Get Updates
Get notified of breaking news, exclusive insights, and must-see stories!

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്; 8 സംസ്ഥാനങ്ങളില്‍... നൂറോളം പേര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും വീണ്ടും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ റെയ്ഡ്. എട്ട് സംസ്ഥാനങ്ങളില്‍ നടക്കുന്ന പരിശോധനയ്ക്കിടെ നിരവധി പ്രവര്‍ത്തകരെയും നേതാക്കളെയും കസ്റ്റഡിയിലെടുത്തു. നേരത്തെ കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തി സംഘടനയുടെ ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നുള്ള വിവരം അടിസ്ഥാനമാക്കിയാണ് പുതിയ റെയ്ഡ് നടക്കുന്നതും നിരവധി പേരെ കസ്റ്റഡിയിലെടുത്തതുമെന്ന് എന്‍ഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

1

എന്‍ഐഎക്ക് പുറമെ ഇഡിയും സംസ്ഥാന പോലീസും ചേര്‍ന്നാണ് ഇന്ന് റെയ്ഡ് നടത്തുന്നത്. അസമില്‍ നിന്ന് 21 പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഗോല്‍പാത്ര, കാമരൂപ്, ബാര്‍പേട്ട, ധുബ്രി, ബഗ്‌സ, ദാരംഗ്, ഉടല്‍ഗുരി, കരീംഗഞ്ച് എന്നീ ജില്ലകളിലാണ് അസമില്‍ റെയ്ഡ്. പുലര്‍ച്ചെ തുടങ്ങിയ പരിശോധന രാവിലെ പത്ത് മണിക്കും തുടരുകയാണ്.

2

കര്‍ണാടകയിലും റെയ്ഡ് തുടരുകയാണ്. 60 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്ന നടപടിക്രമങ്ങളിലേക്ക് കടന്നു. എല്ലാവരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യാന്‍ ആവശ്യപ്പെടും. പിന്നീട് ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതികളില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കാനാണ് തീരുമാനം.

3

റെയ്ഡ് നടക്കുന്ന വേളയില്‍ പ്രതിഷേധിച്ചവരെ കരുതല്‍ തടങ്കലിലാക്കി. ജോലിക്ക് തടസം സൃഷ്ടിക്കാന്‍ ശ്രമിച്ചു, സംഘര്‍ഷാവസ്ഥയുണ്ടാക്കി എന്നാണ് ഇവര്‍ക്കെതിരായ ആരോപണം. ഇവരെ ജുഡീഷ്യല്‍ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാക്കി താക്കീത് നല്‍കി വിട്ടയക്കാനാണ് സാധ്യത. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കില്ല. മാന്യമായി പെരുമാറണമെന്ന നിബന്ധന വച്ചാകും വിട്ടയക്കുക എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

4

മംഗലാപുരം പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം, എസ്ഡിപിഐ ജില്ലാ സെക്രട്ടറി ശൈഖ് മക്‌സൂദ് എന്നിവരെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് വൈകീട്ട് ഇവരെ കോടതിയില്‍ ഹാജരാക്കും. കൂടാതെ നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോലാറില്‍ നിന്ന് ആറ് പിഎഫ്‌ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. വിജയപുര ജില്ലാ പ്രസിഡന്റ് അഷ്ഫാഖ് ജംഖാഡിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

5

കര്‍ണാടകയില്‍ ബെല്ലാരി, ചിത്രദുര്‍ഗ, ചാംരാജ്‌നഗര എന്നിവിടങ്ങളിലും ജില്ലാ നേതാക്കള്‍ അറസ്റ്റിലായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ പൂനെയിലാണ് അറസ്റ്റ് നടന്നിട്ടുള്ളത്. ഇവിടെ ആറ് പ്രവര്‍ത്തകരെ പിടികൂടി. എടിഎസിന്റെ സഹായത്തോടെയാണ് ഇവിടെ എന്‍ഐഎ റെയ്ഡ് നടക്കുന്നത്. ഉത്തര്‍ പ്രദേശിലെ സിയാന, സരുര്‍പൂര്‍, ലിസ്രി ഗേറ്റ് എന്നിവിടങ്ങളില്‍ പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടക്കുകയാണ്. മീററ്റ്, ബുലന്ദ്ഷഹര്‍, സിതാപൂര്‍ എന്നിവിടങ്ങളിലും റെയ്ഡ് തുടരുന്നു.

6

ഡല്‍ഹിയില്‍ ഷാഹീന്‍ബാഗ്, ജാമിയ എന്നിവിടങ്ങളിലാണ് പരിശോധന. നിരവധി പിഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തി സംഘടനയുടെ ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാംഘട്ട റെയ്ഡ് നടക്കുന്ന ഇന്ന് ജില്ലാ നേതാക്കളെയാണ് പ്രധാനമായും പിടികൂടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+