Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓടുന്ന ബസില്‍ പ്രസവിച്ചു; കുട്ടി മരിച്ചു

ഛത്തീസ്ഗഡ്: ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ തയ്യാറാകാതെ അധികൃതര്‍ പുറത്താക്കിയ സ്ത്രീ ഓടുന്ന ബസ്സില്‍ വെച്ച് പ്രസവിച്ചു. ആവശ്യത്തിന് ശുശ്രൂക്ഷ കിട്ടാതെ കിട്ടാതെ കുഞ്ഞ് ജനിച്ചയുടന്‍ മരിച്ചു. ഹരിയാനയിലെ ജിന്ദിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം ഉണ്ടായത്.

ഗീത എന്ന ചെറുപ്പക്കാരിക്കാണ് ജിന്ദിലെ നര്‍വാണ ആശുപത്രിയില്‍ വെച്ച് ഈ ദുരനുഭവം ഉണ്ടായത്. രാവിലെ എട്ടരയോടെ അമ്മയുടെയും സഹോദരന്റെയും ഒപ്പം ആശുപത്രിയില്‍ എത്തിയതായിരുന്നു പൂര്‍ണഗര്‍ഭിണിയായ ഗീത. പ്രസവവേദന തുടങ്ങിയ ശേഷവും ഏതാണ്ട് അരമണിക്കൂര്‍ നേരം ഇവര്‍ ആശുപത്രിയില്‍ കാത്തിരുന്നു.

haryana

എന്നാല്‍ ഗീതയെ അഡ്മിറ്റ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ജിന്ദിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വേണ്ടി ഒരു ആംബുലന്‍സെങ്കിലും അനുവദിക്കണമെന്ന് ഇവര്‍ അഭ്യര്‍ഥിച്ചെങ്കിലും അതും ലഭിച്ചില്ല. നിവൃത്തിയില്ലാതെ ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങി ലോക്കല്‍ ബസില്‍ ജിന്ദിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു പ്രസവം.

പുരുഷ യാത്രികരോട് പുറത്തിറങ്ങി നില്‍ക്കാന്‍ അഭ്യര്‍ഥിച്ച ശേഷം സ്ത്രീ സഹയാത്രികരുടെ സഹായത്തോടെയായിരുന്നു ഗീത ബസില്‍ പ്രസവിച്ചത്. എന്നാല്‍ ആവശ്യമായ വൈദ്യസഹായം ലഭിക്കാതെ ഗീത പ്രസവിച്ച പെണ്‍കുഞ്ഞ് അവിടെവെച്ചുതന്നെ മരിച്ചു. ഗീതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എന്നാല്‍ ഇത്തരം ഒരു സംഭവം നടന്നിട്ടേയില്ല എന്നും ഗീതയും ബന്ധുക്കളും തങ്ങളുടെ ആശുപത്രിയില്‍ വന്നിട്ടേയില്ല എന്നുമാണ് നര്‍വാണ ആശുപത്രി അധികൃതരുടെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+