നോട്ട് നിരോധനത്തിനു ശേഷവും രക്ഷയില്ല!!ഒറിജിനലിനെ വെല്ലും വ്യാജന്‍!! 2000രൂപയും നിരോധിക്കുമോ?

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഒറിജിനലിനെ വെല്ലുന്ന വ്യാജ 2000 രൂപ നോട്ടുമായെത്തിയ ആളെ ദേശീയ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാലിലെ മാല്‍ഡ സ്വദേശിയാണ് അറസ്റ്റിലായിരിക്കുന്നത്.

നോട്ട് നിരോധനത്തിനു ശേഷം പല തവണ വ്യാജ 2000 രൂപ നോട്ടുകള്‍ പിടിച്ചിരുന്നെങ്കിലും ഇതാദ്യമായാണ് യഥാര്‍ഥ നോട്ടുകളെ വെല്ലുന്ന തരത്തിലുള്ള വ്യാജന്‍ പിടിച്ചെടുത്തിരിക്കുന്നത്. ഇതുവരെ പിടിച്ചെടുത്തവയെല്ലാം സ്‌കാന്‍ ചെയ്ത കോപ്പി ആയിരുന്നു.എന്നാല്‍ ഇപ്പോള്‍ പിടിച്ചെടുത്തിരിക്കുന്നത് ഉയര്‍ന്ന ഗുണനിലവാരമുള്ളവയാണ്.

currency

ഉമര്‍ ഫറൂഖ് എന്നയാളാണ് അറസ്റ്റിലായത്. മൂന്ന് 2000 രൂപ നോട്ടുകള്‍ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തി. വ്യാജ നോട്ട് റാക്കറ്റുമായി ബന്ധമുള്ള മറ്റൊരാള്‍ക്ക് പണം നല്‍കാന്‍ വ്യാജ നോട്ട് കൈമാറാന്‍ പോകുന്നതിനിടെയാണ് അറസ്റ്റിലായത്.

പുതിയ രണ്ടായിരം രൂപ നോട്ടിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പകര്‍ത്തിയാണ് ഉയര്‍ന്ന നിലവാരമുള്ള വ്യാജ നോട്ടുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. നോട്ടുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കള്ളനോട്ടിന്റെ പ്രചാരം തടയുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം നടപ്പാക്കിയത്. 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച ശേഷം പുതിയ 500, 2000 രൂപ എത്തിക്കുകയായിരുന്നു. ഉയര്‍ന്ന സുരക്ഷ ക്രമീകരണങ്ങള്‍ ഉള്ളവയാണ് പുതിയ 2000 രൂപ നോടിടുകളെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

English summary
The National Investigation Agency (NIA) on Tuesday recovered 3 fake, but ‘high quality’ currency notes of Rs 2000 denomination, and arrested a native of Malda in West Bengal.
Please Wait while comments are loading...