കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോരക്ഷകരുടെ ക്രൂരത!! മുസ്ലിം വൃദ്ധന്റെ താടി പിടിച്ച് മര്‍ദ്ദിച്ചു, ചോരയൊലിച്ചിട്ടും... വീഡിയോ!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പശു സംരക്ഷകരെന്ന പേരില്‍ അക്രമികള്‍ അഴിഞ്ഞാടിയതിന്റെ ക്രൂര ദൃശ്യങ്ങള്‍ പുറത്ത്. 45കാരനായ കാസിം എന്നയാളെ മര്‍ദ്ദിക്കുന്നതിന്റെയും വെള്ളം ചോദിച്ചിട്ട് നല്‍കാത്തതിന്റെയും ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. എന്നാല്‍ പുതിയ വീഡിയോയില്‍ കാസിമിനൊപ്പമുണ്ടായിരുന്ന വൃദ്ധനെ മര്‍ദ്ദിക്കുന്നതിന്റെയും താടി പിടിച്ച് അടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ്. ഇതാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പശുവിനെ അറുത്തുവെന്ന് സമ്മതിപ്പിക്കാന്‍ വേണ്ടിയാണ് മര്‍ദ്ദനം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മാത്രമല്ല, മര്‍ദ്ദനമേറ്റ് അവശനായ കാസിമിനെ വലിച്ചിഴച്ച് അക്രമികള്‍ കൊണ്ടുവരുന്നത് പോലീസിന്റെ സാന്നിധ്യത്തിലാണ്. ഈ ദൃശ്യവും പുറത്തായിട്ടുണ്ട്. നടുക്കുന്ന വിവരങ്ങളാണ് ഉത്തര്‍ പ്രദേശില്‍ നിന്ന് വരുന്നത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ....

ഒരാളെ കൊന്നു, വൃദ്ധനെ മര്‍ദ്ദിച്ചവശനാക്കി

ഒരാളെ കൊന്നു, വൃദ്ധനെ മര്‍ദ്ദിച്ചവശനാക്കി

പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ ഹാപൂരിലാണ് നടുക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. 45കാരനായ കാസിമിനെ അടിച്ചുകൊല്ലുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സമീഉദ്ദീന്‍ എന്ന 65കാരന് ക്രൂരമായ മര്‍ദ്ദനമേറ്റു. ഇയാള്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇയാളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

രക്തമൊലിപ്പിച്ച് സമീഉദ്ദീന്‍

രക്തമൊലിപ്പിച്ച് സമീഉദ്ദീന്‍

കാലിക്കച്ചവടക്കാരായ കാസിം സമീഉദ്ദീനും പശുക്കളെ അറുത്തുവെന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചത്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന വീഡിയോ ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ളതാണ്. സമീഉദ്ദീന് മര്‍ദ്ദനമേറ്റ് രക്തമൊലിക്കുന്നത് കാണാം. ഇയാളുടെ തലയിലും വസ്ത്രത്തിലും രക്തമുണ്ടായാരുന്നു. അപ്പോഴും അക്രമികള്‍ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തം.

 താടി പിടിച്ച് മുഖത്തടിച്ചു

താടി പിടിച്ച് മുഖത്തടിച്ചു

സമീഉദ്ദീന്റെ താടി പിടിച്ച് മുഖത്തടിക്കുകയും വയറിന് പ്രഹരിക്കുകയും ചെയ്തു. പശുക്കളെ അറുത്തുവെന്ന് സമ്മതിപ്പിക്കാന്‍ വേണ്ടിയാണ് മര്‍ദ്ദനം. വയലില്‍ വച്ച് പശുവിനെ അറുത്തുവെന്നാണ് ഇരുവര്‍ക്കുമെതിരായ ആരോപണം. സമീഉദ്ദീന്‍ ഇക്കാര്യം നിഷേധിച്ചു. തുടര്‍ന്നാണ് കുറ്റം സമ്മതിക്കാന്‍ വേണ്ടി മര്‍ദ്ദിച്ചത്.

അക്രമികള്‍ക്കൊപ്പം മൗനം പാലിച്ച പോലീസ്

അക്രമികള്‍ക്കൊപ്പം മൗനം പാലിച്ച പോലീസ്

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. ഉത്തര്‍ പ്രദേശിലെ ഹാപൂരിലുള്ള പിലാഖുവ ഗ്രാമത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോകളും ഫോട്ടോകളും പ്രചരിച്ചതോടെയാണ് പോലീസിന്റെ വീഴ്ചയും പുറത്തായത്. പുറത്തുവന്ന വീഡിയോകളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.

