ഉത്തര്‍പ്രദേശ് ട്രെയിന്‍ അപകടം നടന്നത് അട്ടിമറിയോ? അപകടത്തിലേക്ക് നയിച്ച കാരണമെന്ത്?
ഉത്തര്‍പ്രദേശ് ട്രെയിന്‍ അപകടംഉന്നതതലത്തില്‍ അന്വേഷണം നടത്തുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. ട്രെയിന്‍ അട്ടിമറി സാധ്യത തള്ളിക്കളയുന്നില്ല.
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനടുത്തു വെച്ചാണ് എക്‌സ്പ്രസ് ട്രെയിനിന്റെ പാളം തെറ്റി അപകടമുണ്ടായത്. അപകടത്തില്‍ 100പേര്‍ മരിച്ചു. 150 ഓളം പേര്‍ക്ക് പരിക്കേറ്റു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 4 എസി കോച്ചുകളടക്കം 14 ബോഗികളാണ് അപകടത്തില്‍പ്പെട്ടത്. മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നാണ് റെയില്‍വേ നല്‍കുന്ന വിവരം. എസ്1, എസ്2, എസ്3, എസ്4 കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നു. യാത്രക്കാര്‍ ഉറങ്ങി കിടക്കുന്ന സമയത്താണ് അപകടം സംഭവിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
സംഭവത്തെക്കുറിച്ച് ഉന്നതതലത്തില്‍ അന്വേഷണം നടത്തുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. ട്രെയിന്‍ അട്ടിമറി സാധ്യത തള്ളിക്കളയുന്നില്ല. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പാളത്തില്‍ വിള്ളലുണ്ടെങ്കില്‍ റെയില്‍വേ അധികൃതര്‍ അറിയേണ്ടതാണ്. പാളത്തിലെ തകരാറാണോ അപകട കാരണമെന്നതും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തുന്നതിന് റെയില്‍വേ അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അനുശോചനം രേഖപ്പെടുത്തി.

മധ്യപ്രദേശ്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടവരിലേറെയും. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും റെയില്‍വേയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപയും സാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് റെയില്‍വേ 3.5 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും അറിയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, മധ്യ പ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ധനസഹായം അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications