വധശിക്ഷക്ക് തൊട്ടുമുന്‍പ് സ്റ്റേ, സമാനതകളില്ലാത്ത ക്രൂരത, വിചാരണയിലും അപൂര്‍വത; രാജ്യം ഞെട്ടിയ നിതാരി
ന്യൂദല്‍ഹി: പ്രമാദമായ നിതാരി കൂട്ടക്കൊലക്കേസിലെ പ്രതികളെ വെറുതെ വിട്ട അലഹാബാദ് ഹൈക്കോടതി വിധിയുടെ ഞെട്ടലിലാണ് രാജ്യം. കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ ക്രൂരതകള്‍ അരങ്ങേറിയ സംഭവമായിരുന്നു നിതാരി കൊലപാതക പരമ്പര. ഈ അസാധാരണത്വം കേസിന്റെ വിചാരണ നടപടികളിലടക്കം നിലനിന്നിരുന്നു. പ്രതികളിലൊരാളുടെ വധശിക്ഷ നടപ്പാക്കുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പ് ശിക്ഷ റദ്ദാക്കിയ നടപടികളടക്കം അപൂര്‍വതകള്‍ നിറഞ്ഞതാണ് നിതാരി കേസ്.
ഇന്നലെയാണ് അലഹബാദ് ഹൈക്കോടതി കേസിലെ പ്രതികളായ സുരേന്ദ്ര കോലിയെ 12 കേസുകളില്‍ നിന്നും മൊനീന്ദര്‍ സിംഗ് പാന്ഥറിനെ വധശിക്ഷ വിധിച്ച രണ്ട് കേസുകളില്‍ നിന്നും കുറ്റമുക്തനാക്കിയത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. ബലാത്സംഗം, കൊലപാതകം, അശ്ലീലസാഹിത്യം, നരഭോജനം തുടങ്ങിയ നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് സുരേന്ദ്ര കോലി, മോനീന്ദര്‍ സിംഗ് പന്ദര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നത്.

ജസ്റ്റിസുമാരായ അശ്വനി കുമാര്‍ മിശ്ര, സയിദ് അഫ്താബ് ഹുസൈന് റിസ്വി എന്നിവരാണ് പ്രതികളുടെ ഹര്‍ജി പരിഗണിച്ച് ഉത്തരവിട്ടത്. 2006 ഡിസംബര്‍ 29 ന് നോയിഡയിലെ നിതാരിയിലെ പാന്ഥറിന്റെ വീടിന് പിന്നിലെ അഴുക്കുചാലില്‍ നിന്ന് എട്ട് കുട്ടികളുടെ അസ്ഥികൂടം കണ്ടെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. പാന്ഥറിന്റെ വീടിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ കൂടുതല്‍ കുഴികളും അഴുക്കുചാലുകളും പരിശോധിച്ചപ്പോള്‍ പിന്നേയും അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തി.
ഈ അവശിഷ്ടങ്ങളില്‍ ഭൂരിഭാഗവും പ്രദേശത്ത് നിന്ന് കാണാതായ പാവപ്പെട്ട കുട്ടികളുടെയും യുവതികളുടെയുമായിരുന്നു. ബിസിനസുകാരനായ മൊനീന്ദര്‍ പാന്ഥറും സഹായി സുരേന്ദ്ര കോലിയും പിടിയിലായി. പിന്നാലെയാണ് സമാനതകളില്ലാത്ത ക്രൂരതകള്‍ പുറംലോകമറിയുന്നത്. അഴുക്കുചാലില്‍ അഴുകിയ കൈ കണ്ടെത്തിയതാണ് സംഭവങ്ങളുടെ ചുരുളഴിച്ചത്.
മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാന്‍ രണ്ട് വര്‍ഷത്തിനിടെ പെണ്മക്കളെ കാണാനില്ലെന്ന് പരാതിപ്പെട്ട മാതാപിതാക്കളെല്ലാം സംഭവസ്ഥലത്തേക്ക് ഓടിയെത്തി. ഇതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് കോലിയിലേക്കും പാന്ഥറിലേക്കും എത്തിപ്പെട്ടത്. സതീഷ് എന്ന് വിളിക്കപ്പെടുന്ന കോലി പിന്നീട് ആറ് കുട്ടികളെയും 20 വയസുള്ള സ്ത്രീയെയും ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതായി സമ്മതിച്ചു.
20 വയസുള്ള സ്ത്രീയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പാന്ഥറിനേയും കോലിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോലിയുടെ കുറ്റസമ്മതത്തിന് ശേഷം പൊലീസ് സമീപപ്രദേശങ്ങള്‍ കുഴിച്ച് കൂടുതല്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കേസ് സിബിഐ ഏറ്റെടുത്തതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. പാന്ഥറിന്റെ വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ ചൈല്‍ഡ് പോണോഗ്രാഫി അടക്കമുള്ള കാര്യങ്ങളില്‍ ആശങ്കയുയര്‍ന്നു.

