Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിക്ക് സമ്പൂര്‍ണ്ണ സംസ്ഥാന പദവി വേണം: കെജ്രിവാളിനെ പിന്തുണച്ച് നിതീഷ് കുമാര്‍

ദില്ലി: കേന്ദ്ര ഭരണ പ്രദേശമായ ദില്ലിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി വേണമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ദീര്‍ഘകാലത്തെ ആവശ്യത്തെ പിന്തുണച്ച് ബിഹാര്‍ മുഖ്യമന്ത്രിയും എന്‍ഡിഎ പങ്കാളിയുമായ നിതീഷ് കുമാര്‍ രംഗത്ത്. ബുധനാഴ്ച ദില്ലിയിലെ ബദര്‍പൂര്‍ പ്രദേശത്ത് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ജെഡിയു തലവന്‍ കൂടിയായ നിതീഷ് കുമാര്‍ ഞെട്ടിക്കുന്ന പരാമര്‍ശം നടത്തിയത്.

ദില്ലിക്ക് ഒരു സമ്പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കണമെന്ന് ദേശീയ തലസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒത്തുചേരലിനെ അഭിസംബോധന ചെയ്തുകൊണ്ട് നിതീഷ് കുമാര്‍ പറഞ്ഞു. ബീഹാറിനായി പ്രത്യേക പദവി ആഗ്രഹിക്കുന്നത് പോലെ ഞങ്ങള്‍ എല്ലായ്‌പ്പോഴും ദില്ലിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇതായിരുന്നു നിതീഷിന്റെ വാക്കുകള്‍.

ആപ്പിനെ ഒപ്പം നിര്‍ത്തും?

ആപ്പിനെ ഒപ്പം നിര്‍ത്തും?

ബിജെപി സഖ്യകക്ഷിയാണെങ്കിലും, ബിജെപിയുമായുള്ള ജെഡിയു സഖ്യം ബീഹാറില്‍ ഒതുങ്ങിനില്‍ക്കുകയും സംസ്ഥാനത്തിന് പുറത്ത് ഒറ്റയ്ക്ക് വോട്ടെടുപ്പിനെ നേരിടുകയും ചെയ്യുകയാണ്. അടുത്ത വര്‍ഷം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ് നിതീഷിന്റെ നീക്കം. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും കോണ്‍ഗ്രസും പ്രധാന പോരാട്ടം നടക്കുന്ന ദില്ലിയില്‍ പൂര്‍വാഞ്ചലില്‍ നിന്നും ബീഹാറില്‍ നിന്നും കുടിയേറിയ വോട്ടര്‍മാരെയാണ് ജെഡിയു കണ്ണ് വെച്ചിരിക്കുന്നത്.

 കുടുതല്‍ സീറ്റില്‍ മത്സരം

കുടുതല്‍ സീറ്റില്‍ മത്സരം

2015 ലെ തിരഞ്ഞെടുപ്പില്‍ കുറച്ച് സീറ്റുകളില്‍ മത്സരിച്ചിരുന്ന പാര്‍ട്ടി ഇത്തവണ കൂടുതല്‍ സീറ്റുകളില്‍ പോരാടുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ജെഡിയു എത്ര സീറ്റുകളില്‍ നിന്ന് മത്സരിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ദില്ലിയിലെ മൊത്തം 70 സീറ്റുകളില്‍ 30-35 സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. പാര്‍ട്ടിയുടെ വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായി ദില്ലിയിലെ പൂര്‍വഞ്ചലി സമൂഹത്തിന്റെ വന്‍ സാന്നിധ്യം കണക്കിലെടുത്താണ് നിതീഷ് കുമാറിന്റെ നീക്കം.

 ജെഡിയു നീക്കം ഇങ്ങനെ

ജെഡിയു നീക്കം ഇങ്ങനെ

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജെഡിയു സംഘടനയെ അടിത്തട്ടില്‍ ശക്തിപ്പെടുത്തുന്ന പ്രക്രിയ ആരംഭിച്ചിരുന്നു. 2010 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വരെ ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച ജെഡിയു, ഇരു പാര്‍ട്ടികളും സീറ്റുകളുടെ കാര്യത്തില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ തുല്യ സംഖ്യയില്‍ നിര്‍ത്തുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന സഖ്യകക്ഷിയെന്ന പദവി നഷ്ടപ്പെടുന്നതില്‍ ജാഗ്രത പുലര്‍ത്തുന്നുവെന്ന് എന്‍ഡിഎ വൃത്തങ്ങള്‍ അറിയിച്ചു.

 എന്‍ഡിഎ സഖ്യത്തിനൊപ്പം?

എന്‍ഡിഎ സഖ്യത്തിനൊപ്പം?

243 അംഗങ്ങളുള്ള സഭയില്‍ ബിജെപിയുടെ 54 ല്‍ നിന്ന് 69 എംഎല്‍എമാരാണ് ജെഡിയുവിന് ഉള്ളത്. 2015 ല്‍ ജെഡിയു ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കിയപ്പോള്‍ ഇരു പാര്‍ട്ടികളും തുല്യ സീറ്റുകളില്‍ മത്സരിച്ചിരുന്നുവെങ്കിലും ലാലു പ്രസാദിന്റെ പാര്‍ട്ടി വലിയ സീറ്റ് നില നേടി. ബീഹാറിനു പുറത്ത് ജെഡിയു ഗെയിം വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെ ദില്ലിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉറച്ചുനില്‍ക്കാന്‍ കുമാര്‍ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൂര്‍വഞ്ചല്‍ സമുദായത്തിലെ ആളുകള്‍ ദില്ലിയിലെ അനധികൃത കോളനികളിലാണ് താമസിക്കുന്നതെന്നും സാമൂഹിക അസമത്വത്തിന്റെ ഭാരം വഹിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നുവെന്നും പാര്‍ട്ടി ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+