കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ കോണ്‍ഗ്രസ്! 112 സീറ്റുകള്‍ പ്രവചിച്ച് ന്യൂസ് എക്സ് നേതാ സര്‍വ്വേ

  • By Aami Madhu
Google Oneindia Malayalam News

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 112 സീറ്റുകള്‍ പ്രവചിച്ച് ന്യൂസ് എക്സ് നേതാ എക്സിറ്റ് പോള്‍. 112 സീറ്റുള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. അതേസമയം 80 സീറ്റുകള്‍ ബിജെപി നേടുമെന്ന് പ്രവചിക്കുന്നു. 9 സീറ്റുകളാണ് മറ്റുള്ള പാര്‍ട്ടികള്‍ക്ക് സാധ്യത കല്‍പ്പിക്കുന്നത്.

 rahulamithmosi-154418

രാജസ്ഥാനില്‍ കോണ്‍ഗ്രസ് ബിജെപിയെ മറിച്ചിടുമെന്നായിരുന്നു ഇന്ത്യാ ടുഡേ എക്സിറ്റ് പോള്‍ സര്‍വ്വേ ഫലം. കോണ്‍ഗ്രസിന് 119 മുതല്‍ 141 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വ്വേ പ്രവചിച്ചിരുന്നു. അതേസമയം ബിജെപിക്ക് വെറും 55 മുതല്‍ 72 സീറ്റുകള്‍ മാത്രമാണ് പ്രവചിച്ചത്. നേരത്തേ പുറത്തുവന്ന 11 പ്രീ പോള്‍ സര്‍വ്വേകളിലും കോണ്‍ഗ്രസിനാണ് വിജയ സാധ്യത പ്രവചിച്ചത്.

. ഭരണ കക്ഷിയായ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി പ്രചാരണ രംഗത്ത് ഏറെ മുന്നിലായിരുന്നു കോണ്‍ഗ്രസ്. അതേസമയം അവസാന ഘട്ടത്തില്‍ ശക്തമായ മത്സരമാണ് ബിജെപിയും ഉയര്‍ത്തിയത്. 1993 ന് ശേഷം ഒരു പാര്‍ട്ടിക്കും ഭരണ തുടര്‍ച്ച നല്‍കാത്ത സംസ്ഥാനം. അതുകൊണ്ട് തന്നെ ഇത്തവണ തങ്ങള്‍ക്ക് അനുകൂലമാണ് കാര്യങ്ങളെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

ശക്തമായ ഭരണ വിരുദ്ധ വികാരമാണ് വസുന്ധര രാജെ സര്‍ക്കാരിനെതിരെ ഉയരുന്നത്.ഇത് വോട്ടായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 163 സീറ്റുമായി 45 ശതമാനം വോട്ടും നേടിയാണ് വസുന്ധര രാജെ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത്. കോണ്‍ഗ്രസ് ആകട്ടെ വെറും 21 സീറ്റിലേക്ക് ഒതുങ്ങി. 33 ശതമാനം വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ ആയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ അന്നുവരെ കണ്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു കോണ്‍ഗ്രസിനിത്.

English summary
news x neta Predict Easy Congress Win in Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X