കോലി കുട്ടികളെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് എത്തിക്കുകയും അവിടെ വെച്ച് പാന്ഥറും കോലിയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു കേസ്. തെളിവ് നശിപ്പിക്കാന്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ വെട്ടിമുറിച്ച് അഴുക്കുചാലിലേക്ക് വലിച്ചെറിയുകായിരുന്നു. നുണപരിശോധനയില്‍ ക്രൂരതകളെല്ലാം സുരേന്ദ്ര കോലി സി ബി ഐയോട് വെളിപ്പെടുത്തിയിരുന്നു.
കുട്ടികളെ പ്രലോഭിപ്പിച്ച് വീട്ടില്‍ വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി മറവുചെയ്യുകയുമായിരുന്നു ഇവരുടെ രീതി. മൃതശരീരം പാകംചെയ്ത് കഴിച്ചതായും മൊഴി നല്‍കിയിരുന്നു. ബംഗാളില്‍നിന്നും ബിഹാറില്‍നിന്നും കുടിയേറി ജോലിചെയ്തിരുന്ന കുടുംബങ്ങളിലെ കുട്ടികളായിരുന്നു ഇവരുടെ ഇരകളായവരില്‍ ഭൂരിഭാഗം പേരും.
കൊലപാതകത്തിന് പിന്നില്‍ അവയവ കച്ചവടമാണ് എന്ന് പൊലീസ് ആദ്യം സംശയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതിയുടെ അയല്പക്കത്ത് താമസിച്ചിരുന്ന ഒരു ഡോക്ടറുടെ വീട് റെയ്ഡ് ചെയ്യുകയും ചെയ്തിരുന്നു. എല്ലാവരേയും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത് എന്ന് കോലി പറഞ്ഞിരുന്നു. മൃതദേഹങ്ങള്‍ ഛിന്നഭിന്നമാക്കുന്നതിന് മുമ്പ് ബലാത്സംഗം ചെയ്യുമായിരുന്നു.
2009 ഫെബ്രുവരി 13 ന് 14 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് കോലിയെയും പാന്ഥറിനെയും പ്രത്യേക സിബിഐ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വ്വം എന്ന് വിശേഷിപ്പിച്ചായിരുന്നു വധശിക്ഷക്ക് കോടതി വിധിച്ചത്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിന് പിന്നാലെ പാന്ഥറും കോലിയും ദയാഹര്‍ജി നല്കി. എന്നാല്‍ 2014 ല്‍ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇവരുടെ ദയാഹര്‍ജി തള്ളി. വധശിക്ഷയ്ക്ക് ഒന്നര മണിക്കൂര്‍ മുന്‍പ് കോടതി ശിക്ഷ സ്റ്റേ ചെയ്തു. 2014 സെപ്റ്റംബറില്‍ സുപ്രീം കോടതി കോലിയുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു.
2015 ജനുവരിയില്‍, സുരേന്ദര്‍ കോലിയുടെ ദയാഹര്‍ജി തീര്‍പ്പാക്കുന്നതിലെ അസാധാരണമായ കാലതാമസം ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി കെ എസ് ബാഗേല്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
2017- ല്‍ പാന്ഥര്‍, കോലി എന്നിവര്‍ക്ക് വീണ്ടും വധശിക്ഷ വിധിച്ചു. 25 കാരിയായ സഹായിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ഗാസിയാബാദിലെ പ്രത്യേക സിബിഐ കോടതിയാണ് സുരേന്ദ്ര കോലിക്ക് വധശിക്ഷ വിധിച്ചത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. കൊലപാതകം, ബലാത്സംഗം, ഗൂഢാലോചന, കുറ്റകൃത്യത്തിന്റെ തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളില്‍ കോലി കുറ്റക്കാരനാണെന്ന് കണ്ടെത്തി
പാന്ഥറിനെതിരെ മനുഷ്യക്കടത്ത് അടക്കമുള്ള കേസുകളും ഉണ്ടായിരുന്നു. പത്തിലധികം കേസുകളില്‍ കോലിക്ക് വധശിക്ഷ വിധിച്ചപ്പോള്‍ മൂന്ന് കേസുകളില്‍ പാണ്ഡേറും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. എന്നാല്‍ 2023 ഒക്ടേബര് 16 ന് തെളിവുകളുടെ അഭാവത്തില്‍ അലഹബാദ് ഹൈക്കോടതി ഇരുവരെയും വെറുതെ വിട്ടു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications