ജീവന്‍ തരാം മദനിയെ തരൂ; മദനിയുടെ മോചനം ആവശ്യപ്പെട്ട് പിഡിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി
ബംഗളുരു സ്‌ഫോടനക്കേസില്‍ മുപ്പത്തിയൊന്നാം പ്രതിയായ മദനിക്ക് 2014 നവംബറില്‍ സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ബംഗളുരവിന് പുറത്ത് പോകരുതെന്നാണ് ഉപാധി.
ലോക മനുഷ്യാവകാശ ദിനമായ ശനിയാഴ്ച മദനിയുടെ മോചനം ആവശ്യപ്പെട്ട് പിഡിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ബംഗളുരു സ്‌ഫോടനക്കേസില്‍ മുപ്പത്തിയൊന്നാം പ്രതിയായ മദനിക്ക് 2014 നവംബറില്‍ സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ബംഗളുരവിന് പുറത്ത് പോകരുതെന്നാണ് ഉപാധി. ഇത് ഒഴിവാക്കുന്നതിന് മദനി നടത്തുന്ന നിയമപരമായ നീക്കങ്ങളെ കര്‍ണ്ണാടക സര്‍ക്കാര്‍ നിരന്തരം എതിര്‍പ്പ് തുടരുകയാണ്.
കഠിനമായ രോഗപീഡകള്‍ നേരിടുന്ന മദനിക്ക് കേരളത്തില്‍ വരാനും വിദഗ്ദ്ധ ചികിത്സ നേടാനും കഴിയാത്ത സാഹചര്യത്തിലാണ് മദനിയുടെ മോചനം ആവശ്യപ്പെട്ട് പിഡിപി മാര്‍ച്ച് നടത്തിയത്. നാലുമാസത്തിനുള്ളില്‍ മദനിയുടെ കേസില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു . എന്നാല്‍ രണ്ടു വര്‍ഷമായിട്ടും കേസില്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല.

മദനിയെ തരൂ
മദനിയുടെ മോഡനം ആവശ്യപ്പെട്ട് പിഡിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ പ്രധാന മുദ്രാവാക്യം ഇതായിരുന്നു. കര്‍ണ്ണാടക നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് അതിര്‍ത്തിയായ മൂലഹള്ളിയില്‍ പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് അവസാനിപ്പിച്ചു.

അനുമതി തേടി
മദനിയുടെ കേസ് നാലു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി വിധിച്ചിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ശാരീരിക അവശതകള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലേക്ക് വരാനും ചികിത്സ തുടരാനും അനുവദിക്കണമെന്ന് ദീര്‍ഘനാളായി മദനി ആവശ്യപ്പെടുന്നുണ്ട്.

മനുഷ്യാവകാശ ലംഘനം
മദനിയുടെ ചികിത്സ നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍ പറഞ്ഞു. പിഡിപി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.

ജനപങ്കാളിത്തം
മദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിഡിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ വന്‍ജനപങ്കാളിത്തമാണ് അണിനിരന്നത്. വിവിധ ജില്ലകളില്‍ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. കര്‍ണ്ണാടക മന്ത്രിസഭയിലേക്ക് നടത്തിയ മാര്‍ച്ച് അതിര്‍ത്തിയില്‍ വെച്ച് പോലീസ് തടഞ്ഞു.












Click it and Unblock the Notifications