കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്കോട്ട പ്രക്ഷോഭത്തിനിടെ 100 കർഷകരെ കാണാതായെന്ന് എൻജിഒ: അവകാശവാദവുമായി മനുഷ്യാവകാശ സംഘടനയും

Google Oneindia Malayalam News

ദില്ലി: റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിലെ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത നൂറോളം കർഷകരെ കാണാനില്ലെന്ന് അവകാശപ്പെട്ട് എൻജിഒ. 'കിസാൻ ഗന്ത്രാന്ത്ര പരേഡിൽ പങ്കെടുക്കുന്നതിനായി പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദില്ലിയിലേക്ക് പോയ കാണാതായെന്ന അവകാശവാദവുമായാണ് എൻ‌ജി‌ഒ രംഗത്തെത്തിയിട്ടുള്ളത്. ട്രാക്ടർ റാലി കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടതോടെയാണ് ഇക്കാര്യത്തിൽ അവകാശവാദവുമായി എൻജിഒ എത്തുന്നത്.

കൊവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ വന്‍ പരാജയം;വിദഗ്ദരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്നും ഉമ്മന്‍ ചാണ്ടികൊവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ വന്‍ പരാജയം;വിദഗ്ദരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്നും ഉമ്മന്‍ ചാണ്ടി

റിപ്പബ്ലിക് ദിന ട്രാക്ടർ പരേഡിൽ പങ്കെടുത്ത നൂറിലധികം പ്രതിഷേധക്കാരെ കാണാതായതായി പഞ്ചാബ് കേന്ദ്രമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയും അടുത്തിടെ പറഞ്ഞിരുന്നു. മൊഗയിലെ ടാറ്ററിവാല ഗ്രാമത്തിൽ നിന്നുള്ള 12 കർഷകരെ ജനുവരി 26 ന് കാണാതായതായി ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്.

 tractor-rally15-

ദില്ലിയിലെ കർഷക പ്രതിഷേധത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് അറസ്റ്റ് ചെയ്തവർക്ക് സൌജന്യ നിയമസഹായം പ്രഖ്യാപിച്ച് ദില്ലി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി, ഖൽറ മിഷൻ, പന്തി തൽമൽ സംഗതൻ തുടങ്ങി വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. റിപ്പബ്ലിക്ക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 18 പ്രതിഷേധക്കാരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ പാഷിം വിഹാർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

അറസ്റ്റിലായ 18 പേരിൽ 7 പേരും പഞ്ചാബിലെ ബതിന്ദ ജില്ലയിലെ തൽവണ്ടി സാബോ ഉപവിഭാഗത്തിന് കീഴിലുള്ള ബംഗി നിഹാൽ സിംഗ് ഗ്രാമത്തിലാണ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 26 ന് നടന്ന കർഷകരുടെ ട്രാക്ടർ റാലിയിൽ പങ്കെടുക്കുന്നതിനായി പഞ്ചാബിലെ ഗ്രാമങ്ങളിൽ നിന്ന് 23ന് രണ്ട് ട്രാക്ടറുകളിലായി പുറപ്പെട്ട കർഷകരാണ് ദില്ലിയിൽ വെച്ച് അറസ്റ്റിലായത്.

മൊഗയിൽ നിന്നുള്ള 11 പ്രതിഷേധക്കാരെ നംഗ്ലോയി പോലീസ് അറസ്റ്റ് ചെയ്തതായി ദില്ലി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് മഞ്ജിന്ദർ സിംഗ് സിർസ പറഞ്ഞു. ഇവരെ ഇപ്പോൾ തിഹാർ ജയിലിലേക്ക് അയച്ചിട്ടുണ്ട്. അലിപൂർ, നരേല പ്രദേശങ്ങളിലും കർഷക പ്രതിഷേധങ്ങൾക്കിടെ അറസ്റ്റ് നടന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പൊതു സ്വത്തുക്കൾക്ക് നാശനഷ്ടം, പുരാതന സ്മാരകങ്ങളും പുരാവസ്തു സൈറ്റുകളും അവശിഷ്ട നിയമവും, പകർച്ചവ്യാധി രോഗ നിയമവും പ്രകാരമാണ് ഇവയിൽ മിക്കവർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.

'വേണെ വന്ന് എടുത്ത് കൊണ്ട് പൊയ്‌ക്കോ' എന്ന ധാർഷ്ട്യം, ഏമാൻ തൊടില്ല, മുഖ്യമന്ത്രിക്കെതിരെ പിടി തോമസ്'വേണെ വന്ന് എടുത്ത് കൊണ്ട് പൊയ്‌ക്കോ' എന്ന ധാർഷ്ട്യം, ഏമാൻ തൊടില്ല, മുഖ്യമന്ത്രിക്കെതിരെ പിടി തോമസ്

കൊവിഡ് പ്രതിരോധത്തിൽ കേരളം ആരെങ്കിലും ചെയ്യുന്നത് പകര്‍ത്തുകയല്ല ചെയ്തത്; വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രികൊവിഡ് പ്രതിരോധത്തിൽ കേരളം ആരെങ്കിലും ചെയ്യുന്നത് പകര്‍ത്തുകയല്ല ചെയ്തത്; വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി

English summary
NGO claims Over 100 protesters from Punjab missing after Red Fort incident on republic day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X