കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പുതിയ രാഹുൽ ഗാന്ധിയും, കോൺഗ്രസും ഉദയം ചെയ്തിരിക്കുന്നു', പ്രശംസയുമായി ജയറാം രമേശ്

Google Oneindia Malayalam News

ഭാരത് ജോഡോ യാത്രയിൽ നിന്ന് പുതിയൊരു രാഹുൽ ഗാന്ധിയും, കോൺഗ്രസും ഉദയം ചെയ്തിരിക്കുന്നുവെന്ന് മുതിർന്ന് നേതാവ് ജയറാം രമേശ്. യാത്ര ബിജെപിയേയും ആർഎസ്എസിനെയും അസ്വസ്ഥരാക്കുന്നുവെന്നും ജയറാം രമേശ് പറഞ്ഞു.

'ഇത് ബിജെപിയേയും ആർഎസ്എസിനെയും പുറകിലേക്ക് വലിക്കുകയും അവരെ അസ്വസ്ഥരാക്കുകയും, ചെയ്യുന്നു. കാരണം ഭാരത് ജോഡോ യാതയിൽ നിന്ന് ഒരു പുതിയ രാഹുൽ ഗാന്ധിയും കോൺഗ്രസും ഉയർന്ന് വന്നിരിക്കുന്നു'. - ജയറാം രമേശ് പറഞ്ഞു.

congress

"15 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മഴ എത്തിയിരിക്കുന്നത്, കർഷകർക്ക് ഇത് ഗുണം ചെയ്യും. ഈ യാത്രയും ഇതിനുവേണ്ടിയാണ്!" ജയറാം രമേശ് ട്വീറ്റിൽ കുറിച്ചു. കഴിഞ്ഞ ദിവസം കേരള പര്യടനം പൂർത്തിയാക്കിയ ഭാരത് ജോഡോ യാത്ര നിലവിൽ കർണാടകയിലാണ്. വെളിയാഴ്ച കർണാടകയിലെ ഗുണ്ടൽപേട്ടിൽ എത്തിയ യാത്രയ്ക്ക് വൻ സ്വീകണമാണ് ലഭിച്ചത്. മുതിർന്ന നേതാക്കൾക്കൊപ്പം നിരവധി കോൺഗ്രസ് പ്രവർത്തകരും വിദ്യാർത്ഥി നേതാക്കളും ചേർന്ന് സ്വീകരിച്ചു.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് ശശി തരൂര്‍; അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ലകോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് ശശി തരൂര്‍; അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ല

കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കും. കർഷക നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും.' വരാനിരിക്കുന്ന 21 ദിവസങ്ങളിൽ കർണാടകയുടെ വേദന യാത്രയ്ക്ക് ഒപ്പമുള്ളമുള്ളവർക്ക് കേൾക്കാൻ സാധിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സംസ്ഥാനത്തെ അഴിമതി, തൊഴിലില്ലായ്മ, വിലകയറ്റം എന്നിവ ഈ യാത്രയിലൂടെ നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

യാത്ര വൈകിട്ട് 7 മണിക്ക് മൈസൂരു ജില്ലയിൽ പ്രവേശിക്കും. തുടർന്ന് മുതിർന്ന നേതാക്കളായ ഡി കെ ശിവകുമാർ,സിദ്ധരാമയ്യ എന്നിവർ സംയുക്ത പ്രസ്താവന നടത്തും.നേരത്തെ ഗുണ്ടൽപേട്ടിലെ സമ്മേളനത്തിൽ കർ‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാർ, ജയറാം രമേശ്, രൺദീപ് സുർജേവാല, വീരപ്പമൊയ്‌ലി,തുടങ്ങിയ പ്രമുഖ നേതാക്കൾ അണി നിരന്നിരുന്നു.

മൈസൂരു, ബല്ലാരി എന്നിവിടങ്ങളിൽ വൻ പൊതുയോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. 15നു യാത്ര തെലങ്കാനയില്‍ പ്രവേശിക്കും. ഈ മാസം ഏഴിനാണ് കോൺ​ഗ്രസ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ചത്. കന്യാകുമാരി മുതൽ കാശ്മീർ വരെ 3571 കിലോമീറ്ററാണ് രാഹുൽ ഗാന്ധി യാത്ര ചെയ്യുന്നത്. ആറു മാസംകൊണ്ടാണ് പദയാത്ര പൂർത്തിയാവുക. യാത്രയ്ക്കിടെ തന്നെ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പും നടക്കും.

അതെല്ലാം എനിക്ക് തന്നാല്‍ മതി; മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറില്ലെന്ന സൂചന നല്‍കി ഗെലോട്ട്അതെല്ലാം എനിക്ക് തന്നാല്‍ മതി; മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറില്ലെന്ന സൂചന നല്‍കി ഗെലോട്ട്

English summary
new Rahul Gandhi and Congress have emerged from the Bharat Jodo Yatra said senior leader Jairam Ramesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X