വർഗ്ഗീയ പ്രചരണത്തോടെ ട്രെയിനില്‍ പത്രവിതരണം: അന്വേഷണം പ്രഖ്യാപിച്ച് റെയില്‍ വേ
ബാംഗ്ലൂർ: ട്രെയിനില്‍ നിയമാനുസൃതമല്ലാത്തെ പ്രചരണ പത്രം വിതരണം ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് റെയില്‍ വേ. ബാംഗ്ലൂർ-ചെന്നൈ ശതാബ്ദി എക്‌സ്‌പ്രസിലാണ് കഴിഞ്ഞ ദിവസം വിവാദമായ പത്രവിതരണം നടന്നത്. ലിംഗനീതി കാമ്പെയ്‌നറായ ട്രെയിൻ യാത്രക്കാരി ഗോപിക ബാഷിയായിരുന്നു അനുമതിയില്ലാത്ത ഒരു പത്രം ട്രെയിനില്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ആദ്യമായി ട്വീറ്റ് ചെയ്തത്.
"ഇന്ന് രാവിലെ ഞാൻ ബാംഗ്ലൂർ-ചെന്നൈ ശതാബ്ദി എക്‌സ്‌പ്രസ്സിൽ കയറിയപ്പോള്‍ എല്ലാ സീറ്റിലും ഈ പത്രം കിടക്കുന്നത് കണ്ടു - ആര്യവർത്ത് എക്‌സ്പ്രസ് എന്ന ഈ പത്രത്തെക്കുറിച്ച കേട്ടിട്ടുപോലുമില്ല. ഐ ആർ സി ടി സി ഉദ്യോഗസ്ഥർ എങ്ങനെയാണ് ഇതിനെല്ലാം അനുവാദം നല്‍കുന്നത്'' ബാഷി ട്വിറ്ററില്‍ കുറിച്ചു.

"ഇസ്ലാമിക ഭരണത്തിൻ കീഴിലുള്ള ഹിന്ദുക്കളുടെയും സിഖുകാരുടെയും ബുദ്ധമതക്കാരുടെയും വംശഹത്യ അംഗീകരിക്കേണ്ടതുണ്ട്" , "യു എൻ ഔറംഗസേബിനെ ഹിറ്റ്ലറെപ്പോലെ കൂട്ടക്കൊല നടത്തിയവനായി മുദ്രകുത്തണം" തുടങ്ങിയ തലക്കെട്ടുകളോടെയായിരുന്നു ആര്യവർത്ത് എക്സ്പ്രസ് ട്രെയിനില്‍ സൌജന്യമായി വിതരണം ചെയ്യപ്പെട്ടത്.
അതേസമയം, ട്രെയിനില്‍ ഇത്തരമൊരു പത്രം വിതരണം ചെയ്യുന്നതിന് അനുമതിയുണ്ടായിരുന്നില്ലെന്ന് ഐ ആർ ടിസി അധികൃതർ വ്യക്തമാക്കി. "ഇതിനെക്കുറിച്ച് ഞങ്ങൾ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്, ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കും. ഈ പേപ്പർ ഐ ആർ ടിസി അംഗീകരിച്ച പ്രസിദ്ധീകരണങ്ങളിൽ ഉൾപ്പെടുന്നില്ല," -ഐ ആർ ടിസി വക്താക്കള്‍ വ്യക്തമാക്കി.












Click it and Unblock the Notifications