200 രൂപയുടെ നോട്ട് എടിഎമ്മുകളില്‍ ലഭിക്കില്ല...

Subscribe to Oneindia Malayalam

ദില്ലി: പുതിയതായി അച്ചടിക്കുന്ന 200 രൂപയുടെ നോട്ടുകള്‍ എടിഎമ്മുകളില്‍ ലഭ്യമാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. 10 രൂപ, 20 രൂപ, 50 രൂപ നോട്ടുകള്‍ പോലെ തന്നെ ബാങ്കുകളിലൂടെയായിരിക്കും പുതിയ 200 രൂപാ നോട്ടുകള്‍ ലഭ്യമാകുക. ഇതു സംബന്ധിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം പുറപ്പെടുവിക്കും.

200 രൂപാ നോട്ടുകളുടെ അച്ചടി ഇപ്പോള്‍ നടന്നുവരികയാണ്. ഉടന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂല്യം കുറവുള്ള നോട്ടുകള്‍ ആവശ്യത്തിന് വിപണിയില്‍ ഇല്ലെന്ന പരാതി ഉയര്‍ന്നിരുന്നതിനെത്തുടര്‍ന്നാണ് ധനകാര്യ മന്ത്രാലയവും റിസര്‍വ്വ് ബാങ്കും 200 രൂപാ നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി നല്‍കിയത്. 200 രൂപാ നോട്ട് എത്തുന്നതോടെ ദൈനംദിന ഇടപാടുകള്‍ എളുപ്പമാകുമെന്നാണ് കരുതുന്നതെന്ന് എസ്ബിഐ ഗ്രൂപ്പിന്റെ സാമ്പത്തിക കാര്യ മേധാവി സൗമ്യ കാന്തി ഘോഷ് പറഞ്ഞിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ധര്‍മജനും? ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു; ഞെട്ടിക്കുന്ന വാർത്ത

rbi-05-1499246756.jpg -Properties

2016 നവംബര്‍ 8 നാണ് 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേമന്ദ്രമോദി പ്രഖ്യാപിച്ചത്. 2000 ന്റെ നോട്ടുകളാണ് പകരമെത്തിയത്. പിന്നാലെ 500 ന്റെ നോട്ടുമെത്തി. എന്നാല്‍ ചെറിയ മൂല്യമുള്ള നോട്ടുകളുടെ ദൗര്‍ലഭ്യം പണവിനിമയങ്ങള്‍ക്ക് തടസം സൃഷ്ടിച്ചിരുന്നു. മൂല്യം കുറഞ്ഞ നോട്ടുകള്‍ എത്തിയാല്‍ മാത്രമേ 2000 നോട്ടിന്റെ ഉപയോഗം എളുപ്പമാകുവെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ 200 രൂപാ നോട്ടിന്റെ അച്ചടിക്ക് വേഗം കൂട്ടിയത്.

English summary
New Rs 200 notes not to be dispensed through ATMs?
Please Wait while comments are loading...