തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും ധുമാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക്? ജനവിധിയെ വെല്ലുവിളിച്ച് ബിജെപി

  • Posted By: Desk
Subscribe to Oneindia Malayalam

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് ബിജെപി കാഴ്ചവെച്ചത്. കോണ്‍ഗ്രസിന്‍റെ കൈയില്‍ നിന്നും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലാണ് ബിജെപി അധികാരത്തിലെത്തിയത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് എന്ന് ചര്‍ച്ച ബിജെപിയുടെ സജീവമായി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നത് പ്രേംകുമാര്‍ ധുമാലിനെയായിരുന്നു.

എന്നാല്‍ നിലവില്‍ പ്രതിപക്ഷ നേതാവ് കൂടിയായ ധുമാല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതാണ് ബിജെപിയില്‍ ആശയകുഴപ്പം സൃഷ്ടിച്ചത്. തിരഞ്ഞെടുപ്പില്‍ തോറ്റ പ്രേം കുമാര്‍ ധുമാലിനെ മുഖ്യമന്ത്രി ആക്കാനുള്ള നീക്കങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ സജീവമായതായി സൂചനകള്‍ ലഭിച്ചു. ധുമാലിന്‍റെ നേതൃത്വത്തില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണ് സംസ്ഥാനത്ത് പാര്‍ട്ടിക്ക് അധികാരം നേടാന്‍ ആയതെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ധുമാലിനെ പ്രഖ്യാപിച്ചതും പാര്‍ട്ടിക്ക് ഗുണം ചെയ്തു.

 prem kumar

ധുമാലിന് വേണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപനവുമായി ചില ബിജെപി എംഎല്‍എ മാരും രംഗത്തെത്തി. എന്നാല്‍ ധുമാല്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നതിനോട് ബിജെപിയിലെ ചിലര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. 68സീറ്റുകളില്‍ 48സീറ്റുകളോടെയാണ് ബിജെപി അധികാരത്തില്‍ എത്തിയത്. തിരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇല്ലെ്ന്ന് ധുമാല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ധുമാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച് കൂടുതല്‍ പേര്‍ രംഗത്തെത്തി.

ധുമാലിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനാലായിരുന്നു തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് വര്‍ദ്ധിക്കാന്‍ സാധിച്ചതെന്നും ധുമാലിനെ പിന്തുണയ്ക്കുന്ന വിഭാഗം പറയുന്നു. പാര്‍ട്ടി ദേശീയ നിരീക്ഷകർ സംസ്ഥാനത്ത് എത്തുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ബിജെപി നേതാവ് വൺഇന്ത്യയോട് പറഞ്ഞു. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനും നരേന്ദ്ര തോമറും ചൊവ്വാഴ്ച ഹിമാചൽ പ്രദേശിൽ എത്തി ചർച്ച നടത്തും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
As Himachal Pradesh awaits its next Chief Minister, sources say that Prem Kumar Dhumal who lost the election is still in the race. There is a catch-22 situation where the candidature of Dhumal is concerned as the BJP had won the polls under his leadership. There have been offers pouring in from MLAs of the BJP in HP stating that they would vacate their seats for Dhumal.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്