കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജോഡോ യാത്രയെ കുറിച്ച് ഒരുവരിയില്ല, മോദിക്ക് വേദനിച്ചപ്പോള്‍ പൊള്ളി'; അനിലിനെ നിര്‍ത്തിപ്പൊരിച്ച് നിഷാദ്

പാര്‍ട്ടിക്ക് വേണ്ടി ഞാന്‍ എന്തൊക്കെ ചെയ്തിട്ടുണ്ട് എന്ന് സഹപ്രവര്‍ത്തകരോട് ചോദിച്ചാല്‍ മനസിലാകും എന്ന് അനില്‍ ആന്റണി

Google Oneindia Malayalam News
nishadr

കോഴിക്കോട്: ബി ബി സിയുടെ ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററിക്കെതിരായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ ട്വീറ്റിനെ ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തകന്‍ നിഷാദ് റാവുത്തര്‍. കഴിഞ്ഞ ദിവസം നടന്ന മീഡിയ വണ്‍ ചര്‍ച്ചക്കിടെ ആയിരുന്നു നിഷാദ് റാവുത്തര്‍ അനില്‍ കെ ആന്റണിയുടെ നിലപാടിനെ ചോദ്യം ചെയ്തത്.

നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ രാജ്യമാകെ ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയാണ്. മോദിയെ എക്‌സ്‌പോസ് ചെയ്യുക എന്ന നയത്തിന്റെ ഭാഗമായി. രാജ്യത്തിന് എതിരായിട്ടുള്ള അഭിപ്രായമാണ് എന്നാണോ താങ്കള്‍ക്കുള്ളത് എന്നായിരുന്നു അനില്‍ ആന്റണിയോടുള്ള നിഷാദ് റാവുത്തറിന്റെ ആദ്യ ചോദ്യം. ഇതിനായിരുന്നു അനില്‍ ആന്റണി വ്യക്തമായ മറുപടി നല്‍കാതിരുന്നത്.

ഗുജറാത്ത് കലാപത്തില്‍ കോണ്‍ഗ്രസ് നിലപാടിനൊപ്പം

ഗുജറാത്ത് കലാപത്തില്‍ കോണ്‍ഗ്രസ് നിലപാടിനൊപ്പം

ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇങ്ങനെയായിരുന്നു... അനില്‍ ആന്റണിയുടെ പ്രതികരണം: 2002 ല്‍ ഗുജറാത്തില്‍ കലാപം നടന്നു. അത് രാജ്യത്ത് നടന്ന ഏറ്റവും നിര്‍ഭാഗ്യകരമായ ദുരന്തമാണ്. അതില്‍ കോണ്‍ഗ്രസിന്റെ നിലപാടുണ്ട്. ആ നിലപാട് തന്നെയാണ് എന്റേയും നിലപാട്. എന്റെ സഹപ്രവര്‍ത്തകര്‍ ഇന്ത്യയില്‍ പലയിടത്തും ഇതിന്റെ പ്രദര്‍ശനം നടത്തുന്നു. അതിനെതിരെ ഞാന്‍ പറഞ്ഞു എന്നുള്ളതുമാണ്. ഇതെല്ലാം ഊഹാപോഹങ്ങളും നടക്കാത്ത കാര്യങ്ങളുമാണ്.

ബിബിസി ഡോക്യുമെന്ററി വിവാദം; അനില്‍ ആന്റണി രാജിവെച്ചുബിബിസി ഡോക്യുമെന്ററി വിവാദം; അനില്‍ ആന്റണി രാജിവെച്ചു

ബിബിസി പറഞ്ഞാല്‍ വേദവാക്യമാകില്ല

ബിബിസി പറഞ്ഞാല്‍ വേദവാക്യമാകില്ല

ഇന്ത്യ ജനാധിപത്യ രാജ്യമാണ്. ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ചില സന്ദര്‍ഭങ്ങളിലൊഴിച്ച് ആരും കാണുന്നതോ പ്രദര്‍ശിപ്പിക്കുന്നതോ തെറ്റായിട്ട് കാണുന്ന ആളല്ല ഞാന്‍. ബ്രിട്ടീഷ് രാജ്യവുമായിട്ട് നമുക്ക് 200 വര്‍ഷത്തെ കൊളോണിയല്‍ ഹിസ്റ്ററി ഉണ്ട്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിഞ്ഞ് എന്റെ മനസില്‍ ഇതൊക്കെ കൊളോണിയല്‍ ഹാങോവറാണ്. ഇപ്പോള്‍ ബിബിസി ഡോക്യുമെന്ററി പറഞ്ഞു എന്നുള്ളത് വേദവാക്യമല്ല.

ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ചർച്ച 24 ഉപേക്ഷിച്ചു, മലയാള മാധ്യമങ്ങൾക്ക് ഭയം; എഎ റഹീം എംപിബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ചർച്ച 24 ഉപേക്ഷിച്ചു, മലയാള മാധ്യമങ്ങൾക്ക് ഭയം; എഎ റഹീം എംപി

വിദേശരാജ്യം പറയുന്നത് കേള്‍ക്കേണ്ട

വിദേശരാജ്യം പറയുന്നത് കേള്‍ക്കേണ്ട

ഇന്ത്യയില്‍ ഒരുപാട് ഇന്‍സ്റ്റിറ്റിയൂഷനും പൊളിറ്റക്കല്‍ സിസ്റ്റവുമുണ്ട്. അതിനുപരിയായി നിന്നിട്ട് ഒരു വിദേശരാജ്യം പറയുമ്പോള്‍ അത് കണക്കാക്കി അത് മുന്നോട്ട് കൊണ്ടുപോകുന്നത് നല്ല ഒരു സമ്പ്രദായമല്ല.

നിഷാദ് റാവുത്തര്‍: കോണ്‍ഗ്രസ് എം പി ഇഹ്‌സാന്‍ ജാഫ്രിയുടെ വീട്ടില്‍ അഭയം തേടിയ യുവാവ് പറയുന്നുണ്ട് അദ്ദേഹം എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നും നരേന്ദ്രമോദിയെ വിളിച്ചപ്പോള്‍ എങ്ങനെയാണ് നിരാകരിക്കപ്പെട്ടത് എന്നും പറയുന്നുണ്ട്. താങ്കള്‍ക്ക് അത് കേള്‍ക്കുമ്പോള്‍ ഒന്നും തോന്നുന്നില്ലേ?

'ചേട്ടാ, ചേച്ചീ, ഉമ്മാ, താത്താ, അമ്മാ, ഈ പൊതി കിട്ടുന്നവര്‍ ക്ഷമിക്കണേ'; പൊതിച്ചോറിനുള്ളിലെ കുറിപ്പ്'ചേട്ടാ, ചേച്ചീ, ഉമ്മാ, താത്താ, അമ്മാ, ഈ പൊതി കിട്ടുന്നവര്‍ ക്ഷമിക്കണേ'; പൊതിച്ചോറിനുള്ളിലെ കുറിപ്പ്

ഡോക്യുമെന്ററി കണ്ടിട്ടില്ല

ഡോക്യുമെന്ററി കണ്ടിട്ടില്ല

ഇതിനോട് താന്‍ ഡോക്യുമെന്ററി കണ്ടിട്ടില്ല എന്നായിരുന്നു അനില്‍ ആന്റണിയുടെ പ്രതികരണം. ഗുജറാത്ത് കലാപത്തില്‍ ബി ജെ പിയിലേയും ആര്‍ എസ് എസിലേയും നേതാക്കള്‍ക്ക് പങ്കുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. അത് എസ്‌ഐടിയും കോടതിയും പറഞ്ഞിട്ടുള്ളതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഭാരത് ജോഡോ യാത്രയെക്കുറിച്ച് ഒരക്ഷരം പോലും എഴുതാത്ത അനില്‍ ആന്റണിക്ക്, മോദിക്ക് വേദനിച്ചപ്പോള്‍ പ്രശ്നമായത് എന്തുകൊണ്ടാണെന്ന് നിഷാദ് തിരിച്ച് ചോദിച്ചു.

മോദിയെ വിമര്‍ശിക്കുമ്പോള്‍ വേദനിക്കുന്നു

മോദിയെ വിമര്‍ശിക്കുമ്പോള്‍ വേദനിക്കുന്നു

ഇതിന് 2019 ലെ തെരഞ്ഞെടുപ്പ് സമയത്തും 2021 ലും പാര്‍ട്ടിക്ക് വേണ്ട കാര്യങ്ങള്‍ താന്‍ ഒരുപാട് ചെയ്തിട്ടുണ്ടെന്നും അത് വേണമെങ്കില്‍ തന്റെ സഹപ്രവര്‍ത്തകരോട് ചോദിച്ചാല്‍ മനസിലാകും എന്നും അനില്‍ ആന്റണി പറഞ്ഞു. ഇതിന് പിന്നാലെയാണ് നിഷാദ് റാവുത്തര്‍ അനിലിന്റെ നിലപാട് ചോദ്യം ചെയ്യുകയും തുറന്നുകാട്ടുകയും ചെയ്തത്. ഗുജറാത്ത് കലാപം നിര്‍ഭാഗ്യകരമായിപ്പോയി എന്ന് കവര്‍ അപ് ചെയ്ത് പറയുന്ന താങ്കള്‍ക്ക് നരേന്ദ്ര മോദിയെ ബി ബിസി വിമര്‍ശിക്കുന്നതില്‍ വേദനിക്കുന്നതെന്താണ് എന്ന് നിഷാദ് ചോദിച്ചു.

കോണ്‍ഗ്രസിനെ ഇരുട്ടിലാക്കുന്നതെന്തിന്

കോണ്‍ഗ്രസിനെ ഇരുട്ടിലാക്കുന്നതെന്തിന്

ഡോക്യുമെന്ററി കാണുക പോലും ചെയ്യാത്ത താങ്കള്‍ അതിലൊരു ഗൂഢാലോചന ഉണ്ടെന്ന് കണ്ടെത്തിയതില്‍ തന്നെ പ്രശ്‌നമുണ്ട്. രാഹുല്‍ ഗാന്ധി പോലും സത്യം ഒരിക്കല്‍ പുറത്ത് വരും എന്ന് പറഞ്ഞ് നിലപാട് കൃത്യമായി വ്യക്തമാക്കിയ വിഷയത്തില്‍ എന്തിനാണ് ഒരു പാര്‍ട്ടിയെ മുഴുവന്‍ ഇരുട്ടത്ത് നിര്‍ത്തുന്നത് എന്നും അനില്‍ ആന്റണിയോട് നിഷാദ് ചോദിക്കുന്നത്. 2000 മനുഷ്യര്‍ മരിച്ച ഒരു കലാപത്തെക്കുറിച്ച് താങ്കള്‍ക്ക് ഒരു പരിഗണനയുമില്ലേ എന്നും നിഷാദ് റാവുത്തര്‍ ചോദിച്ചു.

ഭാരത് ജോഡോ യാത്രയെക്കുറിച്ച് ഒന്നും പറയാനില്ല

ഭാരത് ജോഡോ യാത്രയെക്കുറിച്ച് ഒന്നും പറയാനില്ല

ഭാരത് ജോഡോ യാത്രയെക്കുറിച്ച് എന്തെങ്കിലും പറയാത്ത ഒരു കോണ്‍ഗ്രസുകാരനുണ്ടോ എന്നറിയില്ല. എന്നാല്‍ ഇക്കാലത്തിനിടക്ക് ഭാരത് ജോഡോ യാത്രയെ കുറിച്ച് ഒരു ട്വീറ്റ് പോലും താങ്കള്‍ പങ്ക് വെച്ചിട്ടില്ല എന്നും താങ്കളുടെ ട്വിറ്റര്‍ അക്കൗണ്ട് പരിശോധിച്ചാണ് താന്‍ ഇത് പറയുന്നത് എന്നും നിഷാദ് പറഞ്ഞു. ഇതിനും കൃത്യമായി മറുപടി പറയാന്‍ അനില്‍ ആന്റണിക്കായില്ല. മോദിയുടെ ഇമേജിന് ഒരു ചെറിയ പോറലേറ്റപ്പോളാണ് താങ്കള്‍ ട്വീറ്റുമായി വന്നിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനം രാജ്യതാല്‍പര്യം

പ്രധാനം രാജ്യതാല്‍പര്യം

എന്നാല്‍ രാഷ്ട്രതാല്‍പര്യം രാഷ്ട്രീയ താല്‍പര്യത്തിന്റെ അപ്പുറമാണ് എന്നും അതിലാണ് താന്‍ വിശ്വസിക്കുന്നക് എന്നും അനില്‍ ആന്റണി പറഞ്ഞു. എന്നാല്‍ വെറുപ്പിനെതിരെയുള്ള ഒരു യാത്ര രാഹുല്‍ ഗാന്ധി നടത്തുമ്പോള്‍ അത് രാഷ്ട്രതാല്‍പര്യത്തിന് വേണ്ടിയാണെന്ന് തോന്നാത്തത് എന്തുകൊണ്ടാണ് എന്നും നിഷാദ് റാവുത്തര്‍ തിരിച്ച് ചോദിച്ചു. ഇതോടെ തന്റെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു എന്ന് പറഞ്ഞ് അനില്‍ ആന്റണി ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

English summary
Nishad Rawther slams Anil K Antony in live discussion on his remarks against BBC Documentary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X