രണ്ട് വര്‍ഷം ഒളിവില്‍; ഒടുവില്‍ കുടുങ്ങി: നാറാത്ത് ആയുധ പരിശീലന കേസിലെ മുഖ്യപ്രതി പിടിയില്‍

  • Posted By:
Subscribe to Oneindia Malayalam

കാണ്‍പൂര്‍: കണ്ണൂര്‍ നാറാത്ത് ആയുധ പരിശീലനക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന മുഖ്യ പ്രതി അറസ്റ്റില്‍. മുഖ്യ പ്രതിയായ അസ്ഹറുദ്ദീനാണ് അറസ്റ്റിലായിരിക്കുന്നത്. കാണ്‍പൂരില്‍ നിന്ന് എന്‍ഐഎ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കൊച്ചിയില്‍ എത്തിക്കും. 21 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 20 പേര്‍ നേരത്തെ തന്നെ അറസ്റ്റിലായിരുന്നു.

2013 ഏപ്രില്‍ 23നാണ് കണ്ണൂരിലെ മയ്യിലിനടുത്ത നാറാത്തെ അടച്ചിട്ട വീട്ടില്‍ ആയുധ പരിശീലന കേന്ദ്രം പോലീസ് കണ്ടെത്തിയത്. 21 പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരണ് കേസില്‍ പ്രതികളായിരുന്നത്. 21 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സംഭവത്തിനു ശേഷം അസ്ഹറുദ്ദീന്‍ ഒളിവില്‍ പോയിരുന്നു.

arrest

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുക, ആയുധ പരിശീലനം നല്‍കുക തുടങ്ങിയ കുറ്റങ്ങളാണ് 21 പേര്‍ക്കെതിരെയും ചുമത്തിയിരുന്നത്. ആയുധ പരിശീലനത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും പണം എത്തിച്ചിരുന്നത് അസ്ഹറദ്ദീന്‍ ആയിരുന്നു.

മയ്യില്‍ ടൗണിനടുത്തുള്ള ബാങ്ക് വഴിയാണ് പണം എത്തിയതെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. കേസില്‍ മുഖ്യപ്രതിയാണ് അസ്ഹറുദ്ദീന്‍ എന്നാണ് എന്‍ഐഎ കരുതുന്നത്.

English summary
nia arrested the remained one in narath arms training camp case.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്