കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎം മെഷീനുകള്‍ ഉടന്‍ ഇല്ലാതാവും; ആരും വരി നില്‍ക്കേണ്ട, പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇടപാടുകളാവും ഇനി കൂടുതല്‍ നടക്കുക. അതോടെ എടിഎമ്മില്‍ പോയി വരി നില്‍ക്കാന്‍ ആളെ കിട്ടില്ല.

  • By Ashif
Google Oneindia Malayalam News

ജയ്പൂര്‍: അതിവേഗം കാഷ്‌ലെസ് സമ്പദ് വ്യവസ്ഥയിലേക്ക് മാറി കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ നോട്ടുകള്‍ മാത്രമല്ല, എടിഎം മെഷീനുകളും ഇല്ലാതാവുന്നു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം എടിഎം മെഷീനുകളുടെ പ്രാധാന്യം കുറയുമെന്ന് നീതി ആയോഗ് സിഇഒ അമിതാബ് കാന്ത് പറഞ്ഞു.

മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇടപാടുകളാവും ഇനി കൂടുതല്‍ നടക്കുക. അതോടെ എടിഎമ്മില്‍ പോയി വരി നില്‍ക്കാന്‍ ആളെ കിട്ടില്ല. നോട്ട് നിരോധനം ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കാന്‍ ഉപകരിക്കും. ഇനി വേഗത്തില്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യം നീങ്ങുമെന്നും അമിതാഭ് കാന്ത് പറഞ്ഞു.

85 ശതമാനം ഇടപാടുകള്‍

നിലവില്‍ 85 ശതമാനം ഇടപാടുകളും കാഷായിട്ടാണ്. അത് പലപ്പോഴും കള്ളപ്പണ ഇടപാടിലേക്ക് വഴിയൊരുക്കും. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് വരുന്നത്. അതുകൊണ്ട് തന്നെ കാഷ്‌ലെസ് സമ്പദ് വ്യവസ്ഥക്കുള്ള അടിസ്ഥാന സൗകര്യം വേറെ തയ്യാറാക്കേണ്ടതില്ല- അമിതാഭാ കാന്ത് പറഞ്ഞു. ജയ്പൂര്‍ സാഹിത്യോല്‍സവത്തില്‍ സംസാരിക്കുകയായിരുന്നു നീതി ആയോഗ് സിഇഒ.

മൂന്ന് വര്‍ഷം മതി എല്ലാം തീരും

മൂന്ന് വര്‍ഷത്തിനകം കാഷ് മെഷീനുകള്‍ ഇല്ലാതാവും. കെനിയ ഇക്കാര്യത്തില്‍ എടുത്ത് പറയാവുന്ന ഉദാഹരണമാണ്. 60 ശതമാനത്തോളം ഇടപാടുകളും അവിടെ മൊബൈല്‍ ഫോണ്‍ വഴിയാണ്. അടുത്ത വര്‍ഷം മുതല്‍ രാജ്യത്തെ നാല് വന്‍കിട ടെലികോം കമ്പനികള്‍ ഡിജിറ്റല്‍ ബാങ്കിങിന് സഹായകരമായ പദ്ധതികള്‍ ആവിഷ്‌കരിക്കും. അതോടെ കാഷ്‌ലെസ് ഇക്കോണമിക്ക് വേഗം കൂടും-പരിപാടിയില്‍ സംബന്ധിച്ച പുതിയ വിവരസാങ്കേതിക വകുപ്പ് സെക്രട്ടറി അരുണ സുന്ദര്‍രാജന്‍ പറഞ്ഞു.

സര്‍ക്കാര്‍ ലക്ഷ്യം അതിനുമപ്പുറം

എന്നാല്‍ സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത് ഇതിനും അപ്പുറമാണെന്നാണ് സൂചന. എടിഎം കാര്‍ഡുകളോ മൊബൈല്‍ ഫോണുകളോ ഇല്ലാതെ പണം കൈമാറാന്‍ സാധിക്കുന്ന സംവിധാനത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുന്നത്.

കൈ വിരലടയാളം മതി

ബയോ മെട്രിക്കല്‍ വെരിഫിക്കേഷനിലൂടെ പണം കൈമാറുന്ന രീതിക്ക് പ്രാധാന്യം കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമം. സാധനം വാങ്ങിയതിനു ശേഷം കൈ വിരലടയാളം വെരിഫൈ ചെയ്യുന്നതോടെ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം കടയുടമയുടെ അക്കൗണ്ടിലെത്തുന്ന സംവിധാനം. എന്തായാലും ഇതിനായി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലിയും വ്യക്തമാക്കിയിട്ടുണ്ട്.

English summary
India will soon become a majorly cashless economy with even cash machines becoming irrelevant in the next few years due to the exponential growth of mobile phones for transactions, maintained top government officials, but other experts on the panel were sceptical of the timeframe and whether the necessary infrastructure was in place. And demonetisation was also necessary to "enable the push towards a digital economy in a much quicker way", said NITI Aayog CEO Amitabh Kant.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X