട്ടില്‍ വിന്യസിച്ചതിനെ തുടര്‍ന്ന് എംഎല്‍എമാര്‍ പ്രതിഷേധിച്ചതോടെ ഇവരെ പിന്‍വലിക്കേണ്ടിവന്നു.

തേനരശ് പറയുന്നത്

തങ്ങളെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് റിസോര്‍ട്ടില്‍ താമസിക്കുന്നതെന്നും ഈറോട് എംഎല്‍എ തേനരശ് പോലിസിനോടു പറഞ്ഞു. പനീര്‍ശെല്‍വം പദവി ദുരുപയോഗം ചെയ്യുകയാണ്. റൗഡികളെ അയച്ച് തങ്ങളെ ഭീഷണിപ്പെടുത്താനാണ് ഒപിഎസ് ശ്രമിക്കുന്നതെന്നും ഇയാള്‍ ആരോപിച്ചു.

പ്രവര്‍ത്തകരെ പുറത്താക്കി

റിസോര്‍ട്ടില്‍ തമ്പടിച്ചിരുന്ന 40 എഐഡിഎംകെ പ്രവര്‍ത്തകരെ പോലിസ് ഇവിടെ നിന്നു മാറ്റിക്കഴിഞ്ഞു. എംഎല്‍എമാരുടെ സുരക്ഷയ്ക്കായാണോ അതോ എംഎല്‍എമാര്‍ രക്ഷപ്പെടിതിരിക്കാനാണോ ശശികല ഇവരെ നിയോഗിച്ചതെന്നു വ്യക്തമായിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി നിരവധി പാര്‍ട്ടി പ്രവര്‍ട്ടത്തകരാണ് റിസോര്‍ട്ടില്‍ കാവലുള്ളത്.

English summary
As she headed to jail in Bengaluru for corruption, VK Sasikala faced another charge today. She has been reported to the police for kidnapping by a lawmaker who claims to have "escaped" from the luxury resort where MLAs backing Ms Sasikala have camped for days.
Please Wait while comments are loading...