ഭീകരതക്ക് പണം: കശ്മീരിലും ദില്ലിയിലും നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത്..?

Subscribe to Oneindia Malayalam

ദില്ലി: കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കി സഹായിച്ചവരെ തേടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടത്തിയ റെയ്ഡില്‍ ഒരു കോടി രൂപ കണ്ടെടുത്തു. ഇതിനും പുറമേ ലഷ്‌കര്‍-ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവരുമായുള്ള ബന്ധം തെളിയിക്കുന്ന പെന്‍ ഡ്രൈവുകളും ലാപ്‌ടോപ്പുകളും രേഖകളും കണ്ടെടുത്തു. കശ്മീരിലെ 14 സ്ഥലങ്ങളിലും ദില്ലിയിലെ 8 സ്ഥലങ്ങളിലുമാണ് റെയ്ഡ് നടന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയതിന്റെ പേരില്‍ വിഘടനവാദി നേതാവ് സയ്യദ് അലി ഷാ ഗിലാനി, ലഷ്‌കര്‍ ഇ തൊയ്ബ തലവന്‍ ഹാഫിസ് സയ്യിദ് എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതായും പോലീസ് അറിയിച്ചു. ലഷ്‌കര്‍ ഇ തൊയ്ബക്കും ഹിസ്ബുള്‍ മുജാഹിദീനും സാമ്പത്തിക സഹായം നല്‍കിയവരെ കണ്ടെത്താനാണ് റെയ്ഡ് നടത്തിയതെന്ന് എന്‍ഐഎ മേധാവി ശരത് കുമാര്‍ പറഞ്ഞു.

terroristnew

മൂന്ന് കശ്മീരി വിഘടനവാദികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന ശക്തമാക്കിയത്. ഫാറൂഖ് അഹ്മദ് ദര്‍, നയീം ഖാന്‍, ജാവേദ് അഹ്മദ് ബാബ എന്നിവരില്‍ നിന്നാണ് എന്‍ഐഎയ്ക്ക് രഹസ്യവിവരങ്ങള്‍ ലഭിച്ചത്.

English summary
NIA-Separatist raids: LeT, Hizbul letterheads, incriminating documents seized
Please Wait while comments are loading...