വലിച്ചിഴച്ച് കൊണ്ടുപോയി

വലിച്ചിഴച്ച് കൊണ്ടുപോയി

കാസിം മര്‍ദ്ദനമേറ്റ് വയലില്‍ അവശനായി കിടക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോയാണ് ആദ്യം പുറത്തുവന്നത്. ഇയാള്‍ അക്രമികളോട് വെള്ളത്തിന് വേണ്ടി യാചിച്ചെങ്കിലും നല്‍കിയില്ല. സംഭവ സ്ഥലത്ത് പോലീസെത്തി. പോലീസിന്റെ സാന്നിധ്യത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ചോരയൊലിപ്പിച്ച് കിടന്ന കാസിമിനെ വലിച്ചിഴച്ച് അക്രമികള്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്.

പോലീസ് മാപ്പ് ചോദിച്ചു

പോലീസ് മാപ്പ് ചോദിച്ചു

പോലീസുകാര്‍ അക്രമികള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്തായതോടെ ഉന്നത പോലീസ് മേധാവികള്‍ മാപ്പ് ചോദിച്ചു. ചില പോലീസുകാര്‍ ബുദ്ധിശൂന്യമായി പ്രവര്‍ത്തിച്ചുവെന്ന് അവര്‍ സമ്മതിച്ചു.മൂന്നു പേരെ സസ്‌പെന്റ് ചെയ്തു. മര്‍ദ്ദനമേറ്റ വ്യക്തിയെ ആശുപത്രിയിലെത്തിക്കാന്‍ വേണ്ടിയാണ് പോലീസ് ശ്രമിച്ചതെന്നും ഉന്നത അധികാരികള്‍ ന്യായീകരിച്ചു.

പോലീസ് ഒത്തുകളിച്ചെന്ന് ബന്ധുക്കള്‍

പോലീസ് ഒത്തുകളിച്ചെന്ന് ബന്ധുക്കള്‍

കാസിമിന്റെയും സമീഉദ്ദീന്റെയും ബന്ധുക്കള്‍ വെള്ളിയാഴ്ച ദില്ലിയില്‍ വാര്‍ത്താ സമ്മേളനം നടത്തി പോലീസിന്റെ കള്ളക്കളികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ബൈക്ക് അപകടമാക്കി തീര്‍ക്കാനാണ് പോലീസ് ശ്രമിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് പറഞ്ഞെങ്കിലും രണ്ടുപേരെ മാത്രമാണ് പിടികൂടിയതെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.

എഫ്‌ഐആര്‍ കാണിച്ചുകൊടുത്തില്ല

എഫ്‌ഐആര്‍ കാണിച്ചുകൊടുത്തില്ല

കാസിമിനെ കൊലപ്പെടുത്തിയ കേസിന്റെ എഫ്‌ഐആര്‍ പോലീസ് പുറത്തുവിടുന്നില്ല. കുടുംബം ചോദിച്ചെങ്കിലും കാണിച്ചുകൊടുത്തില്ലത്രെ. അക്രമികളെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബൈക്ക് അപകടമാണെന്ന് വരുത്തിതീര്‍ക്കാന്‍ സമീഉദ്ദീന്‍ അബോധാവസ്ഥയിലുള്ളപ്പോള്‍ പോലീസ് ചില കടലാസുകളില്‍ വിരലടയാളം പതിപ്പിച്ചുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.

എല്ലാം പശുവിന് വേണ്ടി തന്നെ

എല്ലാം പശുവിന് വേണ്ടി തന്നെ

കാസിമിനെ കൊലപ്പെടുത്തിയതും സമീഉദ്ദീനെ മര്‍ദ്ദിച്ചതും വാഹന അപകടത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണെന്നാണ് പോലീസ് വാദം. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന വീഡിയോകള്‍. ഇരുവരും പശുവിനെ കൊല്ലാന്‍ ശ്രമിച്ചു, നമ്മള്‍ എത്തിയില്ലെങ്കില്‍ പശുക്കളെ കടത്തുമായിരുന്നു... തുടങ്ങിയ കാര്യങ്ങള്‍ അക്രമികള്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. പശുവിനെ അറുത്തുവെന്ന് സമ്മതിപ്പിക്കുന്ന വാക്കുകളും വീഡിയോയില്‍ വ്യക്തമാണ്.

English summary
New video of UP's Hapur lynching shows man forced to confess 'cow slaughter'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X